കഥ & കവിത

ജോണ്‍ എല്‍. എസ്‌പോസിറ്റോ

Spread the love

അനുയായികളെ സൃഷ്ടിക്കുന്നതിലും അറേബ്യയൊന്നടങ്കം ആധിപത്യം നേടിയ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിലും മുഹമ്മദിനുണ്ടായ അത്യപൂര്‍വമായ വിജയം രണ്ടു സൂചനകള്‍ നല്‍കുന്നുണ്ട്. ഒന്ന്, അദ്ദേഹം അസാധാരണ ബുദ്ധികൂര്‍മതയുള്ള ഒരു സൈനിക തന്ത്രജ്ഞനാണെന്ന്, രണ്ടാമത്തെത്, പീഢനങ്ങളും അടിച്ചമര്‍ത്തലുകളുമൊക്കെ സഹിച്ചുകൊണ്ട് വിധേയത്വം കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ ഉറച്ചുനില്‍ക്കാന്‍ അനുയായികളെ പ്രേരിപ്പിക്കുന്ന അപൂര്‍വമായ വ്യക്തിത്വം അദ്ദേഹത്തിനുമുണ്ടായിരുന്നുവെന്ന്. ഏറ്റവും മാതൃകായോഗ്യനായ മത-രാഷ്ട്രീയ നേതാവും മാതൃകായോഗ്യനായ ഭര്‍ത്താവും പിതാവുമാണദ്ദേഹം. അതിനാലാണ് മുസ്‌ലിംകള്‍ എല്ലാ കാര്യത്തിലും മുഹമ്മദ് ചെയ്തുവെന്ന് അവര്‍ മനസ്സിലാക്കിയത് പോലെത്തന്നെ ചെയ്യാന്‍ ശ്രമിക്കുന്നത്. പ്രവാചക ചര്യ വ്യക്തി ജീവിതത്തിലെ വൃത്തി, വസ്ത്രധാരണം, ഭക്ഷണം കഴിക്കല്‍, വിവാഹം, ഭാര്യമാരോടുളള പെരുമാറ്റം, നയതന്ത്രം, യുദ്ധം തുടങ്ങിയ എല്ലാ കാര്യങ്ങളിലും മാര്‍ഗദര്‍ശനം നല്‍കുന്നു.

(അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സിന്റെയും ഇസ്ലാമിക് സ്റ്റഡീസിന്റെയും പ്രൊഫസര്‍)

You may also like