കഥ & കവിത

കുട്ടികള്‍ക്കുവേണടി കണ്ണീര്‍

Spread the love

ഒരിക്കല്‍ യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ അനുയായികള്‍ നബിതിരുമേനിയെ അറിയിച്ചു: ‘ഈ യുദ്ധത്തില്‍ ഏതാനും കുട്ടികളും കൊല്ലപ്പെട്ടു!’
ഇത് പ്രവാചകനെ പിടിച്ചുലച്ചു. അവിടുന്ന് അത്യധികം അസ്വസ്ഥനായി. അനുചരന്മാര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി പറഞ്ഞു: ‘കൊല്ലപ്പെട്ടത് നമ്മുടെ കുട്ടികളല്ല; ശത്രുക്കളുടെ കുട്ടികളാണ്.’
പക്ഷേ, ഈ വിശദീകരണം നബി തിരുമേനിയെ ഒട്ടും തൃപ്തനാക്കിയില്ല. കുട്ടികളെല്ലാം ഒരുപോലെയാണല്ലോ. എല്ലാവരും നിരപരാധര്‍. അവിടുന്ന് അരുള്‍ചെയ്തു: ‘ആ കുട്ടികള്‍ ഒരപരാധവും ചെയ്തിട്ടില്ല. എന്നിട്ടും അവര്‍ വധിക്കപ്പെട്ടു. പാവം കുട്ടികള്‍! ഒരു യുദ്ധത്തിലും കുട്ടികള്‍ കുറ്റക്കാരല്ല. വലിയവരുടെ കുറ്റത്തിന് കൊച്ചുകുട്ടികള്‍ ശിക്ഷിക്കപ്പെട്ടുകൂടാ. ഇനിമേല്‍ നിങ്ങള്‍ ആരുടെ കുട്ടികളെയും കൊല്ലരുത്.’
മറ്റൊരിക്കല്‍ അവിടുന്ന് യുദ്ധരംഗത്തേക്ക് പുറപ്പെടാനൊരുങ്ങിയ പട്ടാളക്കാരെ ഉപദേശിച്ചു. സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും വധിക്കരുത്. കെട്ടിടങ്ങള്‍ തകര്‍ക്കരുത്. വൃക്ഷങ്ങള്‍ വെട്ടിനശിപ്പിക്കരുത്. അല്ലാഹുവെ സൂക്ഷിക്കുക.’

You may also like