
മഹാന്മാരായ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളാണ് മുഹമ്മദ് നബി. അദ്ദേഹം മനുഷ്യ സമൂഹത്തിന് വലിയ സേവനങ്ങളാണ് ചെയ്തത്. ഒരു സമൂഹത്തെ ഒന്നടങ്കം അദ്ദേഹം സന്മാര്‍ഗ്ഗത്തിലേക്ക് നയിച്ചു. ശാന്തിയിലേക്കും സമാധാനത്തിലേക്കും അവരെ വഴി നടത്തി. അവരെ ഇഹലോകവിരക്തിയോടെ ജീവിക്കാന്‍ പഠിപ്പിച്ചു. രക്തം ചിന്തുന്നതു തടഞ്ഞു. മനുഷ്യബലിക്ക് അറുതിവരുത്തി. നാഗരികതയുടെയും വികസനത്തിന്റെയും പാത തുറന്നിട്ടു. ഒരു മഹാവ്യക്തിത്വത്തിനു മാത്രമേ ഇതൊക്കെ നിര്‍വഹിക്കാന്‍ സാധിക്കൂ. അത്തരമൊരു വ്യക്തി നമ്മുടെയൊക്കെ ആദരവിന് എന്തുകൊണ്ടും അര്‍ഹനാണ്.
(വിഖ്യാത നോവലിസ്റ്റ്, സാഹിത്യകാരന്‍)