വാഗ്ദത്ത മസീഹ്
”മസീഹ് വരുമെന്ന് ഹദീസുകളില്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്. മസീഹ് ഒരു നബിയായിരുന്നു. ‘ഖത്മുന്നുബുവ്വത്തി’ന് അദ്ദേഹത്തിന്റെ ആഗമനംകൊണ്ട് ദോഷമൊന്നും സംഭവിക്കുന്നില്ല. ഖത്മുന്നുബുവ്വത്തും സത്യമാണ്. അതോടൊപ്പം വാഗ്ദത്തം ചെയ്യപ്പെട്ട മസീഹിന്റെ ആഗമനവും സത്യമാണ്” – പുത്തന്‍ പ്രവാചകത്വവാദത്തിന്റെ വക്താക്കള്‍ പാമര ജനങ്ങളോട് സാധാരണമായി ഇപ്രകാരം പറയാറുണ്ട്. ”മസീഹ് കൊണ്ടുള്ള വിവക്ഷ മര്‍യമിന്റെ പുത്രന്‍ ഈസായല്ല; അദ്ദേഹമാണെങ്കില്‍ മരിച്ചുപോയി. അതിനാല്‍, വരുമെന്ന് ഹദീസുകളില്‍ വാഗ്ദത്തം ചെയ്യപ്പെട്ടത് ‘മസീലുല്‍ മസീഹ്’ (ഈസായുടെ തുല്യന്‍) ആയ ഒരു മസീഹത്രെ. അയാള്‍ ഇന്നയാളാണ്. അയാളില്‍ വിശ്വസിക്കുന്നത് ഖത്മുന്നുബുവ്വത്ത് വിശ്വാസത്തിന് എതിരല്ല” എന്നിങ്ങനെ പോവുന്നു അവരുടെ വാദങ്ങള്‍. വഞ്ചനയുടെ മൂടുപടം പൊളിച്ചുനീക്കേണ്ടതിനായി പ്രസ്തുത വിഷയത്തെ സംബന്ധിച്ച് പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളില്‍ കാണുന്ന പ്രധാന റിപ്പോര്‍ട്ടുകള്‍ അവയുടെ സാക്ഷാല്‍ രൂപത്തില്‍ നാമിവിടെ ഉദ്ധരിക്കുന്നു. അവ പരിശോധിച്ച് ഓരോ വ്യക്തിക്കും സ്വയം മനസ്സിലാക്കാവുന്നതാണ്, നബി കരീം(സ) പറഞ്ഞതായി പ്രസ്തുത റിപ്പോര്‍ട്ടുകളില്‍ യഥാര്‍ഥത്തില്‍ വന്നിട്ടുള്ളതെന്തെന്നും അതിനെ ഇപ്പോള്‍ എന്താക്കിത്തീര്‍ത്തിരിക്കുന്നുവെന്നും. ( തുടരും)
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5