കഥ & കവിത

മര്‍ദിതന്റെ അവകാശം നേടിക്കൊടുത്ത നബി

Spread the love

ഇറശ് ഗോത്രത്തിലെ ഇബ്‌നുല്‍ ഗൌസ് തന്റെ ഒട്ടകത്തെ വില്‍ക്കാനായി മക്കയില്‍ വന്നു. അയാളതിനെ അവിടത്തെ ചന്തയില്‍ പ്രദര്‍ശിപ്പിച്ചു. ഒട്ടകത്തെ ഏറെ ഇഷ്ടപ്പെട്ട അബൂജഹ്ല്! അതിനെ വാങ്ങി. എങ്കിലും വില നല്‍കിയില്ല. അതിനാല്‍ അയാള്‍ മക്കയിലെ പ്രമുഖരായ പലരോടും പരാതി പറഞ്ഞു. പക്ഷേ, അയാളുടെ എല്ലാ ശ്രമങ്ങളും പാഴാവുകയായിരുന്നു.
അങ്ങനെ ഒരുദിവസം ഇബ്‌നുല്‍ ഗൌസ് കഅ്ബയുടെ അടുത്തുചെന്നു. ഏതാനും ഖുറൈശി പ്രമുഖര്‍ അവിടെ കൂടിയിരിക്കുന്നുണടായിരുന്നു. അദ്ദേഹം അവരെ സമീപിച്ച് തന്റെ പ്രയാസങ്ങളും അബൂജഹ്ലിന്റെ ക്രൂരതയും വിശദീകരിച്ചു. എല്ലാം കേട്ട ശേഷം അവര്‍ പ്രവാചകന്റെ നേരെ വിരല്‍ചൂണടി. അദ്ദേഹം അല്‍പം അകലെ പ്രാര്‍ഥനാനിരതനായി കഴിയുകയായിരുന്നു. ഖുറൈശി പ്രമുഖര്‍ ഇബ്‌നുല്‍ ഗൌസിനെ അദ്ദേഹത്തിന്റെ അടുത്തേക്കയച്ചു. അവര്‍ പറഞ്ഞു: ‘ആ ഇരിക്കുന്ന മനുഷ്യനെ കാര്യം ധരിപ്പിക്കുക. അയാള്‍ നിന്റെ പണം വാങ്ങിത്തരും.’ അവര്‍ പ്രവാചകനെ പരിഹസിക്കുകയായിരുന്നു. അബൂജഹ്ല്! നബിയുടെ കഠിന ശത്രുവായിരുന്നു. ഒപ്പം എന്തിനും മടിക്കാത്തവനും. അതിനാല്‍ മുഹമ്മദ് നബി അയാളെ സമീപിക്കില്ലെന്നാണ് അവര്‍ കരുതിയത്. അഥവാ, ചെന്നുകണടാലും പണം ചോദിക്കാന്‍ ധൈര്യപ്പെടില്ലെന്നും.
ഖുറൈശി പ്രധാനികളുടെ വാക്കുകേട്ട് ഇബ്‌നുല്‍ ഗൌസ് പ്രവാചകനെ സമീപിച്ചു. സംഭവമെല്ലാം വിശദീകരിച്ചുകൊണട് അയാള്‍ പറഞ്ഞു: ‘എത്ര ആവശ്യപ്പെട്ടിട്ടും അബൂജഹ്ല്! തരാനുള്ള സംഖ്യതരുന്നില്ല. ഞാന്‍ നന്നെ ദരിദ്രനാണ്. അതിനാല്‍ എനിക്കെന്റെ പണം വാങ്ങിത്തന്നാലും.’
നബിതിരുമേനി കാര്യങ്ങളെല്ലാം വിശദമായി ചോദിച്ചറിഞ്ഞു. അയാളുടെ ആവലാതി ന്യായമാണെന്ന് ബോധ്യമായതിനാല്‍ പണം വാങ്ങിക്കൊടുക്കാന്‍ തീരുമാനിച്ചു. അദ്ദേഹം ഇബ്‌നുല്‍ ഗൌസിനോടു പറഞ്ഞു: ‘നടക്കൂ, ഞാനും വരാം.’
നബിതിരുമേനിയും ഇബ്‌നുല്‍ ഗൌസും അബൂജഹ്ലിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ഇത് കണട ഖുറൈശിക്കൂട്ടത്തിന്റെ മട്ട് മാറി. അതുവരെ പ്രവാചകനെ പരിഹസിച്ച അവര്‍ അദ്ഭുതസ്തബ്ധരായി. അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു. മര്‍ദിതന്റെ പ്രാര്‍ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ലെന്ന് പഠിപ്പിച്ച പ്രവാചകന് ഇബ്‌നുല്‍ ഗൌസിന്റെ അഭ്യര്‍ഥന നിരസിക്കാനാവുമായിരുന്നില്ല.
മുഹമ്മദ് ആവശ്യപ്പെട്ടാലും അബൂജഹ്ല്! അതംഗീകരിക്കില്ലെന്ന് അപ്പോഴും ഖുറൈശി പ്രമുഖര്‍ സമാധാനിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ഒരാളെ പ്രവാചകന്റെ പിന്നാലെ അയയ്ക്കുകയും ചെയ്തു.
നബിയും ഇബ്‌നുല്‍ ഗൌസും അബൂജഹ്ലിന്റെ വീട്ടിലെത്തി. അടഞ്ഞുകിടന്നിരുന്ന വാതിലില്‍ ശക്തിയായി മുട്ടി. അകത്തുണടായിരുന്ന അബൂജഹ്ല്! പരുഷ സ്വരത്തില്‍ ചോദിച്ചു: ‘ആരാണ് വാതിലില്‍ മുട്ടുന്നത്?’
‘ഇത് ഞാനാണ്. മുഹമ്മദ്. ഇങ്ങ് ഇറങ്ങിവരൂ’ നബിതിരുമേനി ആവശ്യപ്പെട്ടു.
അയാള്‍ അനുസരണയുള്ള കൊച്ചുകുട്ടിയെപ്പോലെ പുറത്തുവന്നു. പ്രവാചകന്റെ പ്രകൃതവും മുഖഭാവവും അബൂജഹ്ലിനെ അമ്പരപ്പിച്ചു. അയാള്‍ പേടിച്ച് വിറച്ചു.
‘ഈ പാവത്തിന്റെ പണം കൊടുക്ക്, ഉം, ഉടനെയാവട്ടെ…..’ നബി തിരുമേനി കല്‍പിച്ചു.
‘ഇതാ, ഇപ്പോള്‍തന്നെ കൊടുക്കാം.’
ഇതും പറഞ്ഞ് അബൂജഹ്ല്! അകത്തുപോയി. ഒട്ടും വൈകാതെ പണപ്പൊതിയുമായി തിരിച്ചുവന്നു. അപ്പോഴും അയാളുടെ കൈകള്‍ വിറയ്ക്കുന്നുണടായിരുന്നു. അബൂജഹ്ല്! ഒട്ടകത്തിന്റെ വിലഇബ്‌നുല്‍ ഗൌസിനെ ഏല്‍പിച്ചു.
തന്റെ പണം കിട്ടിയ സന്തോഷത്തോടെ ഇബ്‌നുല്‍ ഗൌസ് കഅ്ബയുടെ അടുത്തെത്തി. തന്നെ നബിതിരുമേനിയുടെ അടുത്തേക്ക് അയച്ചവരുടെ അടുത്തുചെന്ന് വിവരമറിയിച്ചു. പക്ഷേ, അവര്‍ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഏറെക്കഴിയുംമുമ്പേ വിവരമറിയിക്കാന്‍ പിറകെ അയച്ച ആളും തിരിച്ചെത്തി. അയാള്‍ കടുത്ത നിരാശയോടെ പറഞ്ഞു: ‘മുഹമ്മദ് പണം കൊടുക്കാന്‍ കല്‍പിച്ചപ്പോള്‍ ഒരക്ഷരം പോലും മറുത്തുപറയാതെ ആ പേടിത്തൊണടന്‍ അതനുസരിച്ചു. അകത്തുപോയി പണം കൊണടുവന്നു കൊടുത്തു.’
 

You may also like