കഥ & കവിത

സ്വഫ്വാനും മാപ്പ്

Spread the love

പ്രവാചകന്റെ പ്രധാന പ്രതിയോഗികളില്‍ ഒരാളായിരുന്നു സ്വഫ്വാന്‍. പിതാവ് ഉമയ്യയും തഥൈവ. ഇരുവരും നബി തിരുമേനിയെ നിശിതമായി വിമര്‍ശിച്ചു. രൂക്ഷമായി ആക്ഷേപിച്ചു. അദ്ദേഹത്തിനെതിരെ എതിരാളികളെടുത്ത എല്ലാ നടപടികളിലും പങ്കുവഹിച്ചു. അവര്‍ പ്രവാചകനെ പരമാവധി പീഡിപ്പിച്ചു. നാടുകടത്തി. വിദേശത്തായിരുന്നപ്പോള്‍ അവര്‍ക്കെതിരെ പലതവണ പടയോട്ടം നടത്തി.
അവസാനം നബി തിരുമേനി ജേതാവായി മക്കയില്‍ മടങ്ങിയെത്തി. കൂടെ പതിനായിരങ്ങളുമുണടായിരുന്നു. അവരൊക്കെയും ധീരരായ പോരാളികളായിരുന്നു. പ്രവാചകശാസന ശിരസ്സാവഹിക്കാന്‍ സന്നദ്ധരും. അപ്പോള്‍ എതിരാളികളെല്ലാം പരാജിതരായി പിന്മാറി.
സ്വഫ്വാന്‍ വിഹ്വലനായി. പ്രവാചകനില്‍നിന്നും അനുചരന്മാരില്‍നിന്നും ഉണടായേക്കാവുന്ന പ്രതികാരം പേടിച്ച് നാടുവിടാന്‍ തീരുമാനിച്ചു. കടല്‍ കടക്കാനായി ജിദ്ദയിലേക്ക് പുറപ്പെട്ടു. വിവരമറിഞ്ഞ് വഹബിന്റെ പുത്രന്‍ ഉമൈര്‍ നബി തിരുമേനിയെ സമീപിച്ചു. അദ്ദേഹം പറഞ്ഞു: ‘ദൈവദൂതരേ, ജനനേതാവായ സ്വഫ്വാന്‍ താങ്കളെ ഭയന്ന് നാടുവിടുകയാണ്. അയാള്‍ക്ക് അഭയംനല്‍കിയാലും.’
‘ശരി, അയാള്‍ക്കഭയമനുവദിച്ചിരിക്കുന്നു’ അവിടുന്ന് അരുള്‍ ചെയ്തു.
‘എങ്കില്‍ താങ്കള്‍ അഭയമനുവദിച്ച കാര്യം ബോധ്യമാക്കുന്ന എന്തെങ്കിലും അടയാളം തന്നാലും’ ഉമൈര്‍ ആവശ്യപ്പെട്ടു. തിരുമേനി തലപ്പാവഴിച്ചു കൊടുത്തു. അതുമായി ഉമൈര്‍ സ്വഫ്വാനെ പിന്തുടര്‍ന്നു. കടപ്പുറത്തുവെച്ചാണ് ഇരുവരും കണടുമുട്ടിയത്. ഉമൈര്‍ പറഞ്ഞു: ‘സ്വഫ്വാന്‍, താങ്കള്‍ സ്വയം നശിക്കരുത്. താങ്കള്‍ക്ക് നബി തിരുമേനി അഭയം നല്‍കിയിരിക്കുന്നു. അതിനാല്‍, എന്റെ കൂടെ വന്നാലും.’
‘അദ്ദേഹമെന്നെ കൊല്ലുമോ? എനിക്ക് പേടിയാവുന്നു’സ്വഫ്വാന്‍ ഉത്കണ്ഠയോടെ ചോദിച്ചു.
‘ഇല്ല, മുഹമ്മദ് വളരെ മാന്യനാണ്. എന്തുവന്നാലും കരാര്‍ പാലിക്കും. താങ്കള്‍ക്ക് അഭയം നല്‍കിയതിന് തെളിവായി തിരുമേനി ഇതാ തന്റെ തലപ്പാവഴിച്ചുതന്നിരിക്കുന്നു’ ഉമൈര്‍ അറിയിച്ചു.
അങ്ങനെ അവരിരുവരും അവിടെനിന്ന് മടങ്ങി. പ്രവാചകന്റെ അടുത്തെത്തിയ ഉടനെ സ്വഫ്വാന്‍ വിളിച്ചുചോദിച്ചു: ‘താങ്കളെനിക്ക് അഭയംനല്‍കിയിരിക്കുന്നുവെന്ന് ഇയാള്‍ പറയുന്നു. ശരിയാണോ?’
‘അതെ, താങ്കള്‍ക്കു നാം അഭയംനല്‍കിയിരിക്കുന്നു’പ്രവാചകന്‍ പ്രതിവചിച്ചു.
‘എങ്കില്‍ എനിക്കെന്റെ ഭാവിനിലപാട് നിശ്ചയിക്കാന്‍ രണടുമാസത്തെ അവധി അനുവദിച്ചാലും’സ്വഫ്വാന്‍ ആവശ്യപ്പെട്ടു.
‘താങ്കള്‍ക്ക് നാലു മാസത്തെ അവധി അനുവദിച്ചിരിക്കുന്നു”അവിടുന്ന് അരുള്‍ചെയ്തു.
 

You may also like