അന്ധതയിലും , നിരന്തരവും നിരര്‍ഥകവുമായ പരസ്പര യുദ്ധത്തിലും കാലംപോക്കുകയും കുടുംബബന്ധം, ലൈംഗികത, ധനാര്‍ജ്ജനം എന്നിവയിലെല്ലാം അധാര്‍മികത മുഖമുദ്രയാക്കുകയും ചെയ്തിരുന്ന അറബികളെ ലോകംകണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മഹനീയമായ സംസ്‌കൃതിയും നാഗരികതയും രാഷ്ട്രവുമായി വളര്‍ത്തിയ ഐതിഹാസിക പ്രതിഭാസമാണ് നബി. അത്തരം പല മഹദ് വ്യക്തികളെയും അനുയായികള്‍ ദൈവമോ, ദൈവാവതാരമോ ആക്കിയപ്പോള്‍ മുഹമ്മദ്, പ്രവാചകനെങ്കിലും മനുഷ്യനായി തുടരുന്നു. അതിന്റെ കാരണക്കാരന്‍ അദ്ദേഹം തന്നെയാണ്. തന്റെ പ്രതിമയോ ചിത്രമോ രചിക്കരുത് എന്നും, താന്‍ ദൈവവചനങ്ങളുടെ പ്രഘോഷകന്‍ മാത്രമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചാവര്‍ത്തിച്ച് അനുയായികളെ പഠിപ്പിച്ചു. താന്‍ വിശ്വാസികളുടെയും ദൈവത്തിന്റെയും ഇടയിലുള്ള മധ്യവര്‍ത്തിയല്ല. പുരോഹിതര്‍ എന്നു പറയുന്ന മധ്യവര്‍ത്തി വര്‍ഗം ഇസ്‌ലാമിനന്യമാണ്. വിശ്വാസി അല്ലാഹുവിനെ നേരിട്ട് സമീപിക്കുക , ഇത്ര ശക്തവും വ്യക്തവുമായ ഭാഷയില്‍ , തന്നെ മനുഷ്യപദവിയില്‍നിന്ന് ഉയര്‍ത്തുന്നതിനെ ദൈവനിന്ദയായിപോലും കല്‍പിച്ച മതസ്ഥാപകന്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയം.(കേരളത്തിലെ പ്രമുഖ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനും)
കഥ & കവിത