ഏതു വിധത്തിൽ അധികാരത്തിൽ വന്നവരായാലും ശരി, അവരെല്ലാം തന്നെ തങ്ങൾ മനുഷ്യസമൂഹത്തിന്റെ മാർഗദർശികളും പരിഷ്കർത്താ ക്കളുമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ ഒരു നിർഭാഗ്യമാണിത്. ഏതുവിധത്തിലും അവർ സമൂഹത്തെ നാശത്തിലേക്കു നയിക്കുന്നു. മനുഷ്യ പ്രകൃതിയെക്കുറിച്ച് ഇവർക്ക് പ്രാഥമിക വിവരം പോലുമില്ല. അനുഭവത്തിൽനിന്ന് പാഠമുൾക്കൊള്ളുകയോ ഉപ ദേശം ശ്രദ്ധിക്കുകയോ ചെയ്യാതെ സ്വേഛാനുസാരം പ്രവർത്തിക്കുന്നു. വ്യാപകമായ രീതിയിൽ മർദനമഴിച്ചുവിട്ട് ജനജീവിതത്തെ പൊറുതിമുട്ടി ക്കുകയും ചെയ്യുന്നു.
മറുശത്ത്, പ്രവാചകൻ കൊണ്ടുവന്ന വിപ്ലവത്തിൽ അക്രമത്തിന്റെ അംശം പോലുമില്ല. പരസ്പര സ്നേഹവും ക്ഷേമവും മാത്രമേ അവിടെ കാണാനാവൂ. ‘കാരുണ്യത്തിന്റെ പ്രവാചകൻ’ എന്നാണ് ഖുർആൻ നബിയെ വിശേഷിപ്പിക്കുന്നത്. പ്രവാചകന്റെ പത്തുവർഷത്തെ മദീനാ ജീവിതം നീണ്ട ഒരു അടിയന്തരാവസ്ഥയായിരുന്നു. സർവവിധ സന്നാഹങ്ങളോടെ മൂന്നുതവണ ഖുറൈശികൾ മദീനയെ ആക്രമിച്ചു. അതിർത്തിയിൽ എപ്പോഴും കുഴപ്പങ്ങളായിരുന്നു. വിവിധ ഗോത്രങ്ങൾ പലപ്പോഴായി മദീനയെ ആക്രമിച്ചുകൊണ്ടിരുന്നു. പട്രോൾ പാർട്ടികളെയും കാവൽക്കാ രെയും സജീവമായി രംഗത്ത് നിർത്തേണ്ടിയിരുന്നു. എല്ലാറ്റിനും പുറമെ ജൂതന്മാരുടെയും കപടവിശ്വാസികളുടെയും ഗൂഢതന്ത്രവും. പ്രവാചകനെ വധിച്ചുകളയാൻ വരെ ഗൂഢാലോചന നടന്നു. പക്ഷേ, ഏകാധിപത്യപര മായ രീതിയിൽ പ്രവാചകൻ അധികാരം കൈയാളിയില്ല.