അദ്ദേഹത്തിന്റെ സൈനിക വിജയങ്ങള്‍ അഹന്തയോ ദുരഭിമാനമോ ഉയര്‍ത്തുകയുണ്ടായില്ല. സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കുവേണ്ടിയായിരുന്നു അവ നേടിയിരുന്നെതെങ്കില്‍ അങ്ങനെ സംഭവിക്കേണ്ടതായിരുന്നു. തനിക്ക് ഏറ്റവും വലിയ അധികാരം ലഭ്യമായ കാലത്തും അതില്ലാതിരുന്ന കാലത്തെ സ്വഭാവ ലാളിത്യവും ഭാവവും അദ്ദേഹം നിലനിര്‍ത്തി. താന്‍ ഒരു മുറിയില്‍ പ്രവേശിച്ചാല്‍ ബഹുമാനത്തിന്റെ അസാധാരണമായ വല്ല ആചാരവും പ്രകടിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നു. സാര്‍വ്വ ലൗകികമായ ആധിപത്യം അദ്ദേഹം ഉദ്ദേശിച്ചുവെങ്കില്‍ അത് വിശ്വാസത്തിന്റെ ആധിപത്യം മാത്രമായിരുന്നു. തന്റെ പക്കല്‍ വളര്‍ന്നുവന്ന താല്ക്കാലികമായ അധികാരം യാതൊരുനാട്യവുമില്ലാതെയാണ് അദ്ദേഹം ഉപയോഗിച്ചത്. അതിനാല്‍, തന്റെ കുടുംബത്തില്‍ അത് നിലനിര്‍ത്താന്‍ ഒരു നടപടിയും അദ്ദേഹം സ്വീകരിക്കുകയുണ്ടായില്ല.
(എഴുത്തുകാരന്, ചരിത്രകാരന്)
കഥ & കവിത