കഥ & കവിത

അബൂഉമൈറിന്റെ കിളി

Spread the love

അബൂത്വല്‍ഹയുടെയും ഉമ്മുസുലൈമിന്റെയും ഓമനമകനാണ് അബൂഉമൈര്‍. ഓടിച്ചാടി നടക്കുന്ന പ്രായം. അവനൊരു കിളിയുണടായിരുന്നു. അബൂഉമൈര്‍ അതിനെ അതിയായി സ്‌നേഹിച്ചു. തീറ്റകൊടുത്തും കളിപ്പിച്ചും ലാളിച്ചും വളര്‍ത്തി. അതായിരുന്നു അവന്റെ ഇഷ്ടവിനോദം. ഉമ്മുസുലൈമിന്റെ മകന്‍ അനസുബ്‌നു മാലികിനോടൊത്ത് വീട്ടിലെത്തുന്ന നബിതിരുമേനിയും അവന്റെ കളിയില്‍ കൂട്ടുചേരും. അവിടുന്ന് ചിരിച്ചുകൊണട് ചോദിക്കും: ‘കിളി എന്തു ചെയ്യുന്നു?’ അപ്പോഴേക്കും അബൂഉമൈര്‍ അതിനെ തിരുസന്നിധിയിലെത്തിക്കും. കിളിയെ കളിപ്പിച്ചുകൊണടിരിക്കുമ്പോള്‍ അവന് അതേക്കുറിച്ച് പറയാന്‍ അനേകം കഥകളുണടാവും. നബി തിരുമേനി എല്ലാം ക്ഷമയോടെ കേട്ടിരിക്കും. ‘അതിനെ വേദനിപ്പിക്കരുത്; കരുണ കാണിക്കണം’ എന്ന് ഉപദേശിക്കുകയും ചെയ്യും.
ഒരു ദിവസം നബി തിരുമേനി വന്നപ്പോള്‍ അബൂഉമൈര്‍ ദുഃഖിച്ചിരിക്കുകയാണ്. കാരണം തിരക്കിയപ്പോള്‍ അന്നു രാവിലെ കിളി ചത്ത വിവരം ഉമ്മുസുലൈം അറിയിച്ചു. തിരുമേനി അവനെ അടുത്തുവിളിച്ചു തലോടി. കിളി എങ്ങനെ മരണപ്പെട്ടുവെന്നു ചോദിച്ചു. തന്റെ അരുമക്കിളി ചത്ത കഥ വിവരിക്കുമ്പോള്‍ അബൂഉമൈറിന്റെ കവിളിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകുന്നുണടായിരുന്നു. നബി തിരുമേനി കണ്ണീര്‍ തുടച്ചുകൊടുത്ത് അവനെ സമാശ്വസിപ്പിച്ചു. കുട്ടികളുടെ കൂടെയാവുമ്പോള്‍ നബി തിരുമേനി അവരില്‍ ഒരുവനാകുമായിരുന്നു.
 

You may also like