കഥ & കവിത

ഉറുമ്പുകള്‍ക്കു വേണ്ടി

Spread the love

നബി തിരുമേനിയും അനുചരന്മാരും യാത്രയിലായിരുന്നു. ക്ഷീണം കാരണം, അവരൊരിടത്ത് തമ്പടിച്ചു. പ്രവാചക ശിഷ്യരില്‍ പലരും വിശ്രമിക്കുകയായിരുന്നു. അവിടുന്ന് പരിസരം നിരീക്ഷിക്കാന്‍ ഇറങ്ങിനടന്നു. അല്‍പം അകലെ തീ ആളിക്കത്തുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. തണുപ്പു മാറ്റാന്‍ ആരോ തീ കത്തിച്ചതായിരുന്നു. നബി തിരുമേനി ആ ഭാഗത്തേക്ക് നടന്നു. അപ്പോഴാണ് ഒരു ഉറുമ്പിന്‍കൂട്ടം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. തീ തുടര്‍ന്ന് കത്തിയാല്‍ അവ കരിഞ്ഞു ചാരമാവുമെന്ന് അവിടുന്ന് മനസ്സിലാക്കി. അവ വെന്തു ചാവുന്നതിനെക്കുറിച്ച് ഓര്‍ക്കാന്‍പോലും അദ്ദേഹത്തിനു സാധിച്ചില്ല. അദ്ദേഹം തന്റെ അനുയായികളോട് വിളിച്ചു ചോദിച്ചു: ‘ആരാണ് തീ കത്തിച്ചത്?’
‘ഞാനാണ്’  തീ കത്തിച്ചയാള്‍ അറിയിച്ചു.
‘എങ്കില്‍ വേഗം വന്ന് അത് കെടുത്തൂ’ നബി തിരുമേനി കല്‍പിച്ചു. കാരണംപോലും തിരക്കാതെ അയാളത് അനുസരിച്ചു. തീ തീര്‍ത്തും കെടുന്നതുവരെ പ്രവാചകന്‍ അവിടെത്തന്നെ നിന്നു. ഉറുമ്പുകള്‍ രക്ഷപ്പെട്ടുവെന്ന് ബോധ്യമായപ്പോള്‍ അവിടുന്ന് ആത്മഗതം ചെയ്തു: ‘സര്‍വസ്തുതിയും അല്ലാഹുവിന്നാണ്.’

You may also like