കഥ & കവിത

ജനഹിതത്തെ പിന്തുണച്ച പ്രവാചകന്‍

Spread the love

മക്കയിലെ ഖുറൈശികള്‍ ബദ്ര്!യുദ്ധത്തിലെ പരാജയത്തിനു പ്രതികാരം ചെയ്യാനൊരുങ്ങി. കഅ്ബുബ്‌നു അശ്‌റഫിനെപ്പോലുള്ള ഇസ്ലാമിന്റെ കഠിന ശത്രുക്കള്‍ അവര്‍ക്ക് ആവേശം പകരുകയും ചെയ്തു. അങ്ങനെ അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘം തിരിച്ചെത്തിയപ്പോള്‍ അവരുടെ വശമുള്ള സമ്പത്തെല്ലാം മുസ്ലിംകള്‍ക്കെതിരെ യുദ്ധം ചെയ്യാനുള്ള ചെലവിലേക്ക് നീക്കിവെച്ചു. മദീനയെ തകര്‍ത്ത് തരിപ്പണമാക്കാന്‍ മാത്രം ശക്തമായ സൈന്യത്തെ അവര്‍ സജ്ജീകരിച്ചു. അവര്‍ക്ക് ആവേശവും ആനന്ദവും പകരാന്‍ അബൂസുഫ്യാന്റെ ഭാര്യ ഹിന്‍ദിന്റെ നേതൃത്വത്തില്‍ ഒരു സംഘം സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി. അവരെ തടയാനൊരുങ്ങിയവരോട് ഹിന്‍ദ് പറഞ്ഞു: ‘നിങ്ങള്‍ ബദ്‌റില്‍നിന്ന് രക്ഷപ്പെട്ടു. നിങ്ങളുടെ സ്ത്രീകളുടെ അടുത്തേക്ക് മടങ്ങിയെത്തുകയും ചെയ്തു. അതിനാല്‍ അറിയുക: ഞങ്ങള്‍ യുദ്ധത്തിന് പോവുകതന്നെ ചെയ്യും. ഞങ്ങളെ തടയാനാരും നോക്കേണട. ബദ്‌റിലേക്കു പുറപ്പെട്ട സ്ത്രീകളെ തുഹ്ഫയില്‍വെച്ച് നിങ്ങള്‍ തിരിച്ചയക്കുകയുണടായി. അതിനാല്‍ പട്ടാളക്കാര്‍ക്ക് ആവേശം പകരാന്‍ ആരുമുണടായിരുന്നില്ല. അതുകൊണട് അന്ന് പ്രിയപ്പെട്ടവര്‍ വധിക്കപ്പെട്ടു.’
ഖുറൈശികളുടെ പടപ്പുറപ്പാടിനെ സംബന്ധിച്ച സൂക്ഷ്മമായ വിവരം ശേഖരിച്ച നബി തിരുമേനി തന്റെ അനുചരന്മാരെ ഒരുമിച്ചുകൂട്ടി. ഖുറൈശികളുടെ ആക്രമണലക്ഷ്യത്തെയും ആയുധശേഷിയെയും ആള്‍ബലത്തെയും സംബന്ധിച്ച ശരിയായ വസ്തുത അവരെ അറിയിച്ചു. ശത്രുക്കളുടെ ശക്തിയെ സംബന്ധിച്ച ചിന്ത മുസ്ലിംകളെ അലോസരപ്പെടുത്തി. എങ്കിലും അല്ലാഹുവിന്റെ സഹായത്തെ സംബന്ധിച്ച ദൃഢബോധ്യം അവര്‍ക്ക് ആശ്വാസമേകി.
മദീനയില്‍നിന്നുകൊണടുതന്നെ എതിരാളികളുടെ ആക്രമണത്തെ പ്രതിരോധിക്കണമെന്നായിരുന്നു നബി തിരുമേനിയുടെ ആഗ്രഹവും അഭിപ്രായവും. പ്രവാചകന്റെ അടുത്ത അനുയായികളും ഈ പക്ഷക്കാരായിരുന്നു. എങ്കിലും പുതുതായി ഇസ്ലാം സ്വീകരിച്ചവരും ബദര്‍യുദ്ധത്തില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവരുമായ ചെറുപ്പക്കാര്‍ മദീനക്കു പുറത്തുപോയി ശത്രുക്കളെ നേരിടണമെന്ന അഭിപ്രായക്കാരായിരുന്നു. അവര്‍ക്കായിരുന്നു ഭൂരിപക്ഷം. അതിനാല്‍ നബി തിരുമേനി തന്റെയും പ്രമുഖരായ അനുചരന്മാരുടെയും അഭിപ്രായം അവഗണിച്ച് അതംഗീകരിക്കുകയാണുണടായത്. ഇത് പിന്നീട് ഒട്ടേറെ വിപത്തുകള്‍ക്കു നിമിത്തമായെങ്കിലും ഭൂരിപക്ഷാഭിപ്രായപ്രകാരമെടുത്ത തീരുമാനത്തെ നബി തിരുമേനി തള്ളിപ്പറയുകയോ അതിനുവേണടി വാദിച്ചവരെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. കൂടിയാലോചനയിലൂടെ എടുക്കുന്ന തീരുമാനം എന്തായാലും എല്ലാവരും അതംഗീകരിക്കണമെന്ന കാര്യത്തില്‍ അവിടുന്ന് നിര്‍ബന്ധം പുലര്‍ത്തിയിരുന്നു. ജനാധിപത്യത്തിന്റെ ഈ ഉദാത്ത മാതൃകക്കു വിരുദ്ധമായ സമീപനം ഒരിക്കല്‍പോലും പ്രവാചകനില്‍നിന്നുണടായിട്ടില്ല. ദൈവദൂതനായിരുന്നിട്ടും അല്ലാഹുവില്‍നിന്ന് സന്ദേശം ലഭിക്കാത്ത എല്ലാ പ്രധാന പ്രശ്‌നങ്ങളിലും അദ്ദേഹം അനുചരന്മാരുമായി കൂടിയാലോചിക്കുമായിരുന്നു.
 

You may also like