മനുഷ്യന്റെ സന്‍മാര്‍ഗ്ഗത്തിന് നിയോഗിക്കപ്പെട്ട അവസാനത്തെ പ്രവാചകന്‍ എന്നതാണ് മുഹമ്മദ് നബിയുടെ നുബുവ്വത്തിന് ശേഷമുള്ള ജീവിതത്തിന്റെ പ്രാധാന്യം.
പ്രാവചകത്വം നല്‍കാന്‍ നിശ്ചക്കയിപ്പെട്ട വ്യക്തിയെ രൂപപ്പെടുത്തുകയെന്നതാണ് 40 വയസ്സിന് മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യേകത
قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا
(الكهف: 110)
അതിനാല്‍ തന്നെ പ്രവാചകജീവിതത്തിന്റെ അന്തസത്ത ഇസ്‌ലാമിന്റെ പ്രബോധനവും അല്ലാഹുവിന്റെ ദീനിന്റെ ഇഖാമത്തുമാണ്. അതിനാണ് അദ്ദേഹത്തെ നിയോഗിച്ചത്.
يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا () وَدَاعِيًا إِلَى اللَّهِ بِإِذْنِهِ وَسِرَاجًا مُنِيرًا (الأحزاب46,45
هو الذي أرسل رسوله بالهدى ودين الحق ليظهره على الدين كله ولو كره المشركون( الصف: 9)
= ഈ രണ്ട് ദൗത്യങ്ങല്‍ നിര്‍വ്വഹിക്കാനുള്ള, എതിര്‍പ്പുകളെ മിറകടന്നുകൊണ്ടുള്ള നിരന്തരമായ യത്‌നമായിരുന്നു, ജിഹാദായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജിഹാദിന്റെ എല്ലാതലങ്ങളിലുടെയും പ്രവാചകന്‍ കടന്ന് പോയിട്ടുണ്ട്. വഹ്‌യിന്റെ തുടക്കം ജിഹാദുന്നഫ്‌സിനുള്ള ആഹ്വാനം ഉള്‍ക്കൊള്ളുന്നതായിരുന്നു.
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ () خَلَقَ الْإِنْسَانَ مِنْ عَلَقٍ () اقْرَأْ وَرَبُّكَ الْأَكْرَمُ () الَّذِي عَلَّمَ بِالْقَلَمِ () عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ (العلق:1-5
يَا أَيُّهَا الْمُدَّثِّرُ () قُمْ فَأَنْذِرْ (المدّثر:1و2)
يَا أَيُّهَا الْمُزَّمِّلُ () قُمِ اللَّيْلَ إِلَّا قَلِيلًا () نِصْفَهُ أَوِ انْقُصْ مِنْهُ قَلِيلًا () أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآَنَ تَرْتِيلًا ()(المزمَّل:1-8)
തുടര്‍ന്ന് പ്രവാചകന്‍ തന്റെ പ്രവര്‍ത്തനം പുറത്തേക്ക് വ്യാപിപ്പിച്ചു.
എന്നാല്‍ അത് ആദ്യം രഹസ്യമായിരുന്നു. അടുത്തറിയുന്നവരും, സുമനസ്സുകളുമായ വ്യക്തികളെ സമീപിച്ച് ആ പ്രവര്‍ത്തനം നിര്‍വ്വഹിച്ചു.
മൂന്ന് വര്‍ഷത്തിന് ശേഷം പ്രബോധനം പരസ്യമായിത്തന്നെ നിര്‍വ്വഹിച്ചു തുടങ്ങി.
അതിനെ തുടര്‍ന്ന് പ്രവാചകനും വിശ്വാസികളും വ്യത്യസ്തമായ പ്രതിസന്ധികളെ അഭിമുഖീകരിച്ചു.
സ്വഫാകുന്നിന്റെ മുകളില്‍ ഖുറൈശികളെ വിളിച്ച് ചേര്‍ത്ത സംഭവം. അബൂലഹബിന്റെ പ്രതികരണം.
പരിഹാസം/ആക്ഷേപം: മാരണക്കാരന്‍, ഭ്രാന്തന്‍
, كَذَلِكَ مَا أَتَى الَّذِينَ مِنْ قَبْلِهِمْ مِنْ رَسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ (الداريات:52)
ബഹിഷ്‌കരണം ; ശിഅബ് അബീ ത്വാലിബില്‍ നബിയെയും വിശ്വാസികളെയും ബനൂഹാശിം കുടുംബത്തെയും ബഹിഷ്‌കരിച്ച സംഭവം
സമ്മര്‍ദ്ദം: പ്രവാചകനെ ദൗത്യത്തില്‍നിന്ന് പിന്തിരപ്പിക്കാന്‍ അബൂത്വാലിബിനെ സമീപിച്ച് സമ്മര്‍ദ്ദം ചെലുത്താന്‍ ഖുറൈശികള്‍ ശ്രമം നടത്തി. അതിനോട് പ്രവാചകന്റെ പ്രതികരണം
ദുഖ വര്‍ഷം: ഖദീജയുടെയും അബൂത്വാലിബിന്റെയും മരണം / ത്വാഇഫ് യാത്ര , ത്വാഇഫുകാരുടെ പ്രതികരണം പ്രവാചകന്റെ നിസ്സഹായത, പ്രാര്‍ത്ഥന,
اللّهُمّ إلَيْك أَشْكُو ضَعْفَ قُوّتِي ، وَقِلّةَ حِيلَتِي ، وَهَوَانِي عَلَى النّاسِ يَا أَرْحَمَ الرّاحِمِينَ أَنْتَ رَبّ الْمُسْتَضْعَفِينَ وَأَنْتَ رَبّي ، إلَى مَنْ تَكِلُنِي ؟ إلَى بَعِيدٍ يَتَجَهّمُنِي ؟ أَمْ إلَى عَدُوّ مَلّكْتَهُ أَمْرِي ؟ إنْ لَمْ يَكُنْ بِك عَلَيّ غَضَبٌ فَلَا أُبَالِي ، وَلَكِنّ عَافِيَتَك هِيَ أَوْسَعُ لِي ، أَعُوذُ بِنُورِ وَجْهِك الّذِي أَشْرَقَتْ لَهُ الظّلُمَاتُ وَصَلُحَ عَلَيْهِ أَمْرُ الدّنْيَا وَالْآخِرَةِ مِنْ أَنْ تُنْزِلَ بِي غَضَبَك ، أَوْ يَحِلّ عَلَيّ سُخْطُكَ لَك الْعُتْبَى حَتّى تَرْضَى ، وَلَا حَوْلَ وَلَا قُوّةَ إلّا بِك(زاد المعاد)
ജിബ്‌രീലിന്റെ ആഗമനം, ത്വാഇഫുകാര്‍ക്ക് വേണ്ടി പ്രവാചകന്റെ പ്രാര്‍ത്ഥന
പ്രീണനം: പ്രബോധനത്തില്‍ നിന്ന് പന്‍മാറുന്നതിന് പകരം സമ്പത്ത്, അധികാരം, പെണ്ണ് എന്നിവ പ്രവാചകന് വെച്ച് നീട്ടിയ സംഭവം , അതിനോട് പ്രവാചകന്റെ പ്രതികരണം.
പരസ്പര ലയനത്തിനുള്ള ആവശ്യം: പരസ്പരം രണ്ട് വിശ്വാസത്തെയും അംഗീകരിച്ച് മുന്നോട്ട് പോവാന്‍ അഡ്ജസ്റ്റ് മെന്റിന്റെ തന്ത്രവുമായി ഖുറൈശികളുടെ വരവ്.
وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ (القلم:9) /سورة الكافرون
അതിക്രമം: പ്രവാചകനോടും വിശ്വാസികളോടും
എന്നാല്‍ ഇത്തരം തടസ്സങ്ങളൊന്നും പ്രബോധന പ്രവര്‍ത്തനത്തില്‍ നിന്ന് പ്രവാചകനെ പന്തിരിപ്പിച്ചില്ല.
ആ ഉത്തരവാദിത്തത്തിന്റെ ഗൗരവമറിയുന്ന ആര്‍ക്കും അങ്ങനെ പിന്തിരിയാന്‍ സാധ്യമല്ല.
?= രൂപ ഭേദത്തോടെ ഇത്തരം പ്രതികൂല സാഹചര്യങ്ങളെ ഇന്നും ഇസ്‌ലാമികസമൂഹം അനുഭവിക്കുന്നുണ്ട്, പ്രവാചക മാതൃക പന്‍പറ്റി സ്ഥൈര്യത്തോടെ ഉറച്ച് നില്‍ക്കാന്‍ ഉമ്മത്തിന് കഴിയണം
നിരന്തരമായ അതിക്രമങ്ങള്‍ പ്രബോധനത്തിന്നനുയോജ്യമായ പരിസരം നഷ്ടപ്പെടുത്തിയെന്നതായിരുന്നു. പ്രവാചകനെ അസ്വസ്ഥനാക്കിയത്.
ഇസ്‌ലാമിന്റെ വ്യക്തി, സാമൂഹ്യ,രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളുടെ പ്രയോഗവത്കരണത്തിന് )അതായിരുന്നു പ്രവാചക ദൗത്യം. ????: 9) ചുറ്റുപാട് അനുയോജ്യമല്ലാതായിക്കൊണ്ടിരുന്നപ്പോള്‍ മക്കക്ക് പുറത്ത് അനുയോജ്യമായ പ്രദേശം പ്രവാചകന്‍ അന്വേഷിക്കാന്‍ ആരംഭിച്ചു.
രണ്ട് അഖബാ ഉടമ്പടികള്‍. മദീനയെ കണ്ടെത്തുന്നു.
ഹിജ്‌റ .. ഇഖാമത്തുദ്ദീന്‍ എന്ന പ്രവാചകദൗത്യത്തെ സാക്ഷാത്കരിക്കാനുള്ള അങ്ങേയറ്റത്തെ ത്യാഗവും സമര്‍പ്പണവും തികഞ്ഞ ആസൂത്രണവുമുള്ള വന്‍മുന്നേറ്റമായിരുന്നു മദീനയിലേക്കുള്ള പ്രവാചകന്റെ ഹിജ്‌റ.
മദീനയില്‍:
കേന്ദ്രത്തിന്റെ നിര്‍മ്മിതി: ദീനീ പ്രവര്‍ത്തനങ്ങളുടെയും വിശാലമായ മാനവിക പ്രവര്‍ത്തനങ്ങളുടെയും ആസ്ഥാനത്തിന്റെ അഥവാ മസ്ജിദുന്നബവിയുടെ നിര്‍മ്മാണം.
ഉമ്മത്തിന്റെ ഭദ്രത: ഇസ്‌ലാമിന്റെ പ്രയോഗവത്കരണത്തിന് പിന്നില്‍ പണിയെടുക്കുന്ന അടിസ്ഥാന ജനതയുടെ നിര്‍മ്മാണം. അഥവാ അന്‍സ്വാറുകളെയും മുഹാജിറുകളെയും പരസ്പരം ഇണക്കിച്ചേര്‍ത്ത് ഭദ്രമായ മുസ്‌ലിം ഉമ്മത്തിനെ സൃഷ്ടിക്കുന്നു.
ഇസ്‌ലാമിന്റെ സംസ്ഥാപനത്തിന് അത്തരം ഒരു സമൂഹത്തിന്റെ അനിവാര്യത പ്രവാചകചരിത്രം നമുക്ക് പറഞ്ഞുതരുന്നു.
മദീനാ രാഷ്ട്രത്തെ ഭദ്രമാക്കുന്നു: ജൂത ക്രൈസ്തവ വിഭാഗങ്ങളോടുള്ള കരാര്‍. ഇസ്‌ലാമികരാഷ്ട്രത്തിന്റെ രൂപീകരണം ഫാസിസത്തെപ്പോലെ ഇതര വിശ്വാസങ്ങളുടെയും സമൂഹങ്ങളുടെയും നിരാകരണത്തിലൂടെയല്ല , അവയുടെ അസ്തിത്വം അംഗീകരിക്കുന്നതിലൂടെയാണ് സാധ്യമാവുകയെന്ന പാഠമാണ് പ്രവാചകന്റെ ഈ നടപടി ക്രമം നമുക്ക് കൈമാറുന്നത്.
പ്രവാചകനേതൃത്വത്തിന് കീഴിലെ മദീനയും തുടര്‍ച്ചയായ ഭീഷണികളെ അഭിമുഖീകരിച്ചിട്ടുണ്ട്.
ബാഹ്യശ്കതികളുമായുള്ള യുദ്ധങ്ങള്‍. അതില്‍ പരാജയവും വിജയവും .
അഭ്യന്തര രംഗത്തെ കുഴപ്പക്കാര്‍
ഇസ്‌ലാമിക സമൂഹത്തിനുള്ളിലെ കപടന്‍മാര്‍
പ്രാവചക കുടംബത്തിനെതിരിലെ ആരോപണങ്ങള്‍
= പ്രതിസന്ധികളില്‍ പതറി നിശ്ചലമാവുക എന്നതല്ല, മിറച്ച് അതിനെ നിര്‍മ്മാണപരവും ഗുണപരവുമായ രീതിയില്‍ പ്രയോജനപ്പെടുത്തുകയാണ് പ്രവാചകന്‍ ചെയ്തത്. അത് മുഖേന വിശ്വാസ, ധാര്‍മ്മിക കരുത്താര്‍ജ്ജിച്ച സമൂഹമായി ഇസ്‌ലാമിക സമൂഹം മാറി.
പ്രയാസങ്ങളെയും പരീക്ഷണങ്ങളെയും അങ്ങനെയാണ് ഖുര്‍ആന്‍ കാണുന്നത് (അല്‍ അന്‍കബൂത്ത് 13)
ഹുദൈബിയാ സന്ധി
ഖുറൈശികള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലുള്ള സംഘര്‍ഷാവസ്ഥ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സൗകര്യപൂര്‍വ്വം മുന്നോട്ട് കൊണ്ട് പോകുന്നതിന് തടസ്സമായിരുന്നു.
ഈ അവസരത്തിലാണ് അവരുമായി സമാധാന സന്ധിക്ക് രംഗമൊരുങ്ങുന്നത്. സന്ധിയിലെ വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ വിരുദ്ധമായി തോന്നിയെങ്കിലും, പ്രബോധനത്തിനുള്ള അനുകൂലാവസ്ഥയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഫലവും കണക്കിലെടുത്ത്, ഉമറിനെ പോലെയുള്ളവര്‍ക്ക് വിയോജിപ്പുണ്ടായിരുന്നിട്ടും, പ്രവാചകന്‍ കരാറിനുള്ള അവസരം ഉപയോഗപ്പെടുത്തി.
സമാധാനാന്തരീക്ഷം പുനസ്ഥാപിക്കപ്പെട്ടതോടെ കരാര്‍ കാലയളവില്‍ വിവധരാജാക്കന്‍മാര്‍ക്കും മറ്റുമായി ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ദേശങ്ങളയച്ചു. പ്രബോധനം സുഖകരമായി നടന്നു. ഈ കരാറിനെ വ്യക്തമായ വിജയം എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.
സാഹചര്യം മുസ്‌ലിംകള്‍ക്ക് അനുകൂലമായത്തീരുകയാണ് ചെയ്തത് എന്ന് മനസ്സിക്കിയ ഖുറൈശികള്‍ പിന്നീട് കരാര്‍ ലംഘിച്ചു.
മക്കാവിജയംരക്ത രഹിതം
അബൂസുഫ്‌യാനോടുള്ള പ്രവാചകന്റെ സമീപനം
അതിരില്ലാത്ത വിട്ടുവീഴ്ച. ബന്ധിതരോട് പ്രവാചകന്റെ സമീപനം
ഹജ്ജത്തുല്‍ വിദാഅ്
പ്രാവചജീവതത്തിലെ അവസാനത്തെ പ്രധാന സംഭവമാണ് പ്രവാചകന്റെ ഹജ്ജ്.
വിടവാങ്ങല്‍ പ്രഭാഷണം: പ്രാവാചക ജീവിതത്തിന്റെ ഉള്ളടക്കമാണ് പ്രഭാഷണത്തിന്റെയും ഉള്ളടക്കം
മൗലികാവകാശങ്ങള്‍, സ്ത്രീകളുടെ പദവി, സാമ്പത്തിക സുസ്ഥിതി, സാമൂഹ്യ സമത്വം,.. .. .. തുടങ്ങിയ സമകാലികവിഷയങ്ങള്‍ സംക്ഷിപ്തവും സമഗ്രവുമായി ചരിത്ര പ്രസിദ്ധമായ ഈ പ്രഭാഷണം പരാമര്‍ശിച്ചിട്ടുണ്ട്
പ്രവാചക ദൗത്യത്തെ ഔദ്യോഗികമായി ഇസ്‌ലാമിക സമൂഹത്തിലേക്ക് കൈമാറിയത് ഈ പ്രഭാഷണത്തിലാണ്.
പ്രവാചക ചരിത്രവും ദൗത്യവും ഇസ്‌ലാമിന്റെ വിജയവും ആവര്‍ത്തിക്കപ്പെടണം . മുസ്‌ലിം ഉമ്മത്തിലൂടെയാണ് അത് സാധ്യമാകേണ്ടത്. അതിന് പര്യാപ്തമായ ഉമ്മത്തിനെയാണ് ഖുര്‍ആനിനും സുന്നത്തിനും പുറമെ പ്രവാചകന്‍ അനന്തരമായി അവശേഷിപ്പിച്ചത്. ആ തിരുശേഷിപ്പിനെ സംരക്ഷിക്കേണ്ടത് ആ നിലവാരത്തിലേക്ക് നാം ഉയര്‍ന്ന് നിന്നുകൊണ്ടായിരിക്കണം.
തയ്യാറാക്കിയത്: മലിക് ശഹബാസ്