കഥ & കവിത

യാസിര്‍ കുടുംബമേ, ക്ഷമിക്കൂ

Spread the love

മൂന്ന് അംഗങ്ങളാണ് യാസിര്‍ കുടുംബത്തിലുണടായിരുന്നത്. വൃദ്ധനായ യാസിര്‍, സഹധര്‍മിണി സുമയ്യ, മകന്‍ അമ്മാര്‍. മൂന്നുപേരും മഖ്‌സൂം ഗോത്രത്തിന്റെ അടിമകളായിരുന്നു.
ചെറുപ്പത്തിന്റെ ചൈതന്യവും ചോരത്തിളപ്പും ഒത്തിണങ്ങിയ അമ്മാറാണ് ആദ്യം ഇസ്ലാം ആശ്‌ളേഷിച്ചത്. പിതാവ് യാസിറും മാതാവ് സുമയ്യയും അദ്ദേഹത്തിലൂടെയാണ് സന്മാര്‍ഗം പ്രാപിച്ചത്. മൂന്നുപേരും പ്രവാചകപാത പിന്‍പറ്റിയതോടെ മഖ്‌സൂം ഗോത്രവും ഖുറൈശിക്കൂട്ടവും ഒന്നുപോലെ ഇളകിവശായി. അവര്‍ കൊടിയ പീഡനങ്ങളഴിച്ചുവിട്ടു. യാസിറിന്റെ ശരീരത്തില്‍ ചുട്ടുപഴുത്ത പടയങ്കി അണിയിച്ചു. തല വെള്ളത്തില്‍ മുക്കി ശ്വാസംമുട്ടിച്ചു. സുമയ്യയെ മലര്‍ത്തിക്കിടത്തി നെഞ്ചില്‍ കരിങ്കല്ല് കയറ്റിവെച്ച് ചുട്ടുപഴുത്ത മണലിലൂടെ വലിച്ചിഴച്ചു. ഗുഹ്യഭാഗത്ത് കുന്തംകൊണട് കുത്തി. മകന്‍ അമ്മാറിനെയും വെറുതെവിട്ടില്ല. തന്റെ അനുയായികളനുഭവിക്കുന്ന ഈ കൊടിയ ദുരിതങ്ങള്‍ നോക്കിനില്‍ക്കാനേ നബി തിരുമേനിക്കു കഴിഞ്ഞുള്ളൂ. അവിടുന്ന് അവരോടു പറഞ്ഞു: ‘യാസിര്‍ കുടുംബമേ, ക്ഷമിക്കൂ! ഉറപ്പായും നിങ്ങളുടെ വാഗ്ദത്ത സ്ഥലം സ്വര്‍ഗമാണ്.’
പ്രവാചകന്റെ വാക്കുകള്‍ വൈകാതെ തന്നെ പുലരുകയായിരുന്നു. യാസിറും സുമയ്യയും രക്തസാക്ഷികളായി.

You may also like