സിനോപ്‌സിസ്‌

പ്രവാചകന്റെ സ്വഭാവ വൈശിഷ്ട്യം 2

Spread the love

പ്രവാചകന്‍മാര്‍ കേവലം സന്ദേശ വാഹകരല്ല, മറിച്ച് പ്രബോധനം ചെയ്യുന്ന ആശയത്തിന്റെ പ്രായോഗിക മാതൃകകളുമാണ് അത് അവരുടെ ദൗത്യത്തിന്റെ ഭാഗമാണ്. മുഹമ്മദ് നബി( സ) യും അങ്ങനെയായിരുന്നു ഖുര്‍ആന്‍ പറയുന്നു

   (  الأحزاب21 ) لقد كان لكم في رسول الله أسوة حسنة لمن كان يرجو الله واليوم الآخر وذكر الله كثيرا 

ഇസ്‌ലാം ഊന്നി പറയുന്ന രംഗമാണ് മനുഷ്യന്റെ സ്വഭാവ-പെരുമാറ്റങ്ങള്‍
ഇതരര്‍ക്ക് ഇസ്‌ലാമിനെ അനുഭവിക്കാന്‍ കഴിയുന്നത്  പ്രധാനമായും ഈ മേഖലയിലൂടെയാണ്.
മുഹമ്മദ് നബിയിലൂടെ ചുറ്റുപാട് അത് അനുഭവിക്കുകയും പലരുടേയും സന്‍മാര്‍ഗ്ഗത്തിന് അത് കാരണമാവുകയും ചെയ്തിട്ടുണ്ട്.
മനുഷ്യ സമൂഹം അംഗീകരിച്ച എല്ലാ ഉത്തമ സ്വഭാവങ്ങളുടെയും ജീവിക്കുന്ന പതിപ്പായിരുന്നു പ്രവാചകന്‍, സമഗ്രമായ വ്യക്തിത്വമായിരുന്നു പ്രവാചകന്റേത് എന്നതിനാല്‍ ജീവിതത്തിന്റെ മുഴുവന്‍ രംഗത്തും അദ്ദേഹത്തിന്റെ  ഈ മാതൃകയുമുണ്ട്.
അദ്ദേഹത്തിന്റെ സ്വഭാവത്തിന്  ഖുര്‍ആന്റെ സാക്ഷ്യം

وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ (القلم4)

فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ (159آل عمران)

പ്രവാചകന്‍ തന്നെ പരിചയപ്പെടുത്തുന്നു 

عن أبي هُرَيرة قال: قال رسولُ الله صلى الله عليه وسلم: “إنما بُعِثتُ لأتمم صالح الأخلاق”(المسند)

(ഉത്തമ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനത്രെ ഞാന്‍ നിയോഗിക്കപ്പെട്ടത്)
ഭാര്യമാരുടെ. സാക്ഷ്യം

عن عُرْوَة، عن عائشة قالت: ما ضرب رسول الله صلى الله عليه وسلم بيده خادمًا له قط، ولا امرأة، ولا ضرب بيده شيئًا قط، إلا أن يجاهد في سبيل الله. ولا خُيِّر بين شيئين قط إلا كان أحبهما إليه أيسرهما حتى يكون إثمًا، فإذا كان إثما كان أبعد الناس من الإثم(المسند)
(ഭാര്യമാരെയൊ സേവകരെയൊ പ്രവാചകന്‍ ഒരിക്കലും തന്റെ കൈകൊണ്ട് അടിച്ചിട്ടില്ല. യുദ്ധത്തിന്റെ സന്ദര്‍ഭത്തിലല്ലാതെ അദ്ദേഹം ഒന്നിനെയും പ്രഹരിച്ചിട്ടില്ല. രണ്ട് കാര്യങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് വന്നാല്‍ പാപമല്ലാത്തിടത്തോളം പ്രവാചകന്‍ എളുപ്പമുള്ളത് സ്വീകരിക്കും. പാപമാണെങ്കില്‍ അദ്ദേഹം അതില്‍ നിന്ന് എല്ലാവരെക്കാളും വിദൂരത്തായിരിക്കും.)

أن سعد  بن هشام سأل عائشة عن خلق رسول الله صلى الله عليه وسلم. فقالت: ألست تقرأ القرآن؟ قال: بلى. قالت: فإن خلق رسول الله صلى الله عليه وسلم كان القرآن(إبن كثير)

(ആയിശ(റ)വിനോട് സഅദുബ്‌നു ഹിശാം പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചു. അവര്‍ പറഞ്ഞു നീ ഖുര്‍ആന്‍ വായിച്ചിട്ടില്ലേ ? അദ്ദേഹം പറഞ്ഞു. അതെ, ആയിശ പറഞ്ഞു. ഖുര്‍ആന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം.)
സേവകരുടെ സാക്ഷ്യം

عن أنس قال: خدمتُ رسولَ اللهِ صلى الله عليه وسلم عشر سنين فما قال لي: “أف” قط، ولا قال لشيء فعلته: لم فعلته؟ ولا لشيء لم أفعله: ألا فعلته؟ وكان صلى الله عليه وسلم أحسن الناس خلقًا (صحيح البخاري
(അനസ്(റ)വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: ഞാന്‍ പത്ത് വര്‍ഷം പ്രവാചകന് സേവനം ചെയ്തിരുന്നു. അതിനിടയില്‍ ‘ഛെ’ എന്ന് ഒരിക്കലും അദ്ദേഹമെന്നോട് പറഞ്ഞിട്ടില്ല. ഞാന്‍ ചെയ്ത ഒരു കാര്യത്തെക്കുറിച്ച് നീ എന്തിനത് ചെയ്തു എന്നോ ചെയ്യാത്തതിനെക്കുറിച്ച് എന്തുകൊണ്ട് ചെയ്തില്ല എന്നോ പ്രവാചകന്‍ എന്നോട് ചോദിച്ചിട്ടില്ല. ജനങ്ങളിലെ ഏറ്റവും നല്ല സ്വഭാവമുള്ള വ്യക്തിയായിരുന്നു പ്രവാചകന്‍)
അനുചരന്‍മാരുടെ സാക്ഷ്യം

عن أبي إسحاق قال: سمعت البراء يقول: كان رسول الله صلى الله عليه وسلم أحسن الناس وجها، وأحسن الناس خلقًا، ليس بالطويل البائن، ولا بالقصير (صحيح البخاري)

(നബി(സ) ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രസന്നമുഖമുള്ളവനും സല്‍സ്വഭവിയുമായിരുന്നു. സുദീര്‍ഘമായോ ചുരുക്കിയോ അല്ലാതെ മധ്യനിലയിലാണ് അദ്ദേഹം സംസാരിച്ചിരിന്നത്)

قال عبد الله بن عمرو : إني أرى صفة رسول الله (ص) في الكتب المتقدمة إنه ليس بفظ ولا غليظ ولا صخاب في الأسواق ولا يجزي بالسيئة السيئة ولكن يعفو ويصفح

(അബ്ദുല്ലാഹിബ്‌നു അംറ് പറഞ്ഞു; മുന്‍കഴിഞ്ഞ വേദ ഗ്രന്ഥങ്ങളില്‍ തിരുമേനിയുടെ വിശേഷണങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്, അദ്ദേഹം പരുഷനോ കഠിനഹൃദയനോ അല്ല, അങ്ങാടിയില്‍ അദ്ദേഹം അനാവശ്യകാര്യങ്ങളില്‍ ഇടപെടുകയില്ല, തിന്മയോട് തിന്മകൊണ്ട് പ്രതികരിക്കുകയില്ല, വിട്ട്‌വീഴ്ചയും വിശാലതയും കാണിക്കുകയുമാണ് ചെയ്തത്.)
ശത്രുക്കളുടെ സാക്ഷ്യം

قَدْ نَعْلَمُ إِنَّهُ لَيَحْزُنُكَ الَّذِي يَقُولُونَ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَكِنَّ الظَّالِمِينَ بِآَيَاتِ اللَّهِ يَجْحَدُونَ (الأنعام33)

ഹിര്‍കലിന്റെ  സന്നിധിയിലേക്ക് പ്രവാചകന്‍ സന്ദേശവുമായി പ്രതിനിധിയെ അയച്ചപ്പോള്‍ അവിടെ കച്ചവടത്തിന് ചെന്ന അബൂസുഫ്‌യാനെയും സംഘത്തെയും വിളിച്ച് ഹിര്‍കല്‍ പ്രവാചകനെക്കുറിച്ച് അന്വേഷിച്ചു. അന്ന് അബൂസുഫ്‌യാന്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. ആ സമയത്ത് അവര്‍ തമ്മില്‍ നടന്ന സംസാരം പിന്നീട് അബൂസുഫ്‌യാന്‍തന്നെ ഉദ്ധരിക്കുന്നതിലെ ഒരു ഭാഗം ഇങ്ങനെയാണ്

قال: فهل كنتم تتهمونه بالكذب قبل أن يقول ما قال ؟ قلت: لا.قال: فهل يغدر ؟ قلت: لا ونحن منه في مدة لا ندرى ما هو فاعل فيها.)السيرة النبوية لإبن كثير)

.(നിങ്ങള്‍ അദ്ദേഹത്തില്‍ ഇതിന് മുമ്പ് കളവ് ആരോപിച്ചിട്ടുണ്ടോ ? ഞാന്‍ പറഞ്ഞു: ഇല്ല. അദ്ദേഹം ചോദിച്ചു, അയാള്‍ കരാര്‍ ലംഘിച്ചിട്ടുണ്ടോ ? ഞാന്‍ പറഞ്ഞു: ഇല്ല. ഇപ്പോള്‍ ഞങ്ങളും അദ്ദേഹവും തമ്മല്‍ കരാറിലാണ് അതില്‍ അദ്ദേഹം എന്ത് ചെയ്യും എന്നറിയില്ല.)

عن علي [رضي الله عنه] (1) قال قال: أبو جهل للنبي صلى الله عليه وسلم: إنا لا نكذبك، ولكن نكذب ما جئت به

(അബൂ ജഹല്‍  പറഞ്ഞു: ഞങ്ങള്‍ നിന്നെ കളവാക്കുന്നില്ല, നീ കൊണ്ട് വന്നതിനെയാണ് കളവാക്കുന്നത്)

فيومئذ سُمِّي الأخنس: وكان اسمه “أبيّ” فالتقى الأخنس وأبو جهل، فخلا الأخنس بأبي جهل فقال: يا أبا الحكم، أخبرني عن محمد: أصادق هو أم كاذب؟ فإنه ليس هاهنا من قريش غيري وغيرك يسمع كلامنا. فقال أبو جهل: ويحك! والله إن محمدًا لصادق، وما كذب محمد قط، ولكن إذا ذهبت بنو قُصيّ باللواء والسقاية والحجاب والنبوة، فماذا يكون لسائر قريش؟ فذلك قوله: { فَإِنَّهُمْ لا يُكَذِّبُونَكَ وَلَكِنَّ الظَّالِمِينَ بِآيَاتِ اللَّهِ يَجْحَدُونَ

(അഖ്‌നസ് എന്നറിയപ്പെടുന്ന ഉബയ്യ് എന്നയാള്‍ അബൂജഹലുമായി കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം ചോദിച്ചു: അബുല്‍ ഹകം, നമ്മുടെ സംസാരം കേള്‍ക്കാന്‍ മറ്റാരും ഇപ്പോള്‍ ഇവിടെയില്ല അതിനാല്‍ പറയുക, യധാര്‍ത്ഥത്തില്‍ മുഹമ്മദ് സത്യവാനോ അതോ കള്ളവാദിയോ ? . അബൂജഹല്‍ പറഞ്ഞു. നിനക്ക് നാശം, തീര്‍ച്ചയായും, മുഹമ്മദ് സത്യവാന്‍തന്നെ, അദ്ദേഹം ഒരിക്കലും കളവ് പറഞ്ഞിട്ടില്ല, എന്നാല്‍ ബനൂ ഖസ്വയ്യ്കാര്‍ നേതൃത്വവും ഹാജിമാര്‍ക്ക് വെള്ളം നല്‍കലും കഅ്ബയുടെ സംരക്ഷണവും പ്രവാചകത്വവും കൊണ്ടുപോയാല്‍ പിന്നെ മുഴുവന്‍ ഖറൈശികള്‍ക്കുമായി എന്താണ് അവശേഷിക്കുന്നത്)

വിവിധ തലങ്ങളില്‍ പ്രവാചകനുമായി ബന്ധപ്പെട്ടവരുടെ പ്രതികരണമാണിത്. എല്ലാവര്‍ക്കും ഒരേ അഭിപ്രായം
പ്രവാചകസ്‌നേഹത്തിന്റെ യധാര്‍ഥ അടയാളം പ്രവാചകന്റെ ഈ സ്വാഭവത്തെ ജീവിതത്തില്‍ പകര്‍ത്തലാണ്

عن عبد الرحمن بن أبي قراد ، أن النبي صلى الله عليه وسلم توضأ يوما فجعل أصحابه يتمسحون بوضوئه ، فقال لهم النبي صلى الله عليه وسلم : « ما يحملكم على هذا ؟ » قالوا : حب الله ورسوله ، فقال النبي صلى الله عليه وسلم : « من سره أن يحب الله ورسوله ، أو يحبه الله ورسوله فليصدق حديثه إذا حدث ، وليؤد أمانته إذا ائتمن ، وليحسن جوار من جاوره »

(നബി വദു ചെയ്ത ബാക്കി വെള്ളം സ്വഹാബിമാര്‍ ശരീരത്തില്‍ തേച്ചപ്പോള്‍ നബി ചോദിച്ചു:  നിങ്ങളെ ഇതിന് പ്രേരിപ്പിച്ച ഘടകം എന്താണ്? അല്ലാഹുവിനോടും പ്രവാചകനോടുമുള്ള സ്‌നേഹമാണെന്ന് അവര്‍ മറുപടി പറഞ്ഞു. നബി പറഞ്ഞു: അല്ലാഹുവിനെയും റസൂലുനെയും സ്‌നേഹിക്കുന്നത് അല്ലെങ്കില്‍ അല്ലാഹുവും റസൂലും സ്‌നേഹിക്കുന്നത്  ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുണ്ടെങ്കില്‍ അവന്‍ സംസാരിക്കുമ്പോള്‍ സത്യം പറയട്ടെ, വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടാല്‍ വഞ്ചിക്കാതിരിക്കുകയും അയല്‍വാസിയോട് നല്ലനിലയില്‍ പെരുമാറുകയും ചെയ്യട്ടെ)
പ്രവാചകന്റ മഹത്വം വാഴ്തുന്നതും അദ്ദേഹത്തിന്റെ സ്വഭാവത്തെ ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെയായിരിക്കണം.
തയ്യാറാക്കിയത് : മലിക് ശഹബാസ്

You may also like