കഥ & കവിത

കാറന്‍ ആംസ്‌ട്രോങ്ങ്

Spread the love

രാഷ്ട്രീയവും ആത്മീയതയും എല്ലായ്‌പ്പോഴും ഒരുമിച്ച് പോകുകയില്ലെങ്കിലും , അസാധാരണമായ രാഷ്ട്രീയ ചാതുര്യവും ആത്മീയ പ്രഭാവവും മുഹമ്മദിന്റെ സവിശേഷതയായിരുന്നു. അതുകൊണ്ട് തന്നെ നീതിപൂര്‍ണമായ ഒരു നല്ല സമൂഹം സൃഷ്ടിക്കുന്നതിന് എല്ലാ മതവിശ്വാസികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം ചില സമയങ്ങളില്‍ ഇരുണ്ട ക്രോധവും പ്രീണനത്തിന് വഴങ്ങാത്ത നിഷ്പക്ഷതയും പ്രകടിപ്പിച്ചു. അതേ സമയം സൗമ്യനും ഹൃദയാലുവും ആര്‍ദ്രചിത്തനും ആയിരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ചിരിക്കുന്ന ക്രിസ്തുവിനെ പറ്റി നാം വായിച്ചിട്ടില്ല. എന്നാല്‍, പുഞ്ചിരിക്കുകയും അടുപ്പമുള്ളവരോട് കുസതി പറയുകയും ചെയ്യുന്ന മുഹമ്മദിനെ നമുക്ക് കാണാന്‍ കഴിയും. അദ്ദേഹം കുട്ടികള്‍ക്കൊപ്പം കളിചിരിതമാശകള്‍ക്ക്  സന്നദ്ധനായി. മറ്റു ചിലപ്പോള്‍ ഭാര്യമാരോട് ദേഷ്യപ്പെട്ടു. പ്രിയപ്പെട്ട സുഹൃത്തിന്റെ മരണത്തില്‍ തേങ്ങിക്കരഞ്ഞു. കുഞ്ഞുണ്ടായപ്പോള്‍ മറ്റേതൊരു ആഹ്ലാദവാനായ പിതാവിനെയും പോലെ കുട്ടിയെ കൈകളിലെടുത്ത് അദ്ദേഹം സന്ദര്‍ശകര്‍ക്ക് കാട്ടിക്കൊടുത്തു. ചരിത്രത്തിലെ മറ്റു മഹാപുരുഷന്മാരെ വീക്ഷിക്കുന്നതുപോലെ നാം മുഹമ്മദിനെയും വീക്ഷിക്കുകയാണെങ്കില്‍ ,ലോകം കണ്ടിട്ടുള്ള മഹാപ്രതിഭാശാലികളില്‍ ഒരാളായി  അദ്ദേഹത്തെ തീര്‍ച്ചയായും പരിഗണിക്കേണ്ടിവരും. മഹത്തായ ഒരു സാഹിത്യകൃതി, മഹത്തായ ഒരു മതം, പുതിയ ഒരു ലോകശക്തി എന്നീ നേട്ടങ്ങള്‍ അത്ര നിസ്സാരമല്ലല്ലോ.

(പ്രശസ്ത എഴുത്തുകാരിയും ഗവേഷകയും റോമന്‍ കാത്തലിക് സന്യാസിനിയുമായിരുന്നു)

You may also like