കഥ & കവിത

അലിയുടെ പിന്തുണയും ഖുറൈശികളുടെ പരിഹാസവും

Spread the love

പരസ്യമായി സത്യപ്രബോധനം നടത്താന്‍ നിര്‍ദേശം ലഭിച്ചപ്പോള്‍ നബി തിരുമേനി തന്റെ വീട്ടില്‍ ഒരു സദ്യയൊരുക്കി. അടുത്ത ബന്ധുക്കളെയാണ് അതിലേക്ക് ക്ഷണിച്ചത്. എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ നബി തിരുമേനി എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘നിങ്ങള്‍ക്കായി ഞാന്‍ കൊണടുവന്നതിനെക്കാള്‍ ഉത്തമമായ ഒന്നുമായി വന്ന് സ്വന്തം ജനതയെ സമീപിച്ച ആരെയും എനിക്കറിയില്ല. മെച്ചപ്പെട്ട ഇഹലോകവും ഉത്തമമായ പരലോകവുമാണ് ഞാന്‍ണടനിങ്ങള്‍ക്കായി കൊണടുവന്നിരിക്കുന്നത്. നിങ്ങളെ ഈ വിജയപാതയിലേക്ക് ക്ഷണിക്കാന്‍ എന്റെ നാഥന്‍ എന്നോടാജ്ഞാപിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ എന്നെ തുണക്കാന്‍ തയ്യാറുള്ള ആരുണട്?’
ഈ ആഹ്വാനം കേട്ടവരൊക്കെ അതവഗണിച്ചും തള്ളിപ്പറഞ്ഞും സ്ഥലംവിട്ടു. വ്യത്യസ്ത നിലപാടു സ്വീകരിച്ച ഏക വ്യക്തി പ്രവാചകന്റെ പിതൃവ്യന്‍ അബൂത്വാലിബിന്റെ മകന്‍ അലിയായിരുന്നു. കേവലം ഒരു ബാലന്‍ മാത്രമായിരുന്ന അലി എഴുന്നേറ്റുനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു: ‘ദൈവദൂതരേ, അങ്ങയെ തുണക്കാന്‍ ഞാനുണട്. താങ്കള്‍ ആരോടൊക്കെ സമരം ചെയ്യുന്നുവോ അവരോടെല്ലാം ഞാനും സമരം ചെയ്യും.’
അലിയുടെ ഈ പ്രഖ്യാപനം ഖുറൈശി പ്രമുഖര്‍ തികഞ്ഞ പരിഹാസത്തോടെയാണ് ശ്രവിച്ചത്.

You may also like