കഥ & കവിത

പരിവര്‍ത്തനത്തിന്റെ പാത

Spread the love

‘വല്ലതും തരണേ’ ഒരാള്‍ നബി തിരുമേനിയുടെ അരികില്‍ വന്ന് പറഞ്ഞു. ചുറ്റും അവിടത്തെ അനുചരന്മാരുണടായിരുന്നു. ആഗതന്റെ വസ്ത്രങ്ങള്‍ നന്നെ മുഷിഞ്ഞിരുന്നു; കീറിപ്പറിയുകയും.
‘താങ്കളെന്തിനാണ് ഇവ്വിധം യാചിക്കുന്നത്? വീട്ടിലൊന്നുമില്ലേ?’ പ്രവാചകന്‍ ചോദിച്ചു.
‘ഇല്ല.’
‘ഒന്നും?’
‘ഉറങ്ങുമ്പോഴുപയോഗിക്കുന്ന പുതപ്പും വെള്ളമെടുക്കാനുപയോഗിക്കുന്ന പാത്രവുമുണട്.’
‘അവ രണടുമായി എന്റെ അടുത്തുവരുക’ തിരുമേനി ആവശ്യപ്പെട്ടു. അയാളവ കൊണടുവന്നു. അവിടുന്ന് അത് രണടും കൈയില്‍ പിടിച്ചുകൊണട് ചോദിച്ചു: ‘ഇവ ആരു വാങ്ങും?’
‘ഒരു ദിര്‍ഹമിന് ഞാന്‍ വാങ്ങിക്കൊള്ളാം’പ്രവാചകശിഷ്യന്മാരിലൊരാള്‍ പറഞ്ഞു: ‘കൂടുതല്‍ തരാന്‍ തയ്യാറുള്ള ആരെങ്കിലുമുണേടാ?’ തിരുമേനി അന്വേഷിച്ചു.
‘രണട് ദിര്‍ഹമിന് ഞാന്‍ വാങ്ങിക്കൊള്ളാം’മറ്റൊരാള്‍ പറഞ്ഞു. നബി തിരുമേനി അവ രണടും അയാള്‍ക്കു കൊടുത്ത് വിലയായ രണടു ദിര്‍ഹം ആഗതന് കൈമാറിയശേഷം ഇങ്ങനെ കല്‍പിച്ചു: ‘ഒരു ദിര്‍ഹംകൊണട് ആഹാരം വാങ്ങി കുടുംബത്തിന് കൊടുക്കുക. ബാക്കികൊണട് ഒരു കോടാലി വാങ്ങിക്കൊണടുവരുക.’
അല്‍പം കഴിഞ്ഞ് അയാള്‍ കോടാലിയുമായി വന്നു. നബി തിരുമേനിതന്നെ അത് പിടിയിലുറപ്പിച്ചശേഷം അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കള്‍ ഇതുപയോഗിച്ച് വിറകുവെട്ടി അങ്ങാടിയില്‍ കൊണടുപോയി വില്‍ക്കുക. പതിനഞ്ചു ദിവസത്തിനുശേഷം എന്നെ വന്നുകാണുക.’
നബി തിരുമേനിയുടെ നിര്‍ദേശമനുസരിച്ച് അയാള്‍ വിറകുവെട്ടി വില്‍ക്കാന്‍ തുടങ്ങി. അതിലൂടെ അയാള്‍ക്ക് പത്ത് ദിര്‍ഹം മിച്ചമുണടാക്കാന്‍ സാധിച്ചു. അതുമായി അദ്ദേഹം തിരുമേനിയെ സമീപിച്ചപ്പോള്‍ അവിടുന്ന് അരുള്‍ചെയ്തു: ‘താങ്കള്‍ അവകൊണട് പുതപ്പും വീട്ടുപകരണങ്ങളും ആവശ്യമായ ആഹാരവും വാങ്ങുക.’
അയാള്‍ അതിരറ്റ ആഹ്‌ളാദത്തോടെയും അഭിമാനത്തോടെയും നടന്നകന്നു.

You may also like