ജീവിതം മഹായാത്രയായി മുഹമ്മദ് നബി കണ്ടു. തളരുമ്പോള്‍ വൃക്ഷത്തണലുകളില്‍ വിശ്രമിച്ച് പിന്നെയും യാത്ര തുടരണം. യാത്രികനു വൃക്ഷത്തണലിനോടുള്ള ബന്ധം മാത്രമേ ഇഹലോകത്തോടും വേണ്ടതുള്ളൂ.
രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഹുദൈബിയയില്‍ പ്രവാചകന് മുഹമ്മദ് മഹാ തീര്‍ഥാടനം പോലും മാറ്റിവെച്ച് കരാറുണ്ടാക്കിയത്. ഉദാരത കീഴടങ്ങലല്ല. മുസല്മാന്മാര് പ്രതികാരദാഹികളുമല്ല. ദയയും സംയമനവുമായി ഹുദൈബിയ സന്ധി വാഴ്ത്തപ്പെടണം. ഇസ്ലാം ലോകമെമ്പാടും വ്യാപിക്കുന്ന കാലത്ത് ഈ സന്ധിയെച്ചൊല്ലി അഭിമാനിക്കണം. മാനവ സമൂഹത്തിലെ എല്ലാ തര്‍ക്കങ്ങള്‍ക്കും പരിഹാരമാതൃകയാവണമത് എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
(സാഹിത്യകാരന്, ആക്ടീവിസ്റ്റ്്)
കഥ & കവിത