കഥ & കവിത

മൈക്ക്ള്‍ എച്ച്. ഹാര്‍ട്ട്

Spread the love

ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള വ്യക്തികളുടെ പട്ടിക നയിക്കുവാന്‍ ഞാന്‍ മുഹമ്മദിനെ തിരഞ്ഞെടക്കുന്നത് ചില വായക്കാരെ അദ്ഭുതപ്പെടുത്തിയേക്കും. ചിലര്‍ അതിനെ ചോദ്യം ചെയ്‌തേക്കും. എന്നാല്‍ മതപരവും ഭൗതികവുമായ തലങ്ങളില്‍ ചരിത്രത്തില്‍ ഏറ്റവും പരമമായ വിജയം കൈവരിച്ച വ്യക്തി അദ്ദേഹം മാത്രമായിരുന്നു.
ലോകത്തില്‍ ക്രൈസ്തവര്‍ മുസ്‌ലിംകളുടെ ഏകദേശം ഇരട്ടിയുണ്ട്. ഇതിനാല്‍ യേശുക്രിസ്തുവിനെക്കാളും ഉന്നതമായ ഒരു സ്ഥാനം മുഹമ്മദിന് നല്‍കുന്നത് ആദ്യം അത്ഭുതകരമായി തോന്നിയേക്കാം . ഈ തീരുമാനത്തിന് പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ക്രൈസ്തവ പുരോഗതിക്ക് യേശു ചെയ്തതിനേക്കാളുമെത്രയോ പ്രധാനപ്പെട്ട ഒരു പങ്കാണ് ഇസ്‌ലാമിന്റെ പുരോഗതിയില്‍ മുഹമ്മദ് വഹിച്ചത്. ക്രൈസ്തവമതത്തിന്റെ പ്രധാന സദാചാര നിയമങ്ങളുടെ ഉത്തരവാദി യേശുക്രിസ്തുവായിരുന്നുവെങ്കിലും ക്രിസ്ത്യന്‍ വൈദികശാസ്ത്രത്തെ പ്രധാനമായും വളര്‍ത്തിക്കൊണ്ടുവന്നത് സെന്റ്‌പോളായിരുന്നു. ക്രിസ്തുമതത്തിലേക്കുള്ള മതപരിവര്‍ത്തനങ്ങളുടെ പ്രധാന ഉത്തരവാദിയും പുതിയനിയമത്തില്‍ ഒരു വലിയ ഭാഗത്തിന്റെ രചയിതാവും സെന്റ് പോളായിരുന്നു. എന്നാല്‍ മുഹമ്മദായിരുന്നു ഇസ്‌ലാമിക വൈദിക ശാസ്ത്രത്തിന്റെയും അതിന്റെ പ്രധാന ധാര്‍മിക സദാചാര നിയമങ്ങളുടെയും ഉത്തരവാദി. മാത്രമവുമല്ല, പുതിയ വിശ്വാസത്തിലേക്ക് അനുയായികളെ നേടിയെടുക്കുന്നതിലും മതാനുഷ്ഠാനങ്ങള്‍ സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചതും അദ്ദേഹം തന്നെയായിരുന്നു.
ക്രൈസ്തവര്‍ക്ക് ബൈബിള്‍ എത്രത്തോളം പ്രധാനമാണ് അത്രത്തോളം പ്രധാനമാണ് മുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ എന്നതിനാല്‍ ഈ ഖുര്‍ആനെന്ന മാധ്യമത്തിലൂടെ മുഹമ്മദ് ചെലുത്തിയ സ്വാധീനം വമ്പിച്ചതാണ്. ആനുപാതികമായി, മുഹമ്മദിന് ഇസ്‌ലാമിലുള്ള സ്വാധീനം ക്രിസ്തുവിനും സെന്റ്‌പോളിനും കൂടി ക്രിസ്റ്റിയാനിറ്റിയിലുള്ള സ്വാധീനത്തിനേക്കാളും വലിയതാകാം. അപ്പോള്‍ തികച്ചും മതപരമായ തലത്തില്‍ മുഹമ്മദ് മനുഷ്യചരിത്രത്തില്‍ യേശുവിന്റെ സ്വാധീനമുള്ള വ്യക്തിയായിരുന്നു എന്നു കാണാവുന്നതാണ്. ഇതിനെല്ലാം പുറമെ, ക്രിസ്തുവില്‍ നിന്നും വിഭിന്നമായി, മുഹമ്മദ് ഒരു നേതാവെന്ന പോലെ ലൗകികനും കൂടിയായിരുന്നു. യഥാര്‍ഥത്തില്‍ അറബ് ജൈത്രയാത്രകളുടെ പ്രേരകശക്തിയെന്ന നിലയില്‍ മുഹമ്മദ് എക്കാലത്തെയും ഏറ്റവും സ്വാധീനശക്തിയുള്ള രാഷ്ട്രീയ നേതാവാണ്.

(പ്രശസ്ത അമേരിക്കന്‍ ആസ്‌ട്രോ ഫിസിക്സ്റ്റും ദ ഹണ്‍ഡ്രഡ് എന്ന കൃതിയുടെ കര്‍ത്താവുമാണ്)

You may also like