കഥ & കവിത

മിഅ്‌റാജ്

Spread the love

ഇരു ലോകങ്ങളിലും ഇന്ന്
ദൈവത്തിന്റെ പ്രിയപ്പെട്ടവനെ
ക്കുറിച്ച സംസാരമാണ്.
ഓരോ മണ്‍തരിയുടെ നാവിലും
‘സല്ലല്ലാഹു അലാമുഹമ്മദ്’.
മുസ്ത്വഫായുടെ മിഅ്‌റാജിനാ

ജീവിതസമസ്യയുടെ കുരുക്കഴിഞ്ഞിരിക്കുന്നു.
നബിയുടെ ആത്മാവില്‍ ഇന്ന്
ദിവ്യചൈതന്യത്തിന്റെ തേജപ്രസരം
മാരിവില്ലില്‍ അവിടുത്തെ
സ്‌നേഹാനുരാഗമേളനം.
ഓരോ നിമിഷത്തിന്റെയും
വിചാരസ്മൃതികളില്‍
അനശ്വരതയുടെ പാഠം
പൂവും പൂങ്കുയിലും രമിക്കുന്ന
ഏകാന്തതകളിലെ അനവദ്യമേളം.
ഞാനും നീയുമെന്ന അന്തരം
സ്‌നേഹസരിത്തില്‍ അലിഞ്ഞില്ലാതാവുന്നു.
വാനഭുവനങ്ങളുടെ വിശാലതകള്‍
നിമിഷാര്‍ധ വേഗത്തില്‍
ആരോഹണം ചെയ്യപ്പെട്ടിരിക്കുന്നു.
സ്ഥലകാലബന്ധനങ്ങള്‍ ഇവിടെ
കഴുത്തറ്റു വീഴുന്നു.
വിശുദ്ധ ഖുദ്‌സിന്റെ പക്ഷി
മധുരഗാനമാലപിക്കുന്നു.
അല്‍അമീന്റെ ആത്മാവും
സ്‌നേഹത്താല്‍ മദ്ഹ് പാടുന്നു.
പ്രതീക്ഷിക്കപ്പെട്ടവന്റെ
പാദപതനം കേള്‍ക്കെ
മന്ദിര കവാടങ്ങള്‍ തുറന്നുവെച്ച്
നബിമാര്‍ കാത്തിരിപ്പായി.
ഹൂറികള്‍ സ്വര്‍ഗപ്പൂന്തോപ്പുകളില്‍
അഭിവാദനമാലപിക്കുകയായി.
മണ്ണ് തൊട്ട് വിണ്ണോളം
‘മര്‍ഹബ’യുടെ മന്ത്രധ്വനികള്‍
പകല്‍വെളിച്ചം അസൂയപ്പെടുന്ന രാവാണിത്.
നിഴലുകള്‍ ഗരുഢപക്ഷങ്ങളായി
മണ്ണില്‍ തണല്‍ വിരിച്ചിരിക്കുന്നു.
ഹൃദയംപ്രവാചകപ്രേമത്തില്‍
ലസിച്ചിരിക്കുമ്പോള്‍
‘ഖിബ്‌ല നോക്കി’യെന്തിന്?
ഖിബ്‌ല നോക്കാനിന്ന്
വിശ്വാസത്തിന്റെ പ്രഭാങ്കുരം മതി.
അവിടുത്ത പൂമുഖപ്പടിയില്‍
ഇഖ്ബാലിതാ വിനമ്രനായി വന്നുനില്‍ക്കുന്നു.
റഹ്മത്തിന്റെ മടിത്തട്ടില്‍
മൃദുഹര്‍ഷ രവം!

You may also like