കഥ & കവിത

ബോസ്വര്‍ത്ത് സ്മിത്ത്

Spread the love

മൊത്തത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയത് വ്യത്യസ്ത സാചര്യങ്ങളില്‍ മുഹമ്മദ് എന്തുമാത്രം വിരളമായേ സ്വയം വ്യത്യാസപ്പെട്ടുള്ളൂ എന്ന കാര്യമാണ്. മരുഭൂമിയിലെ ഇയനില്‍, സിറിയയിലേക്ക് പോയ കച്ചവടക്കാരനില്‍, ഹിറാ വര്‍വ്വതത്തിലേക്കുപോയ ധ്യാനനിരതനില്‍, ഒരാള്‍മാത്രമായി ഒരു ന്യൂനപക്ഷത്തിന്റെ പരിഷ്‌കര്‍ത്താവില്‍, മദീനയിലെ വിപ്രവാസത്തില്‍, അംഗീകൃതനായ ജോതാവില്‍, പേര്‍ഷ്യന്‍ ഖുസ്രുമാരുടെയും ഗ്രീക്ക് ഹെര്‍ക്കുലീസിന്റെയും സമശീര്‍ഷനില്‍ മൗലികമായൊരേകത നമുക്ക് കണ്ടെത്താനാകും. മറ്റേതെങ്കിലും ഒരു മനുഷ്യന്‍ ബാഹ്യമായ പരിസ്ഥിതികള്‍ ഇത്രത്തോളം മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കെ അവയെ നേരിടാന്‍ ഇത്രമാത്രം കുറഞ്ഞ അളവില്‍ പരിവര്‍ത്തന വിധേയമായിട്ടുണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു. ഒരേസമയം പള്ളിയുടെയും രാഷ്ട്രത്തിന്റെയും ഭരണം കൈയാളിയിരുന്ന മുഹമ്മദ് സീസറും പോപ്പുമായിരുന്നു. പട്ടാളമില്ലാത്ത സീസറും സ്ഥാനചിഹ്നമില്ലാത്ത പോപ്പും. കാവല്‍പ്പടയില്ലാതെ, സ്ഥിരം വരുമാനമില്ലാതെ രാജ്യഭരണം കൈയാളിയ മഹാന്‍ മുഹമ്മദ് മാത്രമാണ്.
(പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരന്‍)

You may also like