‘മുഹമ്മദിന് സ്വഫാമര്‍വാ മലകളെ സ്വര്‍ണക്കുന്നുകളാക്കാന്‍ കഴിയുമോ? ഖുര്‍ആന്‍ ആകാശത്തുനിന്ന് ഗ്രന്ഥരൂപത്തില്‍ ഇറക്കാത്തതെന്ത്? ജിബ്രീല്‍ എന്ന മലക്കിനെ കാണിച്ചുതരുമോ? മരിച്ചുപോയവരെ ജീവിപ്പിക്കാന്‍ കഴിയുമോ? പ്രവാചകന്റെ എതിരാളികള്‍ ഇത്തരം നിരവധി പരിഹാസചോദ്യങ്ങള്‍ ഉന്നയിച്ചുകൊണടിരുന്നു. അപ്പോഴൊക്കെ ദിവ്യമായ കഴിവൊന്നും തനിക്കില്ലെന്നും താന്‍ ദൈവദൂതന്‍ മാത്രമാണെന്നും വിനയപൂര്‍വം അറിയിക്കുകയാണ് അദ്ദേഹം ചെയ്തുകൊണടിരുന്നത്. ഖുര്‍ആന്‍ അദ്ദേഹത്തോട് ആജ്ഞാപിച്ചതും അതിനുതന്നെ.
‘പറയുക: ഞാന്‍ എനിക്കുതന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇച്ഛിച്ചതുമാത്രം നടക്കുന്നു. എനിക്ക് അഭൌതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ ഉറപ്പായും ഞാന്‍ എനിക്കുതന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.” (7: 188)
എതിരാളികളുടെ എല്ലാ എതിര്‍പ്പുകളും നബി തിരുമേനി സന്തോഷത്തോടെ ഏറ്റുവാങ്ങി. പരിഹാസങ്ങളൊന്നും അദ്ദേഹത്തെ പ്രകോപിതനാക്കിയില്ല. തീര്‍ത്തും ശാന്തനായി തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.
കഥ & കവിത