കഥ & കവിത

മഹാത്മാ ഗാന്ധി

Spread the love

ഇന്ന് മനുഷ്യവര്‍ഗത്തിലെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ നിര്‍വിവാദമായ ആധിപത്യം പുലര്‍ത്തുന്ന ഒരാളുടെ ജിവിത്തിന്റെ ഏറ്റവും ഉത്തമമായ വശം അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു… അക്കാലത്ത് ജീവിതത്തിന്റെ സരണിയില്‍ ഇസ്ലാമിനൊരു സ്ഥാനം നേടിക്കൊടുത്തത് ഖഡ്ഗമായിരുന്നില്ലെന്ന് മുമ്പെന്നത്തേക്കാളും എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. പ്രവാചകന്റെ അചഞ്ചലമായ ലാളിത്യവും ഉദാത്തമായ ആത്മലയവും പ്രതിജ്ഞകളോടുള്ള സുദൃഢമായ പ്രതിബദ്ധതയും കൂട്ടുകാരോടും അനുയായികളോടുമുള്ള മഹത്തായ അര്‍പ്പണവും നിര്‍ഭയത്വവും ദൈവത്തിലും തന്റെ സ്വന്തം ദൗത്യത്തിലുമുള്ള പരമമായ വിശ്വാസവുമായിരുന്നു. ഖഡ്ഗം ആയിരുന്നില്ല എല്ലാറ്റിനെയും അവരുടെ മുമ്പിലേക്ക് നയിച്ചതും എല്ലാ തടസ്സങ്ങളെയും അതിജീവിക്കാന്‍ സഹായിച്ചതും.
(ഇന്ത്യയുടെ രാഷ്ട്രപിതാവ്)

You may also like