കമ്പിളിപ്പുതപ്പില്‍ എന്തോ പൊതിഞ്ഞു പിടിച്ചുകൊണട് ഒരാള്‍ നബി തിരുമേനിയുടെ അടുത്തുവന്നു. അത് തിരുമേനിയുടെ സമീപത്തുവെച്ച് അദ്ദേഹം പറഞ്ഞു: ‘ഇതിനുള്ളില്‍ ഒരു തള്ളപ്പക്ഷിയും അതിന്റെ കുഞ്ഞുങ്ങളുമാണ്; വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ തോട്ടത്തിലൂടെ ഞാന്‍ നടന്നുവരുകയായിരുന്നു. അപ്പോഴാണ് പക്ഷിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടത്. അവയെ പിടിച്ച് ഈ കമ്പിളിയില്‍ പൊതിഞ്ഞു. അപ്പോള്‍ തള്ളപ്പക്ഷിവന്ന് എന്റെ തലക്കു മുകളില്‍ വട്ടമിടാന്‍ തുടങ്ങി. ഞാന്‍ കമ്പിളി തുറന്നുപിടിച്ചപ്പോള് അത് കുഞ്ഞുങ്ങളുടെ അടുത്ത് വന്നിരുന്നു. പെട്ടെന്ന് ഞാനതിനെയും പിടികൂടി.”
ആഗതന്റെ വിവരണം ശ്രദ്ധിച്ചുകേട്ട നബി തിരുമേനി തള്ളപ്പക്ഷിയെയും കുഞ്ഞുങ്ങളെയും തുറന്നുവിടാന്‍ കല്പിച്ചു. അതനുസരിച്ച് അയാള്‍ അവയെ തുറന്നുവിടാന്‍ കമ്പിളി തുറന്നു. പക്ഷേ, തള്ളപ്പക്ഷി പറന്നുപോയില്ല. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ അകന്നുനില്ക്കാനതിനു കഴിഞ്ഞില്ല.
പ്രവാചക ശിഷ്യന്മാര് അത്ഭുതത്തോടെ ആ രംഗം നോക്കിനിന്നു. അപ്പോള്‍ അവിടുന്ന് അരുള്‍ചെയ്തു: ‘ഈ തള്ളപ്പക്ഷിക്ക് അതിന്റെ കുഞ്ഞുങ്ങളോടുള്ള സ്നേഹാധിക്യം നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നു അല്ലേ? എന്നാല്‍, അല്ലാഹുവിന് അവന്റെ സൃഷ്ടികളോടുള്ള സ്നേഹം ഇതിന്റെ എത്രയോ ഇരട്ടിയാണെന്ന് നിങ്ങളറിയുക. അതിനാല്‍ ഈ തള്ളപ്പക്ഷിയെയും കുഞ്ഞുങ്ങളെയും അവയെ പിടികൂടിയേടത്തുതന്നെ കൊണടുപോയി വെക്കുക.
കഥ & കവിത