
മോനേ, നീ എന്തിനാണ് മരത്തിന് നേരെ കല്ലെറിഞ്ഞത്?’പ്രവാചകന്‍ തന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ട കൊച്ചു കുട്ടിയോട് ചോദിച്ചു. കായ്ച്ചുനില്‍ക്കുന്ന ഈന്തപ്പനക്ക് കല്ലെറിഞ്ഞതിന്റെ പേരില്‍ തോട്ടമുടമ പിടിച്ചുകൊണടുവന്നതായിരുന്നു അവനെ.
‘പഴം കിട്ടാന്‍ വേണടി എറിഞ്ഞതാ’നിഷ്‌കളങ്കമായ മറുപടി. അവനതൊരു തെറ്റോ കുറ്റമോ ആയി കരുതിയിരുന്നില്ല.
‘എന്നാല്‍ മോനേ, ഇനി മേല്‍ നീ ഒരു മരത്തെയും എറിയരുത്. കല്ലുകൊണടാല്‍ അതിനു വേദനിക്കില്ലേ? പോറലും പരിക്കും പറ്റില്ലേ? പിന്നെയത് പഴം തരുമോ? പഴുത്തു പാകമായാല്‍ എറിഞ്ഞില്ലെങ്കിലും പഴം താഴെ വീഴും. അപ്പോള്‍ അതെടുത്ത് തിന്നാമല്ലോ.’ അവന്റെ തലയിലും പുറത്തും തടവിക്കൊണട് നബി തിരുമേനി ഉപദേശിച്ചു. ഇനി താനൊരിക്കലും മരത്തെ എറിയില്ലെന്ന തീരുമാനവുമായാണ് ആ കുട്ടി സ്ഥലംവിട്ടത്.