
ഒരു പ്രവാചകനും സ്വന്തം രാജ്യത്ത് ബഹുമാനിക്കപ്പെടാറില്ല എന്നു പൊതുവെ പറയാറുണ്ട്. എന്നാല്‍, നബി സ്വന്തം നാട്ടിലും വീട്ടിലും ബഹുമാനിക്കപ്പെടാത്തയാളായിരുന്നില്ല. ബന്ധുക്കളുടെ ഹൃദയത്തില്‍ നബിക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. അവരില്‍ നിന്നു തന്നെയാണ് ആദ്യശിഷ്യഗണം ഉണ്ടായതും. പ്രിയപത്‌നിയായിരുന്നു പ്രഥമ ശിഷ്യ. പിന്നീട് ബന്ധുക്കളും അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നവരും ശിഷ്യരായി. എത്ര ലളിതവും ആഢംബര രഹിതവുമായിരുന്നു നബിയുടെ ജീവിതം! കേടുവന്ന ചെരിപ്പ് അദ്ദേഹം സ്വയം നന്നാക്കി. വസ്ത്രങ്ങള്‍ സ്വയം തുന്നി. തന്റെ ജീവിതാന്ത്യത്തില്‍ അനേകായിരങ്ങള്‍ പ്രവാചകനായി കണ്ടുവണങ്ങിയപ്പോഴും അദ്ദേഹം ഈ പ്രവൃത്തികള്‍ ചെയ്തു. ഇതായിരുന്നു ഈ മനുഷ്യന്റെ സ്വഭാവം. ലളിതവും ഉല്‍കൃഷ്ടവും ഋജുവായതും.
(ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രചാരകയും)