പ്രവാചകനും അനുയായികളും മക്കയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. ഏഴുകൊല്ലം മുമ്പ് പരമ രഹസ്യമായാണ് നബി തിരുമേനിയും അനുയായികളും ജന്മനാടിനോടു വിടപറഞ്ഞത്. തിരിച്ചുവരവ് പതിനായിരങ്ങളോടൊപ്പം വളരെ പരസ്യമായിത്തന്നെയാണ്. അതും ജേതാക്കളായി. സൈന്യത്തിന്റെ സംഖ്യാധിക്യവും ഗാംഭീര്യവും ഇസ്ലാമിക സമൂഹത്തെ ഹര്‍ഷപുളകിതരാക്കി. അതിനിടെ ഒരു ദുര്‍ബലനിമിഷത്തില്‍, അന്‍സാറുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സഅ്ദുബ്‌നു ഉബാദ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ‘ഇത് യുദ്ധത്തിന്റെ ദിനമാണ്. പവിത്രതക്ക് ഒട്ടും വിലകല്‍പിക്കപ്പെടാത്ത ദിനം.’
ഇത് പ്രവാചകന്റെ ആഗ്രഹത്തിനും നിര്‍ദേശത്തിനും എതിരായിരുന്നു. മക്കയുടെ മണ്ണ് നിണമണിയാതെ അധീനപ്പെടണമെന്നായിരുന്നുവല്ലോ അവിടുന്ന് ഉല്‍ക്കടമായി അഭിലഷിച്ചിരുന്നത്. അനുയായികളോടാവശ്യപ്പെട്ടിരുന്നതും മറ്റൊന്നായിരുന്നില്ല. അതിനാല്‍ സഅദിന്റെ പ്രഖ്യാപനം പ്രവാചകനെ അലോസരപ്പെടുത്തി. അവിടുന്ന് അറിയിച്ചു: ‘സഅ്ദ് പറഞ്ഞത് തെറ്റ്. കഅ്ബാലയം ആദരിക്കപ്പെടുന്ന നാളാണിത്.’
തുടര്‍ന്ന് ശിക്ഷാനടപടി എന്ന നിലയില്‍ സഅദിനെ അന്‍സാറുകളുടെ സൈനിക നേതൃത്വത്തില്‍നിന്ന് നീക്കംചെയ്തു. പതാക അദ്ദേഹത്തില്‍നിന്ന് തിരിച്ചുവാങ്ങി മകന്‍ ഖൈസിനെ ഏല്‍പിച്ചു
കഥ & കവിത