പ്രവാചകന്റെ എതിരാളികളില്‍ പ്രമുഖനായിരുന്നു അബൂജഹ്ല്!. ഒരു ദിവസം തന്റെ കൂട്ടുകാരായ ഖുറൈശിക്കൂട്ടത്തോട് പറഞ്ഞു: ‘മുഹമ്മദ് നമസ്‌കരിക്കുമ്പോള്‍ പാറക്കല്ലുകൊണട് ഞാനവന്റെ ശിരസ്സ് തകര്‍ക്കും. പിന്നെ അവന്റെ ശല്യമുണടാവില്ല.’
അബൂജഹ്ല്! തന്റെ തീരുമാനം നടപ്പാക്കാന്‍ വലിയൊരു പാറക്കല്ലുമായി കഅ്ബയുടെ അടുത്ത് കാത്തുനിന്നു. നബി തിരുമേനി അവിടെയെത്തി നമസ്‌കാരത്തില്‍ പ്രവേശിച്ചതോടെ അയാള്‍ നടന്നടുത്തു. ഖുറൈശിക്കൂട്ടം സംഭവിക്കാന്‍ പോകുന്നത് നേരില്‍ കാണാനായി അല്‍പം ദൂരെ കാത്തുനില്‍ക്കുന്നുണടായിരുന്നു. അവര്‍ ഏറെ പ്രതീക്ഷയിലും ആകാംക്ഷയിലുമായിരുന്നു.
നബി തിരുമേനി സാഷ്ടാംഗത്തിലായിരിക്കെ തലക്കെറിയാനായി അബൂജഹ്ല്! പാറക്കല്ലുയര്‍ത്തി. രണടടി മുന്നോട്ടുവെച്ച അയാള്‍ പെട്ടെന്ന് പേടിച്ചരണട് പിന്മാറി. അയാള്‍ ആലില പോലെ വിറയ്ക്കുന്നുണടായിരുന്നു. പ്രവാചകന്റെ കഥകഴിക്കുന്നത് നേരില്‍ കാണാന്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തുനിന്ന ഖുറൈശി പ്രമുഖര്‍ അത്ഭുതസ്തബ്ധരായി. അവര്‍ അത്യധികം നിരാശരായിരുന്നുവെങ്കിലും അബൂജഹ്ലിന്റെ ഹാവഭാവങ്ങള്‍ കണടപ്പോള്‍ ചിരിയടക്കാനായില്ല
കഥ & കവിത