ഈസബ്നു മര്‍യമിന്റെ ഇറക്കത്തെപ്പറ്റിയുള്ള ഹദീസുകള്‍
1) عن ابي هريرة قال قال رسول الله صلى الله عليه وسلم والذي نفسي بيده ليُوشكن ان ينزل فيكم ابن مريم حَكَما عدلاً فيكسر الصليب ويقتلُ الخنزير ويَضَعُ الحرب ويفيض المال حتى لا يقبله احد حتى تكون السجدة الواحدة خيرا من الدنيا وما فيها(بخاري كتاب احاديث الانبياء باب نزول عيسى ابن مريم، مسلم باب بيان نزول عيسى، ترمذي ابواب الفتن، باب في نزول عيسى، مسند احمد، مرويات ابي هريرة) (റസൂല്‍ (സ) പറഞ്ഞതായി അബൂഹുറയ്‌റ (റ) മുഖേന റിപ്പോര്‍ട്ട് വന്നിട്ടുണ്ട്: എന്റെ ദേഹി ആരുടെ കൈയിലാണോ അവനാണ, നീതിനിഷ്ഠനായ വിധികര്‍ത്താവായി മര്‍യമിന്റെ പുത്രന്‍ നിങ്ങളില്‍ ഇറങ്ങുക വിദൂരമല്ല. എന്നിട്ട് അദ്ദേഹം കുരിശ് പൊട്ടിക്കുകയും പന്നിയെ വധിക്കുകയും യുദ്ധ[ഭാര]ത്തെ ഇറക്കിവെക്കുകയും ചെയ്യും. ആരും സ്വീകരിപ്പാനില്ലാത്തവിധം ധനം ഒഴുകും. എന്തിനധികം, ഒരൊറ്റ സാഷ്ടാംഗംതന്നെ ഇഹലോകത്തെക്കാളും അതിലുള്ള സകലതിനെക്കാളും വിശിഷ്ടമായിത്തീരും. ഒരു പാഠാന്തരത്തില്‍ ‘ഹര്‍ബ്’ [യുദ്ധം] എന്ന പദത്തിനുപകരം ‘ജിസ്‌യ’ [കപ്പം] എന്നാണുള്ളത്. അപ്പോള്‍ ജിസ്‌യ [ഭാരം] ഇറക്കിവെക്കുമെന്നു സാരം.)
2) لا تقوم الساعة حتى ينزل عيسى بن مريم…… (മര്‍യമിന്റെ പുത്രനായ ഈസാ ഇറങ്ങുന്നതുവരെ ‘ഖിയാമത്ത്’ (പുനരുത്ഥാനം) നിലവില്‍വരുന്നതല്ല…..) അബൂഹുറയ്‌റ(റ)യുടെ റിപ്പോര്‍ട്ടില്‍ ഈ വാക്കുകള്‍ക്ക് ശേഷമാണ് മുന്‍ പ്രസ്താവിച്ച ഹദീസിന്റെ ഉള്ളടക്കം വന്നിട്ടുള്ളത്. (ബുഖാരി, കിതാബുല്‍ മളാലിം, ബാബു കസ്‌രിസ്സലീബ്; ഇബ്‌നുമാജ, കിതാബുല്‍ ഫിതന്‍, ബാബു ഫിത്‌നത്തിദ്ദജ്ജാല്‍ എന്നിവ നോക്കുക.)
3) عن ابي هريرة ان رسول الله صلى الله عليه وسلم قال كيف انتم اذا نزل ابن مريم فيكم وإمامكم منكم (البخاري كتاب احاديث الانبياء باب نزول عيسى، مسلم، بيان نزول عيسى، مسند احمد مرويات ابوهريرة) (നബി(സ) തിരുമേനി അരുളിയതായി അബൂഹുറയ്‌റ(റ)യുടെ നിവേദനം: നിങ്ങളുടെ ഇമാം [നേതാവ്] നിങ്ങളുടെ കൂട്ടത്തില്‍നിന്നുതന്നെയായിരിക്കവെ, മര്‍യമിന്റെ പുത്രന്‍ ഇറങ്ങിയാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? )
4) عن ابي هريرة ان رسول الله صلى الله عليه وسلم قال ينزل عيسى بن مريم فيقتل الخنزير ويمحوا الصليب وتُجْمعُ له الصلاة ويُعْطِى المال حتى لا يُقبل ويضعُ الخراج وينزل الروحاء فيحج منها او يعتمر او يجمعهما(مسند احمد من مرويات ابي هريرة، مسلم، كتاب الحج باب جواز التمتع فى الحج والقران) (റസൂല്‍(സ) തിരുമേനി പറഞ്ഞതായി അബൂഹുറയ്‌റ(റ)യുടെ റിപ്പോര്‍ട്ട്: മര്‍യമിന്റെ പുത്രന്‍ ഈസാ ഇറങ്ങിയിട്ട് പന്നിയെ വധിക്കുകയും കുരിശിനെ തുടച്ചുനീക്കുകയും ചെയ്യും. അദ്ദേഹത്തിനുവേണ്ടി നമസ്‌കാരം ജംആയി (രണ്ടു സമയത്തേത് ഒന്നിച്ചു) നിര്‍വഹിക്കപ്പെടും. സ്വീകരിക്കാനാളില്ലാത്തവിധം, അത്രയധികം ധനം ദാനം ചെയ്യപ്പെടും. അദ്ദേഹം നികുതി നിര്‍ത്തലാക്കും. ‘റൗഹാഇ’ ലായിരിക്കും അദ്ദേഹം ഇറങ്ങുക. അവിടെനിന്ന് ഹജ്ജോ ഉംറയോ രണ്ടുംകൂടിയോ നിര്‍വഹിക്കും –അതായത് ഹജ്ജ് എന്നോ ഉംറയെന്നോ, രണ്ടുംകൂടിയോ എന്താണ് തിരുമേനി പറഞ്ഞതെന്ന കാര്യത്തില്‍ റിപ്പോര്‍ട്ടര്‍ സംശയിക്കുന്നു.)
5) عن ابي هريرة قال قال رسول الله صلى الله عليه وسلم ( بعد ذكر خروج الدجال) فبينما هم يعدون للقتال يسوون الصفوف اذ أقيمت الصلوة فينزل عيسى بن مريم فامتهم فاذا رآه عدو الله ذاب كما يذوب الملح فى الماء فلو تركه لا نذاب حتى يهلك ولكن يقتله الله بيده فيريهم دمه فى حريته( مشكوة، كتاب الفتن، باب الملاحم) (അബൂഹുറയ്‌റ(റ)യുടെ നിവേദനം: ദജ്ജാലിന്റെ പുറപ്പാട് വിവരിച്ചതിനുശേഷം നബി(സ) തിരുമേനി അരുള്‍ചെയ്യുന്നു: അങ്ങനെ അവര്‍ [മുസ്‌ലിംകള്‍] യുദ്ധത്തിന് ഒരുക്കൂട്ടി, അണികള്‍ ഉറപ്പിച്ചുകൊണ്ടിരിക്കുന്നതിനിടക്കതാ നമസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെടുന്നു. അപ്പോഴാണ് മര്‍യമിന്റെ പുത്രന്‍ ഈസാ ഇറങ്ങുക. അദ്ദേഹം അവര്‍ക്ക് ഇമാമാവും. അദ്ദേഹത്തെ ദൈവത്തിന്റെ ശത്രു [ദജ്ജാല്‍] കണ്ടാല്‍ ഉപ്പ്, വെള്ളത്തില്‍ അലിയും പ്രകാരം അലിയും. ഈസാ(അ) അതേ പാട്ടില്‍ വിടുകയാണെങ്കില്‍ അവന്‍ സ്വയം ഉരുകി നാശമടഞ്ഞേനെ. പക്ഷേ, അല്ലാഹു അദ്ദേഹത്തിന്റെ കൈകൊണ്ട് അവനെ വധിക്കും. അനന്തരം അദ്ദേഹം തന്റെ കുന്തമുനയില്‍ അവന്റെ രക്തം അവര്‍ക്ക് കാട്ടിക്കൊടുക്കും.)
6) عن ابي هريرة ان النبي صلى الله عليه وسلم قال ليس بيني وبينه نبي (يعني عيسى) وانه نازل فاذا رأيتموه فاعرفوه رجل مرفوع الى الحمرة والبياض بين ممصّرتين كأن رأسه يقطر وان لم يصبه بللٌ فيقاتل الناس على الاسلام فيدق الصليب ويقتل الخنزير ويضع الجزية ويهلك الله في زمانه المِلَلَ كلها الا الاسلام ويهلك المسيح الدجال فيمكث فى الارض اربعين سنة ثم يتوفى فيصلى عليه المسلمون(أبوداود، كتاب الملاحم، باب خروج الدجال، مسند احمد مرويات ابي هريرة) (അബൂഹുറയ്‌റ(റ)യുടെ നിവേദനം: നബി(സ) തിരുമേനി അരുള്‍ ചെയ്തു: എന്റെയും അദ്ദേഹത്തിന്റെയും [അതായത് ഈസായുടെയും] ഇടയില്‍ ഒരു നബിയില്ല. അദ്ദേഹം തീര്‍ച്ചയായും ഇറങ്ങുന്നതാണ്. നിങ്ങള്‍ അദ്ദേഹത്തെ കാണുമ്പോള്‍ തിരിച്ചറിയുവിന്‍: വടിവൊത്ത ഗാത്രം. ചുകപ്പോടുചേര്‍ന്ന വെള്ളനിറം. രണ്ട് കാവി വസ്ത്രങ്ങള്‍ ധരിച്ചിരിക്കും. തലമുടിയില്‍നിന്ന് വെള്ളം ഇറ്റിറ്റുവീഴുന്നുണ്ടെന്ന് തോന്നും. യഥാര്‍ഥത്തില്‍ അത് നനഞ്ഞിട്ടേയുണ്ടാവുകയില്ല. അങ്ങനെ അദ്ദേഹം ഇസ്‌ലാമിനെച്ചൊല്ലി ശത്രുജനങ്ങളോട് യുദ്ധംചെയ്യും. കുരിശ് ഉടക്കും. പന്നിയെ വധിക്കും. ജിസ്‌യാ [ഭാരം] ഒഴിവാക്കും. ഇസ്‌ലാമല്ലാത്ത സകല മതങ്ങളെയും അല്ലാഹു അദ്ദേഹത്തിന്റെ കാലത്ത് നശിപ്പിക്കും. മസീഹുദ്ദജ്ജാലിനെ ഹനിക്കും. നാല്‍പതുകൊല്ലം അദ്ദേഹം ഭൂലോകത്ത് അധിവസിക്കും. അനന്തരം ചരമഗതിയടയും. അദ്ദേഹത്തിന്റെ ജനാസ മുസ്‌ലിംകള്‍ നമസ്‌കരിക്കും.)
7) عن جابر بن عبد الله قال سمعت رسول الله صلى الله عليه وسلم … فينزل عيسى بن مريم صلى الله عليه وسلم فيقول اميرهم تعال فصلّ فيقول لا، ان بعضكم على بعض امراء تكرمة الله هذه الامة( رواه مسلم، بيان نزول عيسى بن مريم، مسند احمد من مرويات جابر بن عبدالله) (ജാബിറുബ്‌നു അബ്ദില്ലാ പറയുന്നു: റസൂല്‍(സ) തിരുമേനി പറയുന്നത് ഞാന്‍ കേട്ടു…… അനന്തരം മര്‍യമിന്റെ പുത്രനായ ഈസാനബി [അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും അദ്ദേഹത്തിന്റെ മേല്‍ വര്‍ഷിക്കട്ടെ] ഇറങ്ങും. തദവസരം മുസ്‌ലിംകളുടെ നേതാവ് പറയും: വരുക. ഞങ്ങള്‍ക്ക് നമസ്‌കരിച്ചുതരിക. അദ്ദേഹം പറയും: ഇല്ല. നിങ്ങള്‍തന്നെ പരസ്പരം നേതാക്കളാണല്ലോ. ഈ സമുദായത്തിന് അല്ലാഹു നല്‍കിയ ഒരു ബഹുമതിയത്രെ ഇത്.)
8) عن جابر بن عبدالله (فى قصة ابن صياد) فقال عمر بن الخطاب ائذن لي فاقتله يا رسول الله فقال رسول الله صلى الله عليه وسلم ان يكن هو فلست صاحبه عيسى بن مريم عليه الصلوة والسلام. وان لا يكن فليس لك ان يقتل رجلا من اهل العهد(مشكوة، كتاب الفتن باب قصة ابن صياد نقلا عن شرح السنة للبغوي) ([ഇബ്‌നുസ്സ്വയ്യാദിന്റെ കഥയില്‍] ജാബിറുബ്‌നു അബ്ദില്ലാ(റ)യുടെ നിവേദനം: അപ്പോള്‍ നബിയോട് ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഇവനെ വധിക്കാന്‍ എനിക്ക് സമ്മതം തരിക! റസൂല്‍(സ) പറഞ്ഞു: ദജ്ജാല്‍ ആണെങ്കില്‍ത്തന്നെ താങ്കളല്ല അവനെ വധിക്കേണ്ടത്. മര്‍യമിന്റെ മകനായ ഈസായാണ്. ഇനി അവനല്ലെന്ന് വന്നാലോ, ദിമ്മികളില്‍പെട്ട ഒരുത്തനെ വധിക്കാന്‍ താങ്കള്‍ക്കവകാശവുമില്ല.)
9) عن جابر بن عبد الله ( فى قصة الدجال) فاذاهم بعيسى بن مريم عليه السلام فتقام الصلوة فيقال له تقدم يا روح الله فيقول ليتقدم امامكم فليصلّ بكم فاذا صلى صلوة الصبح خرجوا اليه قال فحين يرى الكذاب ينماث كما ينماث الملح فى الماء فيمشي اليه فيقتله حتى ان الشجر والحجر لينادي يا روح الله هذا اليهودي فلا يترك ممن كان يتجه احدا الا قتله( مسند احمد من مرويات جابر بن عبدالله) ([ദജ്ജാലിന്റെ കഥയില്‍] ജാബിറുബ്‌നു അബ്ദില്ലാ(റ)യുടെ നിവേദനം: മര്‍യമിന്റെ പുത്രനായ ഈസാ നബി(അ) അപ്പോള്‍ അതാ വരുന്നു. തദനന്തരം നമസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെടും. അദ്ദേഹത്തോട് പറയപ്പെടും: അല്ലാഹുവിന്റെ ആത്മാവേ! മുമ്പോട്ടുചെന്ന് നമസ്‌കരിച്ചുതരിക! അദ്ദേഹം പറയും: നിങ്ങളുടെ നേതാവുതന്നെ മുമ്പോട്ടുചെന്ന് നിങ്ങള്‍ക്ക് നമസ്‌കരിക്കട്ടെ. അങ്ങനെ സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞാല്‍ അവര്‍ [മുസ്‌ലിംകള്‍] ദജ്ജാലിനെ എതിരിടാനായി പുറപ്പെടും. തിരുമേനി പറയുകയാണ്: ആ കള്ളവാദി ഇതു കാണുമ്പോള്‍ ഉരുകിത്തുടങ്ങും; വെള്ളത്തില്‍ ഉപ്പ് ഉരുകുംപോലെ. അങ്ങനെ അദ്ദേഹം അവന്റെ നേരെ നടന്നുചെന്ന് അവനെ വധിക്കും. എന്തിനധികം? മരവും കല്ലും കൂടി വിളിച്ചുപറയാന്‍ തുടങ്ങും: അല്ലാഹുവിന്റെ ആത്മാവേ! ഇതാ യഹൂദി! അവനെ അനുഗമിച്ച ഒരാളെയും അദ്ദേഹം വധിക്കാതെ വിടുന്നതല്ല.)
10) عن النواس ابن سمعان الكلابي (في قصة الدجال) فَبَيْنَمَا هُوَ كَذَلِكَ إِذْ بَعَثَ اللَّهُ الْمَسِيحَ ابْنَ مَرْيَمَ فَيَنْزِلُ عِنْدَ الْمَنَارَةِ الْبَيْضَاءِ شَرْقِيَّ دِمَشْقَ بَيْنَ مَهْرُودَتَيْنِ وَاضِعًا كَفَّيْهِ عَلَى أَجْنِحَةِ مَلَكَيْنِ إِذَا طَأْطَأَ رَأْسَهُ قَطَرَ وَإِذَا رَفَعَهُ تَحَدَّرَ مِنْهُ جُمَانٌ كَاللُّؤْلُؤِ فَلَا يَحِلُّ لِكَافِرٍ يَجِدُ رِيحَ نَفَسِهِ إِلَّا مَاتَ وَنَفَسُهُ يَنْتَهِي حَيْثُ يَنْتَهِي طَرْفُهُ فَيَطْلُبُهُ حَتَّى يُدْرِكَهُ بِبَابِ لُدٍّ فَيَقْتُلُهُ ( مسلم ذكر الدجال، ابوداود كتاب الملاحم، باب خروج الدجال، ترمذى باب في فتنة الدجال، ابن ماجه كتاب الفتن باب فتنة الدجال) (നവ്വാസുബ്‌നു സംആനില്‍ കിലാബിയുടെ [ദജ്ജാലിന്റെ കഥ സംബന്ധിച്ച] റിപ്പോര്‍ട്ട്: അങ്ങനെയിരിക്കവെ, അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെ നിയോഗിച്ചു. അദ്ദേഹം ദിമശ്ഖിന്റെ കിഴക്കുവശം സ്ഥിതിചെയ്യുന്ന ധവളമിനാരത്തിങ്കല്‍ മഞ്ഞനിറമുള്ള രണ്ടു വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടും തന്റെ മുന്‍കൈകള്‍ രണ്ടു മലക്കുകളുടെ ചിറകുകളിന്‍ മേല്‍ വെച്ചുകൊണ്ടും ഇറങ്ങും. അദ്ദേഹം ശിരസ്സു താഴ്ത്തിയാല്‍ [ജലകണം] ഉറ്റും [പോലെ തോന്നും]. ശിരസ്സുയര്‍ത്തിയാല്‍ മുത്തുപോലെ വെണ്‍മണികള്‍ ഉതിര്‍ന്നുവീഴും [പോലെയും തോന്നും]. അദ്ദേഹത്തിന്റെ ശ്വാസവായു അനുഭവിക്കുന്ന ഒരവിശ്വാസിയും ചാവാതിരിക്കില്ല. തന്റെ ഉച്ഛ്വാസ വായുവാകട്ടെ, അദ്ദേഹത്തിന്റെ കണ്ണെത്തുന്നിടത്തോളം എത്തുകയും ചെയ്യും. അദ്ദേഹം അവനെ [ദജ്ജാലിനെ] അന്വേഷിക്കും. ലുദ്ദ് വാതില്‍ക്കല്‍വെച്ച് പിടികിട്ടും. അവനെ അദ്ദേഹം വധിക്കുകയും ചെയ്യും.)
11) عن عبد الله بن عمرو قال قال رسول الله صلى الله عليه وسلم يخرج الدجال في أمتي فيمكث اربعين ( لا ادري اربعين يوما او اربعين شهرا او اربعين عاما) فيبعث الله عيسى بن مريم كانه عروة بن مسعود فيطلبه فيهلكه ثم يمكث الناس سبع سنين ليس بين اثنين عداوة( مسلم ذكر الدجال) (റസൂല്‍(സ) തിരുമേനി അരുള്‍ചെയ്തതായി അബ്ദുല്ലാഹിബ്‌നു അംറ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ദജ്ജാല്‍ എന്റെ സമുദായത്തില്‍ ആവിര്‍ഭവിക്കും. നാല്‍പത് [ദിനം, അല്ലെങ്കില്‍ മാസം, അല്ലെങ്കില്‍ വര്‍ഷം ഏതാണ് പറഞ്ഞതെന്ന് എനിക്ക് രൂപമില്ല – അബ്ദുല്ലാഹ്] കഴിച്ചുകൂട്ടും. അനന്തരം മര്‍യമിന്റെ മകന്‍ ഈസായെ അല്ലാഹു നിയോഗിക്കും. അദ്ദേഹം അവനെ തേടിപ്പിടിച്ചു ഹനിച്ചുകളയും. പിന്നീട് രണ്ടുപേര്‍ക്കുമിടയില്‍ ഒരു ശത്രുതയുമില്ലാത്തവിധം ജനങ്ങള്‍ ഏഴുവര്‍ഷം കഴിഞ്ഞുകൂടും.)
12) عن حذيفة بن اسيد الغفاري قال اطلع النبي صلى الله عليه وسلم علينا ونحن نتذاكر فقال ما تذكرون؟ قالوا نذكر الساعة قال انها لن تقوم حتى ترون قبلها عشر آيات فذكر الدخان والدجال والدابة وطلوع الشمس من مغربها ونزول عيسى بن مريم ويأجوج ومأجوج وثلاثة خسوف، خسف بالمشرق وخسف بالمغرب، وخسف بجزيرة العرب واخر ذلك نار تخرج من اليمن تطرد الناس الى محشرهم(مسلم كتاب الفتن واشراط الساعة، ابوداود، كتاب الملاحم، باب امارات الساعة) (ഹുദൈഫത്തുബ്‌നു അസീദില്‍ ഗിഫാരിN1197യുടെ റിപ്പോര്‍ട്ട്: [ഒരിക്കല്‍] നബി(സ) തിരുമേനി ഞങ്ങളുടെ സദസ്സില്‍ പ്രത്യക്ഷനായി. ഞങ്ങള്‍ പരസ്പരം സംസാരിക്കുകയായിരുന്നു. എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? അവിടുന്ന് ചോദിച്ചു. അന്ത്യനാളിനെക്കുറിച്ച് – അവര്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് അരുളി: അത് നിലവില്‍വരുകയില്ല, പത്ത് അടയാളം അതിന്റെ മുമ്പ് നിങ്ങള്‍ കാണുവോളം. 1. ധൂമം. 2. ദജ്ജാല്‍, 3. ദാബ്ബത്തുല്‍അര്‍ദ്, 4. സൂര്യന്റെ പശ്ചിമോദയം, 5. മര്‍യമിന്റെ പുത്രനായ ഈസായുടെ ഇറക്കം, 6. യഅ്ജൂജും മഅ്ജൂജും, 7. 8, 9. ഭൂമിയുടെ കിഴക്കുംപടിഞ്ഞാറും അറേബ്യന്‍ ഉപദ്വീപിലും ഭൂമി താഴ്ന്നുപോകല്‍. 10. അവസാനമായി യമനില്‍നിന്ന് പുറപ്പെടുകയും ജനങ്ങളെ വിചാരണാസഭയിലേക്ക് ആനയിക്കുകയും ചെയ്യുന്ന അഗ്നി!)
13) عن مجمّع بن جارية الانصاري قال سمعت رسول الله صلى الله عليه وسلم يقول يقتل ابن مريم الدجال بباب لدّ (مسند احمد، ترمذي ابواب الفتن) (മുജമ്മിഉബ്‌നുജാരിയത്തില്‍ അന്‍സ്വാരിയുടെ റിപ്പോര്‍ട്ട്: ലുദ്ദ് വാതുക്കല്‍വെച്ച് മര്‍യമിന്റെ പുത്രന്‍ ദജ്ജാലിനെ വധിക്കും എന്ന് റസൂല്‍(സ) തിരുമേനി പറയുന്നത് ഞാന്‍ കേട്ടു.)
14) عن أبي أمامة الباهلي(في حديث طويل في ذكر الدجال) فبينما امامهم قد تقدم يصلي بهم الصبح اذ نزل عليهم عيسى بن مريم فرجع ذلك الامام ينكص يمشي قهقري ليتقدم عيسى فيضع عيسى يده بين كتفيه ثم يقول له تقدم فصل فانها لك اقيمت فيصلي بهم امامهم فاذا انصرف قال عيسى عليه السلام افتحوا الباب فيفتح وراءه الدجال ومعه سبعون الف يهودي كلهم ذو سيف مَحَلِّي وساج فاذا نظر اليه الدجال ذاب كما يذوب الملح في الماء وينطلق هاربا ويقول عيسى ان لي فيك ضربة لن تسبقي بها فيدركه عند باب اللد الشرقي فيهزم الله اليهود … وتملأ الارض من المسلم كما يملأ الاناء من الماء وتكون الكلمة واحدة فلا يعبد الا الله تعالى( ابن ماجه كتاب الفتن، باب فتنة الدجال) ([ദജ്ജാലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ദീര്‍ഘമായ ഒരു നബിവചനത്തില്‍] അബൂ ഉമാമതുല്‍ ബാഹിലി റിപ്പോര്‍ട്ട് ചെയ്യുന്നു: മുസ്‌ലിംകളുടെ ഇമാം പ്രഭാതനമസ്‌കാരം നിര്‍വഹിച്ചുകൊടുക്കാനായി മുമ്പോട്ടുചെന്നിരിക്കും; അപ്പോഴാണ് മര്‍യമിന്റെ പുത്രന്‍ ഈസാ അവരില്‍ ഇറങ്ങിവരുക. ആ ഇമാം പിന്നാക്കം തിരിഞ്ഞുനടക്കും, ഈസാ(അ)യെ മുമ്പില്‍ നിര്‍ത്തുവാന്‍. അപ്പോള്‍ ഈസാ അദ്ദേഹത്തിന്റെ തോളുകളില്‍ കൈവെച്ചു പറയും: ‘താങ്കള്‍തന്നെ മുന്നില്‍നിന്ന് നമസ്‌കരിക്കുക. താങ്കള്‍ക്കുവേണ്ടിയാണല്ലോ ഈ നമസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടിട്ടുള്ളത്.’ അപ്പോള്‍ ജനങ്ങളെയുമായി അവരുടെ ഇമാം നമസ്‌കരിക്കും. [നമസ്‌കാരത്തില്‍നിന്ന്] വിരമിച്ചുകഴിഞ്ഞാല്‍ ഈസാ(അ) വാതില്‍ തുറക്കാന്‍ പറയും. അത് തുറക്കപ്പെടും. അപ്പുറത്ത് ദജ്ജാലും കൂടെ എഴുപതിനായിരം ജൂതന്മാരുമുണ്ടാവും. സകലരും സായുധരാണ്. ദജ്ജാല്‍ അദ്ദേഹത്തെ കണ്ടാല്‍ വെള്ളത്തില്‍ ഉപ്പുരുകുംപോലെ ഉരുകും. അവന്‍ ഓടിപ്പോവും. ഈസാ (അ) പറയും: എന്റെ വക ഒരു വെട്ടുണ്ട് നിനക്ക്; അതിനെ അതിജയിച്ചു മുമ്പോട്ടുപോവുക നിനക്ക് സാധ്യമല്ല. അദ്ദേഹം അവനെ ലുദ്ദിന്റെ കിഴക്കെ കവാടത്തില്‍വെച്ച് പിടികൂടും. അല്ലാഹു ജൂതന്മാരെ തോല്‍പിച്ചോടിക്കും…….. പാത്രത്തില്‍ വെള്ളം നിറയുംപോലെ ഭൂമിയില്‍ മുസ്‌ലിംകള്‍ നിറയും. ലോകത്തിന്റെയാകെ കലിമ (ആദര്‍ശം) ഒന്നായിത്തീരും. പിന്നെ അല്ലാഹുവല്ലാത്ത മറ്റാര്‍ക്കും ഇബാദത്ത് ചെയ്യപ്പെടുകയില്ല.)
15) عن عثمان بن ابى العاص قال سمعت رسول الله صلى الله عليه وسلم يقول ….. وينزل عيسى بن مريم عليه السلام عند صلوة الفجر فيقول له اميرهم يا روح الله تقدم صلّ فيقول هذه الامة بعضهم امراء على بعض فيتقدم اميرهم فيصلى، فاذا قضى صلوته، اخذ عيسى حربته فيذهب نحو الدجال فاذا يراه الدجال ذاب كما يذوب الرصاص فيضع حربته بين شندوبته فيقتله وينهزم أصحابه ليس يومئذ شيء يوارى منهم أحدا حتى ان الشجر ليقول يا مؤمن هذا كافر ويقول الحجر يا مؤمن هذا كافر ( مسند احمد، طبراني، حاكم) (റസൂല്‍(സ) തിരുമേനി അരുള്‍ചെയ്യുന്നതു കേട്ടുവെന്ന് ഉസ്മാനുബ്‌നു അബില്‍ ആസ്വ് പറയുന്നു: പ്രഭാത നമസ്‌കാരവേളയില്‍ മര്‍യമിന്റെ പുത്രന്‍ ഈസ(അ) ഇറങ്ങിവരും. അദ്ദേഹത്തോട് മുസ്‌ലിംകളുടെ അമീര്‍ (നായകന്‍) പറയും: ‘ഹേ, റൂഹുല്ലാഹ്! മുന്നില്‍ വന്ന് നമസ്‌കരിച്ചാലും.’ അദ്ദേഹം മറുപടി പറയും: ‘ഈ സമുദായംതന്നെ ചിലര്‍ ചിലര്‍ക്ക് നേതാക്കളാണ്.’ അപ്പോള്‍ മുസ്‌ലിംകളുടെ അമീര്‍ മുമ്പോട്ടുചെന്ന് നമസ്‌കരിക്കും. നമസ്‌കാരം നിര്‍വഹിച്ചുകഴിഞ്ഞാല്‍ ഈസാ(അ) തന്റെ കുന്തമെടുത്ത് ദജ്ജാലിനുനേരെ പോകും. ദജ്ജാല്‍ അദ്ദേഹത്തെ കണ്ടാല്‍ ഉപ്പലിയുന്നതുപോലെ അലിഞ്ഞുപോകും. ഈസാ(അ) അവനെ കൊല്ലും. അവന്റെ കൂട്ടുകാര്‍ തോറ്റോടും. അവരിലൊരാള്‍ക്കും അന്നു ഒളിക്കാന്‍ സ്ഥലം കിട്ടുകയില്ല. എന്തിനധികം, മരവും കല്ലുംകൂടി വിളിച്ചുപറയും: ഹേ സത്യവിശ്വാസീ, ഇതാ കാഫിര്‍ എന്ന്.)
16) عن سمرة بن جندب عن النبي صلى الله عليه وسلم ( في حديث طويل) فيصبح فيهم عيسى بن مريم فيهزمه الله وجنوده حتى ان اجذم الحائط واصل الشجر لينادى يا مؤمن هذا كافر يستتر بي فتعال اقتله ( مسند احمد ، حاكم) (സമുറത്തുബ്‌നു ജുന്‍ദുബ് [ഒരു ദീര്‍ഘമായ നബിവചനത്തില്‍] തിരുമേനിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: സ്വുബ്ഹ് സമയത്ത് മര്‍യമിന്റെ പുത്രന്‍ ഈസാ(അ) മുസ്‌ലിംകളില്‍ ഇറങ്ങിവരും. അല്ലാഹു ദജ്ജാലിനെയും അവന്റെ സൈന്യത്തെയും തോല്‍പിച്ചോടിക്കും. എത്രത്തോളമെന്നോ, മതിലിന്റെ അടിയിലും മരത്തിന്റെ മുരട്ടിലും ഒളിച്ചിരിക്കുന്ന കാഫിറിനെപ്പറ്റി അവ വിളിച്ചുപറയും: ഹേ സത്യവിശ്വാസീ! ഇതാ ഒരു കാഫിര്‍ ഇവിടെ ഒളിച്ചിരിക്കുന്നു. വന്നു കൊന്നുകളയൂ!)
17) عن عمران بن حصين ان رسول الله صلى الله عليه وسلم قال لا تزال طائفة من امتى على الحق ظاهرين على من ناواهم حتى يأتى امر الله تبارك وتعالى وينزل عيسى ابن مريم عليه السلام(مسند أحمد) (റസൂല്‍(സ) തിരുമേനി അരുളിയതായി ഇംറാനുബ്‌നു ഹുസൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: എന്റെ സമുദായത്തില്‍ ഒരു വിഭാഗം, തങ്ങളെ ചെറുക്കുന്നവര്‍ക്കെതിരില്‍ വിജയികളായി സത്യത്തിന്മേല്‍ സദാ ഉറച്ചുനിലകൊള്ളും. അല്ലാഹുവിന്റെ ആജ്ഞ വരുകയും മര്‍യമിന്റെ പുത്രന്‍ ഈസാ(അ) ഇറങ്ങുകയും ചെയ്യുന്നതുവരെ.)
18) عن عائشة ( فى قصة الدجال) فينزل عيسى عليه السلام فيقتله ثم يمكث عيسى عليه السلام فى الارض اربعين سنة اماما عادلا وحكما مقسطا( مسند احمد) ([ദജ്ജാലിന്റെ കഥയെ പുരസ്‌കരിച്ചു വന്ന ഒരു രിവായത്തില്‍] ആഇശ (റ) പറയുന്നു: ഈസാ(അ) ഇറങ്ങിവന്നു ദജ്ജാലിനെ വധിക്കും. പിന്നെ നാല്‍പതുകൊല്ലം നീതിമാനായ ഇമാമായും നിഷ്പക്ഷനായ വിധികര്‍ത്താവായും ഈസാ(അ) ഭൂമിയില്‍ വസിക്കും.)
19) عن سفينة مولى رسول اله صلى الله عليه وسلم ( فى قصة الدجال) فينزل عيسى عليه السلام فيقتله الله تعالى عند عقبة افيق( مسند احمد) (റസൂല്‍(സ) തിരുമേനി സ്വതന്ത്രനാക്കിയ സഫീനത്തില്‍നിന്നുള്ള റിപ്പോര്‍ട്ട്: ഈസാ(അ) ഇറങ്ങും; ദജ്ജാലിനെ ‘അഫീഖ്’ എന്ന ഗിരിമാര്‍ഗത്തില്‍വെച്ച് അല്ലാഹു ഹനിക്കും.)
20) عن حذيفة (فى ذكر الدجال) فلما قاموا يصلون نزل عيسى بن مريم امامهم فصلى بهم فلما انصرف قال هـكذا افرجوا بيني وبين عدو الله … ويسلط الله عليهم المسلمين فيقتلونهم حتى ان الشجر والحجر لينادي يا عبد الله يا عبد الرحمن يا مسلم هذا اليهودي فاقتلهم فيفنيهم الله تعالى ويظهر المسلمون فيكسرون الصليب ويقتلون الخنزير ويضعون الجزية (المستدرك الحاكم واخرجه مسلم ايضا بالاختصار وصححه الحافظ فى فتح الباري المجلد السادس) ([ദജ്ജാലിന്റെ പ്രതിപാദനത്തില്‍] ഹുദൈഫത്തുബ്‌നു യമാന്റെ നിവേദനം: മുസ്‌ലിംകള്‍ നമസ്‌കാരത്തിന് നിന്നശേഷം മര്‍യമിന്റെ പുത്രന്‍ ഈസാ(അ) അവരുടെ മുമ്പില്‍ ഇറങ്ങും. അദ്ദേഹം മുസ്‌ലിംകള്‍ക്ക് നമസ്‌കരിച്ചുകൊടുക്കും. നമസ്‌കാരത്തില്‍നിന്ന് വിരമിച്ചാല്‍ അദ്ദേഹം ഇങ്ങനെ പറയും: ദൈവശത്രുവിനെ നേരിടാന്‍ എനിക്ക് വഴിതരിക… അങ്ങനെ ദജ്ജാലിന്റെ ആള്‍ക്കാരുടെമേല്‍ മുസ്‌ലിംകള്‍ക്ക് അല്ലാഹു അധികാരം നല്‍കും. മുസ്‌ലിംകള്‍ അവരെ കൊല്ലും. മരവും കല്ലുംകൂടി വിളിച്ചുപറയും: ‘ഹേ അബ്ദുല്ലാഹ്, ഹേ അബ്ദുര്‍റഹ്മാന്‍, ഹേ മുസ്‌ലിം! ഇതാ യഹൂദി; അവനെ കൊന്നുകളയൂ.’ അങ്ങനെ അല്ലാഹു അവരെ ഉന്മൂലനാശം വരുത്തും. മുസ്‌ലിംകളെ വിജയിപ്പിക്കും. അവര്‍ കുരിശു തകര്‍ക്കും. പന്നിയെ വധിക്കും. കരം നിര്‍ത്തലാക്കും.) പതിനാല് സ്വഹാബികളില്‍നിന്ന് ആരോഗ്യകരമായ നിവേദക പരമ്പരകളിലൂടെ പ്രാമാണിക നബിവചന ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ട ഇരുപത് റിപ്പോര്‍ട്ടുകളാണ് മുകളില്‍ കൊടുത്തത്. ഇത് കൂടാതെ മറ്റനേകം ഹദീസുകളില്‍ ഈ സംഗതി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വിസ്താരഭയത്താല്‍ അവ നാം ഉദ്ധരിച്ചില്ലെന്നേയുള്ളൂ. നിവേദന പരമ്പരകളെ സംബന്ധിച്ചേടത്തോളം കൂടുതല്‍ പ്രബലമായ റിപ്പോര്‍ട്ടുകളാണ് നാം ഇവിടെ ഉദ്ധരിച്ചത്. ( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5