
ഒരു ബധിരന്‍ പറഞ്ഞു: പാട്ടില്ല. പട്ടില്‍പൊതിഞ്ഞു ചത്തുകിടക്കുകയാണ് ശബ്ദങ്ങള്‍. ഇപ്പോള്‍ ഈ വീട് നിശ്ശബ്ദമാണ്. ഈ നാട് നിശ്ശബ്ദമാണ്. ഈ ലോകം നിശ്ശബ്ദമാണ്.
ഒരു ഊമ നിനച്ചു: ഉള്ളിലെവിടെയോ കുരുങ്ങിപ്പോയി ശ്വാസം മുട്ടിപ്പോയിരിക്കുന്നു വാക്കുകള്‍ക്ക്. മുകള്‍പ്പരപ്പിലേക്ക് പൊന്തിവരാതെ ആഴിയുടെ അടിയില്‍ അമര്‍ന്നുപോയിരിക്കുന്നു കുമിളകള്‍.
ഒരു അന്ധന്‍ മൊഴിഞ്ഞു: സൂര്യനില്ല. പണ്ടെങ്ങോ പ്രകാശത്തിന്റെ കിരണങ്ങളത്രയും ആരോ തല്ലിക്കെടുത്തിയിരിക്കുന്നു. കറുത്ത രോമങ്ങളുമായി ഇരുളു മാത്രം.
ഒടുവില്‍ അറിവുള്ളവരാരോ ദൈവത്തിന്റെ വാക്കുകളുരുവിട്ടു. ”അവിശ്വാസികളുടെ അവസ്ഥ, വിളിയും തെളിയുമില്ലാതെ യാതൊന്നും കേള്‍ക്കാത്ത ഇടയന്‍ ശബ്ദിച്ചാലത്തെ അവസ്ഥയാകുന്നു. അവര്‍ ബധിരരാണ്; ഊമകളാണ്; അന്ധരാണ് – അതിനാല്‍ അവര്‍ ചിന്തിക്കുകയില്ല.”