
ഒരാള്‍ നബി തിരുമേനിയെ സമീപിച്ച് ഇങ്ങനെ അറിയിച്ചു: ‘എനിക്ക് ഇസ്ലാം സ്വീകരിക്കണമെന്ന് അതിയായ ആഗ്രഹമുണട്. പക്ഷേ, എന്നിലൊരു ദൌര്‍ബല്യമുണട്. സന്മാര്‍ഗം സ്വീകരിക്കുന്നതുകൊണടുമാത്രം അതിനെ അതിജയിക്കാന്‍ എനിക്കാവില്ല.’
‘എന്താണത്?’ അവിടുന്ന് ആരാഞ്ഞു.
‘എന്നെപ്പോലെ കായബലമുള്ള ആരെയും ഞാന്‍ കണടിട്ടില്ല. എന്റെ കരുത്ത് അപാരംതന്നെ’ ആഗതന്‍ അറിയിച്ചു.
‘അതിനെന്താ? അത് അല്ലാഹുവിന്റെ അതിമഹത്തായ ഒരനുഗ്രഹമല്ലേ. കരുത്തുള്ള ശരീരമുണടാകുന്നതല്ലേ നല്ലത്!’ തിരുമേനി പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, എനിക്കതിനെ നിയന്ത്രിക്കാനാവുന്നില്ല. അതിനാല്‍, ആടുകളെ മോഷ്ടിച്ച് ചുമന്നുകൊണടുവരാറാണ് പതിവ്. ഇതവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല’ അയാള്‍ പറഞ്ഞു.
‘അതിലൊട്ടും പ്രയാസപ്പെടേണടതില്ല. പരിഹാരം ഞാന്‍ നിര്‍ദേശിച്ചുതരാം. നമ്മുടെ നിരവധി വിശ്വാസസഹോദരങ്ങളെ ശത്രുക്കള്‍ തടവിലാക്കിയിട്ടുണട്. അവരെ തേടിപ്പിടിച്ച് ചുമന്നുകൊണടുവരുക. അതിലൂടെ താങ്കള്‍ക്ക് ശരീരത്തെ മെരുക്കിയെടുക്കാം. പരലോകത്ത് അല്ലാഹുവിന്റെ അതിമഹത്തായ പ്രതിഫലവും നേടാം. ഒപ്പം ഇസ്ലാമിനുവേണടി ചെയ്യാവുന്ന അമൂല്യ സേവനവും’ നബി തിരുമേനി നിര്‍ദേശിച്ചു. തന്നെ അലട്ടുന്ന പ്രശ്‌നത്തിന് പ്രായോഗിക പരിഹാരം ലഭിച്ചതോടെ അദ്ദേഹം ഇസ്ലാം ആശ്‌ളേഷിച്ചു. പ്രവാചകന്‍ എപ്പോഴും എല്ലാവരോടും നിഷേധാത്മക നിലപാടിനു പകരം രചനാത്മക സമീപനമാണ് സ്വീകരിച്ചിരുന്നത്. പരിവര്‍ത്തനത്തിന്റെ പാതയും അതുതന്നെ.