കഥ & കവിത

പ്രിയതമയുടെ നിര്‍ദേശം നടപ്പാക്കിയ പ്രവാചകന്‍

Spread the love

പ്രവാചകനും മക്കയിലെ ഖുറൈശി നേതാക്കളും തമ്മിലുണടാക്കിയ സന്ധി മുസ്ലിംകളില്‍ കടുത്ത നിരാശയും കൊടിയ നീരസവുമുണടാക്കി. സന്ധി വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ തങ്ങള്‍ക്കെതിരാണെന്നതായിരുന്നു കാരണം. ദൈവദൂതന്റെ തീരുമാനത്തില്‍ തങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ മനസ്സിലാകാത്ത ദൈവിക യുക്തി ഉണടാകുമെന്ന് അവര്‍ക്കറിയാമായിരുന്നുവെങ്കിലും പെട്ടെന്നുണടായ മനഃപ്രയാസത്തിന് അത് പരിഹാരമായില്ല.
ഇരു വിഭാഗവും സന്ധി വ്യവസ്ഥകളില്‍ ഒപ്പുവെച്ചതോടെ പ്രവാചകന്‍ അനുചരന്മാരോട് ‘ഉംറ’യില്‍നിന്ന് വിരമിക്കാനാവശ്യപ്പെട്ടു. അതിന്റെ ഭാഗമായി ബലിമൃഗങ്ങളെ അറുക്കാനും തല മുണ്ഡനം ചെയ്യാനും നിര്‍ദേശിച്ചു. കടുത്ത ദുഃഖത്തിലകപ്പെട്ട മുസ്ലിംകള്‍ അറച്ചുനിന്നു. ഇത് പ്രവാചകനെയും പ്രയാസപ്പെടുത്തി. അവിടുന്ന് തന്റെ പ്രിയതമ ഉമ്മുസലമയുമായി തന്റെ പ്രയാസം പങ്കിട്ടു. ഉടനെത്തന്നെ അവര്‍ പരിഹാരം നിര്‍ദേശിച്ചു: ‘ദൈവദൂതരേ, അങ്ങ് അങ്ങയുടെ ഒട്ടകത്തെ അറുക്കുകയും തലമുടി മുറിക്കുകയും ചെയ്യുക. അതോടെ മറ്റുള്ളവരും അതാവര്‍ത്തിച്ചുകൊള്ളും.’
പ്രവാചകന്‍ പ്രിയതമയുടെ നിര്‍ദേശം പ്രയോഗവത്കരിച്ചു. അതോടെ അവിടത്തെ അനുയായികളും അതേ മാര്‍ഗം പിന്തുടര്‍ന്നു. നല്ല നിര്‍ദേശങ്ങള്‍ ആരില്‍നിന്നുണടായാലും അതംഗീകരിക്കാന്‍ അല്‍പംപോലും വൈമനസ്യമില്ലാത്ത പ്രവാചകന്‍ അതിപ്രധാനമായ ആരാധനാ കാര്യത്തില്‍ പ്രിയതമയുടെ ഉപദേശം നടപ്പാക്കുകയായിരുന്നു.

You may also like