മുഹമ്മദിന്റെ മരണത്തിന് മുമ്പുതന്നെ മിക്കവാറും അറേബ്യ മുഴുവന്‍ അദ്ദേഹത്തിന് കീഴ്‌പ്പെട്ടിരുന്നു. അതിന് മുമ്പ് ഒരു രാജാവിനെയും അംഗീകരിക്കാതിരുന്ന അറേബ്യ പെട്ടെന്ന് രാഷ്ട്രീയ ഐക്യം കാണിക്കുകയും ഒരു കേവലാധികാരിയുടെ ഇച്ഛക്ക് വിധേയമാവുകയും ചെയ്തു. എപ്പോഴും പോരടിച്ചുകൊണ്ടിരുന്ന ചെറുതും വലുതുമായ അസംഖ്യം ഗോത്രങ്ങളില്‍ നിന്ന് മുഹമ്മദിന്റെ വാക്കുകള്‍ ഒരു പുതിയ രാഷ്ട്രം സ്വരൂപിച്ചെടുത്തു. ഒരു പൊതുനേതാവിന്റെ കീഴിലുള്ള പൊതുമതം എന്ന ആശയം വ്യത്യസ്ത ഗോത്രങ്ങളെ തുന്നിച്ചേര്‍ത്ത് ഒരു രാഷ്ട്രീയ വ്യവസ്ഥയുണ്ടാക്കി. അത്ഭുതപ്പെടുത്തുന്ന വേഗതയിലത് തനത് സ്വഭാവങ്ങള്‍ ആര്‍ജിക്കുകയും ചെയ്തു. മഹത്തായ ഒരു സങ്കല്‍പ്പത്തിന് മാത്രമേ ഇത്തരമൊരു ഫലമുളവാക്കാന്‍ കഴിയുമായിരുന്നുള്ളൂ. അറേബ്യന്‍ ദേശീയ ജീവിതത്തെക്കുറിച്ച സങ്കല്‍പ്പം. ഗോത്ര വ്യവസ്ഥ പൂര്‍ണമായും തകര്‍ക്കപ്പെട്ടിട്ടില്ലെങ്കിലും ആദ്യമായി മതൈക്യത്തിന്റെ വികാരത്തിന് അറേബ്യ വഴങ്ങി. ആ മഹല്‍കൃത്യം പൂര്‍ത്തിയായി.
(പ്രമുഖ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ്)
കഥ & കവിത