കഥ & കവിത

അന്യൂനമായ ആസൂത്രണം

Spread the love

പ്രവാചകന്‍ നീണട പതിമൂന്നാണടുകള്‍ ജന്മനാടായ മക്കയില്‍ സത്യപ്രബോധനം നടത്തി. അടുത്തവരെയും അകന്നവരെയും നേര്‍വഴിയിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കാത്ത ആരും അവിടെ അവശേഷിച്ചിരുന്നില്ല. ഓരോരുത്തരെയും പത്തും ഇരുപതും തവണ സമീപിച്ച് ഇസ്ലാമിനെ പരിചയപ്പെടുത്തി. അങ്ങനെ സുമനസ്സുകളൊക്കെയും സന്മാര്‍ഗം സ്വീകരിച്ചു. അവശേഷിക്കുന്നവര്‍ സത്യനിഷേധത്തിലുറച്ചുനിന്നു. അതിനാല്‍ മക്കയിലിനിയും സമയം ചെലവഴിക്കുന്നത് പാഴ്വേലയാണ്; അധ്വാനിക്കുന്നത് അര്‍ഥശൂന്യവും.
അഖബയില്‍വെച്ച് യഥ്രിബുകാരുമായി കരാറുണടാക്കിയതോടെ പുതിയ കര്‍മരംഗം തുറന്നുകിട്ടി. ഒപ്പം കൊടും പീഡകളില്‍നിന്ന് മോചനവും. നബി തിരുമേനി, അനുയായികളെല്ലാം പോയിത്തീര്‍ന്നു എന്നുറപ്പുവരുത്തി. തന്നോടൊന്നിച്ച് യാത്ര ചെയ്യാനുള്ള അബൂബക്ര്! സിദ്ദീഖും താന്‍ ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അലിയും മാത്രമേ അടുത്ത അനുയായികളില്‍ അവിടെ അവശേഷിച്ചിരുന്നുള്ളൂ.
പ്രവാചകന്‍ യാത്രക്കുള്ള വാഹനവും മറ്റും സജ്ജീകരിക്കാന്‍ തന്റെ ആത്മമിത്രമായ അബൂബക്ര്! സിദ്ദീഖിനെ ചുമതലപ്പെടുത്തി. അതോടെ ചെന്നെത്താനുള്ള യഥ്രിബിലെ സുരക്ഷിതത്വവും യാത്രക്കാവശ്യമായ ഒരുക്കങ്ങളും പൂര്‍ത്തിയായി. അപ്പോഴാണ് ശത്രുക്കളുടെ വധ ഗൂഢാലോചന. അതില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട നബി തിരുമേനി അബൂബക്കറിന്റെ വീട്ടിലെത്തി. തന്റെ വിരിപ്പില്‍ തന്റെ പച്ചപ്പുതപ്പുകൊണട് ശരീരം മൂടി ഉറങ്ങാന്‍ അലിയെ ചുമതലപ്പെടുത്തിയശേഷമായിരുന്നു പുറപ്പാട്. കൊല്ലാന്‍ കാത്തിരിക്കുന്നവര്‍ എത്തിനോക്കുമ്പോള്‍ പ്രവാചകന്‍ വിരിപ്പിലുണെടന്ന ധാരണ സൃഷ്ടിക്കലായിരുന്നു ലക്ഷ്യം.
നബി തിരുമേനിയും അബൂബക്ര്! സിദ്ദീഖും വീടിന്റെ പിന്‍വശത്തെ വാതിലിലൂടെ പുറത്ത് കടന്നു. യഥ്രിബിന്റെ ഭാഗത്തേക്ക് പോകുന്നതിനു പകരം നേരെ എതിര്‍ദിശയില്‍ തെക്കോട്ടാണ് അവര്‍ പോയത്. ശത്രുക്കള്‍ അന്വേഷിച്ചു പുറപ്പെട്ടാല്‍ കാണാതിരിക്കലായിരുന്നു ലക്ഷ്യം. ഇരുവരും മക്കയുടെ തെക്കുഭാഗത്തുള്ള ചെങ്കുത്തായ മലയുടെ മുകളിലുള്ള സൌര്‍ ഗുഹയില്‍ അഭയംതേടി. ശത്രുക്കളുടെ അന്വേഷണം അവസാനിക്കുംവരെ അവിടെ കഴിയാനായിരുന്നു തീരുമാനം. അതിനാല്‍ ഭക്ഷണമെത്തിക്കാന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മകള്‍ അസ്മാഇനെ ചുമതലപ്പെടുത്തി. കുടിക്കാന്‍ പാലിനുവേണടി ഭൃത്യന്‍ ആമിറുബ്‌നു ഫുഹൈറയോട് ആടുകളെ അതുവഴി കൊണടുവരാന്‍ നിര്‍ദേശിച്ചു. ശത്രുക്കളുടെ ഗൂഢാലോചനകളെയും പദ്ധതികളെയും സംബന്ധിച്ച് മനസ്സിലാക്കി വിവരമറിയിക്കാന്‍ മകന്‍ അബ്ദുല്ലയോടാവശ്യപ്പെട്ടു. ഗുഹയിലേക്കുള്ള ചവിട്ടടിപ്പാടുകള്‍ കാണാതിരിക്കാന്‍ അതുവഴി ആടുകളെ തെളിച്ചുകൊണടുപോകാന്‍ കല്‍പിച്ചു. അങ്ങനെ അത്യസാധാരണമായ ആസൂത്രണ പാടവത്തോടെ പ്രവാചകന്‍ കാര്യങ്ങളൊക്കെ നിര്‍വഹിച്ചു. അതോടൊപ്പം അല്ലാഹുവിന്റെ സഹായത്തിനായി നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്തു. രണടും ഒത്തുവന്നപ്പോള്‍ ദിവ്യസഹായവും വന്നെത്തി. ശത്രുക്കള്‍ ഗുഹാമുഖത്തെത്തിയിട്ടും അവരെ കണെടത്താനായില്ല.
മൂന്നു ദിവസത്തെ ഗുഹാവാസത്തിനുശേഷം ഇരുവരും പുറത്തിറങ്ങി. അപ്പോഴേക്കും അസ്മാഅ് യാത്രക്കാവശ്യമായ ഭക്ഷണവുമായി അവിടെ എത്തിയിരുന്നു. അബ്ദുല്ലാഹിബ്‌നു ഉറൈഖിദ് അബൂബക്ര്! സിദ്ദീഖ് സജ്ജമാക്കി വെച്ചിരുന്ന ഒട്ടകങ്ങളെയും അവിടെ എത്തിച്ചു. യഥ്രിബിലേക്കുള്ള അപരിചിതമായ മാര്‍ഗമറിയുന്ന അദ്ദേഹം മുസ്ലിമായിരുന്നില്ല. എന്നിട്ടും പരമരഹസ്യമായി നിര്‍വഹിക്കേണട ഹിജ്‌റക്ക് വഴികാട്ടിയായി പ്രവാചകന്‍ തെരഞ്ഞെടുത്തത് അദ്ദേഹത്തെയാണ്.
 

You may also like