സിനോപ്‌സിസ്‌

പ്രവാചകന്റെ സ്വഭാവ വിശുദ്ധിയുടെ ഉദാഹരണങ്ങള്‍

Spread the love

മുഹമ്മദ് നബിയുടെ സമുന്നതമായ സ്വഭാവങ്ങളെക്കുറിച്ച് അദ്ദേഹവുമായി ബന്ധപ്പെട്ട വിവിധ മേഖലയിലുള്ള വ്യക്തിത്ത്വങ്ങള്‍ സാക്ഷ്യപ്പെടുത്തിയ കാര്യങ്ങളാണ് കഴിഞ്ഞ പ്രാവശ്യം വിശദീകരിച്ചത്.
അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയും ഉത്തമ സ്വഭാവിയാക്കിത്തീര്‍ക്കണമെന്നായിരുന്നു.

كان صلى الله عليه وسلم يقول اللهم كما أحسنت خلقي فأحسن خلقي

(അല്ലാഹുവേ, എന്റെ സൃഷ്ടിപ്പിനെ നീ നന്നാക്കിയത് പോലെ എന്റെ സ്വഭാവത്തെയും നീ നന്നാക്കേണമേ.)

كان صلى الله عليه وسلم يدعو فيقول “اللهم إني أعوذ بك من الشقاق والنفاق وسوء الأخلاق

(അല്ലാഹുവേ, ഇണക്കമില്ലായ്മയില്‍നിന്നും കാപട്യത്തില്‍നിന്നും വൃത്തികെട്ട സ്വഭാവത്തില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം പ്രാപിക്കുന്നു.)
അതനുസരിച്ച് അല്ലാഹു അദ്ദേഹത്തിന്റെ സ്വഭാവം രൂപപ്പെടുത്തിയിരുന്നു എന്ന് തിരുമേനിയുടെ ജീവിതം നമുക്കു പറഞ്ഞുതരുന്നു
വിനയം
മദീനയിലെ രാഷ്ട്രത്തലവനായിരുന്നിട്ടും അങ്ങേയറ്റത്തെ വിനയാന്ന്വിതനായിരുന്നു പ്രവാചകന്‍

عن ابن أبي أوفى أن رسول الله صلى الله عليه وسلم كان لا يأنف ولا يستكبر أن يمشي مع الأرملة والمسكين والعبد حتى يقضي له حاجته) رواه النسائي والحاكم.
(അബലകളുടെയും പാവങ്ങളുടെയും അടിമകളുടെയും ആവശ്യനിര്‍വ്വഹണത്തിന് അവരുടെ കൂടെ നടക്കമ്പോള്‍ പ്രവാചകന്‍ അഹങ്കാരിക്കുകയോ അവരെ പുഛിക്കുകയോ ചെയ്തിരുന്നില്ല.)

عن عائشة أنها سُئلت ما كان رسول الله يعمل في بيته، قالت: “كَانَ يَخِيطُ ثَوْبَهُ، وَيَخْصِفُ نَعْلَهُ، وَيَعْمَلُ مَا يَعْمَلُ الرِّجَالُ فِي بُيُوتِهِم

(പ്രവാചകന്റെ വീട്ടിലെ ജീവിതത്തെക്കുറിച്ച് ആയിശ (റ) വിനോട് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു. അദ്ദേഹം വസ്ത്രം തുന്നുന്നു, പാദരക്ഷകള്‍ നന്നാക്കിയിരുന്നു,ഒരു സാധാരണക്കാരന്‍ തന്റെ വീട്ടില്‍ ചെയ്യുന്നതെല്ലാം അദ്ദേഹവും ചെയ്തിരുന്നു.)

كان يقول صلى الله عليه وسلم : (آكل كما يأكل العبد وأجلس كما يجلس العبد) رواه أبو يعلى وحسنه الألباني. 

(ഒരു അടിമ ഭക്ഷിക്കുന്നത് ഞാനും ഭക്ഷിക്കും, അടിമ ഇരിക്കുന്നിടത്ത് ഞാനും ഇരിക്കും)

كان في بغض أسفاره  فأمر بإصلاح شاة فقال رجل عليّ ذبحها وقال آخر عليّ سلخها وقال آخر عليّ طبخها فقال (ص) عليّ جمع الحطب فقالوا نحن نكفيك. فقال  قد علمت أنكم تكفوني لكني أكره أن أتميّز عليكم فإن الله يكره من عبده أن يراه متميّزا بين أصحابه

(പ്രവാചകന്റെ ഒരു യാത്രയില്‍ ഭക്ഷണത്തിനായി ആടിനെ അറുക്കാന്‍ നിശ്ചയിച്ചു. അപ്പോള്‍ ഒരാള്‍ പറഞ്ഞു, ഞാന്‍ അതിനെ അറുക്കാം, മറ്റൊരാള്‍ തോലുരിച്ച് കഷ്ണമാക്കുന്നതും വേറൊരാള്‍ പാചകം ചെയ്യുന്നതും ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നു. നബി(സ) വിറക് ശേഖരണം ഏറ്റെടുത്തു. അപ്പോള്‍ അനുചരന്‍മാര്‍ പറഞ്ഞു ”താങ്കള്‍ക്കു പകരം ഞങ്ങള്‍ ചെയ്തുകൊള്ളാം ”. നബി പ്രതികരിച്ചു. ”എനിക്കു പകരം നിങ്ങള്‍ അത് ചെയ്യുമെന്നെനിക്കറിയാം, എന്നാല്‍ ഞാന്‍ നിങ്ങളില്‍ നിന്ന് വ്യതിരിക്തനാവാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അല്ലാഹു തന്റെ അടിമ സഹചരര്‍ക്കിടയില്‍ വ്യതിരിക്തനാവുന്നത് വെറുക്കുന്നവനാണ്.)
വിശ്വസ്തത?

والله إنِّي لأنقلب إلى أهلي فأجد التمرة ساقطة على فراشي أو في بيتي فأرفعها لآكلها , ثم أخشى أن تكون صدقة أومن الصدقة فألقيها

 ( നബി(സ) പറഞ്ഞു: ഞാന്‍ എന്റെ വിട്ടിലേക്ക് പുറപ്പെട്ടു, അപ്പോള്‍ എന്റെ വിരിപ്പില്‍(അല്ലെങ്കില്‍ വീട്ടില്‍) വീണ് കിടന്ന ഒരു ഈത്തപ്പഴം കണ്ടപ്പോള്‍ തിന്നാന്‍ വേണ്ടി ഞാനതെടുത്തു. എന്നാല്‍ അത് സകാത്തിന്റെ വിഹിതത്തില്‍പ്പെട്ടതാവുമോ എന്ന് ഭയന്ന് ഞാനത് ഉപേക്ഷിച്ചു.)
ഹിജ്‌റയുടെ ഘട്ടത്തില്‍ നബി (സ) യെ ഏല്‍പിച്ചിരുന്ന ഖുറൈശികളുടെ സൂക്ഷിപ്പ് സ്വത്തുക്കള്‍ തിരിച്ചേല്‍പ്പിക്കാന്‍ അലി (റ)നെ ചുമതലപ്പെടുത്തിയതിന് ശേഷമാണ് നബി പോയത്. അലി ആ ദൗത്യം നിര്‍വ്വഹിക്കാന്‍ മക്കയില്‍ മൂന്ന് ദിവസം പിന്നെയും താമസിച്ചു.
അല്‍ അമീന്‍ എന്ന് നുബുവ്വത്തിന്‍ മുമ്പ് തന്നെ നബി വിളിക്കപ്പെട്ടിരുന്നു.
വിട്ടുവീഴ്ച
മക്കാ വിജയത്തിന്റെ  ഘട്ടത്തില്‍ അതുവരെ നബിയെ പുറത്താക്കിയ, നബിയോട് യുദ്ധം ചെയ്ത കുറ്റവാളികളോട് നബിയുടെ പ്രതികരണം.

“اذهبوا فأنتم الطلقاء”

( നിങ്ങള്‍ പോവുക,നിങ്ങള്‍ സ്വതന്ത്രരാണ്.)
മറ്റൊരിക്കല്‍ നബി(സ)ക്ക് മുറിവേറ്റ സന്ദര്‍ഭത്തില്‍

عن عبد الله بن عبيد قال: لما كسرت رباعية رسول الله ، وشُجَّ في جبهته، فجعلت الدماء تسيل على وجهه، قيل: يا رسول الله، ادعُ الله عليهم. فقال : “إِنَّ اللهَ تَعَالَى لَمْ يَبْعَثْنِي طَعَانًا وَلا لَعَّانًا، وَلَكِن بَعَثَنَي دَاعِية وَرَحْمَة اللهُمَّ اغْفِر لِقَومِي فَإنَّهُمْ لاَ يَعْلَمُونَ”[البخاري] 

( യുദ്ധത്തില്‍ നബിയുടെ മുന്‍പല്ല് പോട്ടുകയും നെറ്റിത്തടം മുറിവേല്‍ക്കുകയും മുഖത്തിലൂടെ രക്തമൊഴുകുകയും ചെയ്തപ്പോള്‍ ശത്രുക്കള്‍ക്കെതിരെ പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തോട് പറഞ്ഞു. പ്രവാചകന്‍ പറഞ്ഞു. അല്ലാഹു എന്നെ കുത്തിപ്പറയുന്നവനും ശപിക്കുന്നവനുമായിട്ടല്ല , മിറച്ച് പ്രബോധകനും കാരുണ്യവുമായിട്ടാണ് നിയോഗിച്ചിരിക്കുന്നത്. അല്ലാഹുവേ, എന്റെ  ജനതക്ക് നീ  പൊറുത്തുകൊടുക്കേണമേ, അവര്‍  അറിവില്ലാത്തവരാണ്.)
നീതി ബോധം
ബനൂ മഖ്‌സൂം ഗോത്രത്തില്‍ പെട്ട, മോഷണം നടത്തിയ ഒരു സ്ത്രീയുടെ കാര്യത്തില്‍ അവള്‍ ഉന്നത ഗോത്രക്കാരിയായതിനാല്‍ ശിക്ഷ ഇളവ് ചെയ്ത് കിട്ടാന്‍ ചിലര്‍ ശ്രമം നടത്തി, നബിക്ക് പ്രിയപ്പെട്ട വ്യക്തിയെന്ന നിലക്ക് ഉസാമത്തബിനു സൈദിനോട് ശിപാര്‍ശ ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു അദ്ദേഹം നബിയെ സമീപിച്ചപ്പോള്‍ നബിയുടെ പ്രതികരണം

أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللَّهِ إِنَّمَا أَهْلَكَ الَّذِينَ قَبْلَكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمُ الشَّرِيفُ تَرَكُوهُ، وَإِذَا سَرَقَ فِيهِمُ الضَّعِيفُ أَقَامُوا عَلَيْهِ الْحَدَّ، وَ اللَّهِ لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا

(അല്ലാഹൂവിന്റെ പരിധികള്‍ ഇളവ് നല്‍കാന്‍ നീ എന്നോട് ശിപാര്‍ശ ചെയ്യുകയാണോ? നിശ്ചയം നിങ്ങള്‍ക്കുമുമ്പുള്ളവര്‍ നശിപ്പിക്കപ്പെട്ടത് മോഷണം നടത്തിയത് ഉന്നതരാണെങ്കില്‍ ശിക്ഷിക്കാതിരിക്കുകയും ദുര്‍ബലരാണെങ്കില്‍ ശിക്ഷിക്കുകുയും ചെയ്തത് കാരണമാണ്. നിശ്ചയം അല്ലാഹുവാണ, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കളവ് നടത്തിയത് എങ്കിലും ഞാനവരുടെ കൈ വെട്ടുക തന്നെ ചെയ്യും)
ക്ഷമ
കടുത്ത അതിക്രമങ്ങള്‍ നബിക്കെതിരെ നടന്നിട്ടും അദ്ദേഹം പ്രകോപിതനായി പ്രതികരിച്ചിട്ടില്ല.

ومن صبر النبي – صلى الله عليه وسلم – أنه عندما اشتد الأذى به جاءه ملك الجبال يقول: يا محمد إن شئت أن أطبق عليهم الأخشبين، فقال النبي – صلى الله عليه وسلم -: بل أرجو أن يخرج الله من أصلابهم من يعبد الله وحده لا يشرك به شيئا، والأخشبان: جبلا مكة أبو قبيس وقعيقعان. 

(പീഢനം ശക്തമായ സന്ദര്‍ഭത്തില്‍ പര്‍വ്വതങ്ങളുടെ മലക്ക് വന്ന് പറഞ്ഞു. അല്ലയോ മുഹമ്മദ് താങ്കള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ മക്കയിലെ ഈ രണ്ട് മലകള്‍ അവരുടെമേല്‍ അടര്‍ത്തിയിടാം. നബി(സ) പറഞ്ഞു, വേണ്ട, അവരുടെ പരമ്പരയില്‍ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുന്ന തലമുറയുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.(അബൂ ഖുബൈസ്,ഖുഐഖആന്‍ എന്നീ മലകളാണ് അഖ്ശബൈന്‍ )
പുത്രന്‍ ഇബ്‌റാഹീം മരണപ്പെട്ട സമയത്തും കടുത്ത  ദുഖമനുഭവിച്ചിട്ടും അത് പ്രകടിപ്പിക്കാതെ ക്ഷമയോടെ അതിനെ നേരിടുകയായിരുന്നു.അപ്പോള്‍ അദ്ദേഹം പറഞ്ഞു.

[ تدمع العين ، ويحزن القلب ، ولا نقول إلا ما يرضي ربنا ، والله يا إبراهيم إنا بك لمحزونون

(കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു,ഹൃദയം ദൂഖപൂര്‍ണ്ണമാകുന്നു, എങ്കിലും ഞങ്ങളുടെ നാഥന് തൃപതിയില്ലാത്തത് ഞങ്ങള്‍ പറയില്ല, അല്ലാഹുവാണ, ഇബ്‌റാഹീം, തീര്‍ച്ചയായും നിന്റെ കാര്യത്തില്‍ ഞങ്ങള്‍ ദൂഖിതരാണ്.)
ഔദാര്യം

;كان (ص) لا يرد سائلا وهو واجد ما يعطيه  فقد سأله رجل حلة كان يلبسها فدخل بيته فخلعها ثم خرج بها في يده وأعطاه إياها.

(നബി(സ) ചോദിച്ച് വരുന്നവനെ നല്‍കാന്‍ കഴിവുള്ളവനായിരിക്കെ നല്‍കാതെ മടക്കി അയക്കാറില്ല, ഒരാള്‍ പ്രവാചകന്‍ ധരിച്ചിരുന്ന തട്ടം ആവശ്യപ്പെട്ടു. ഉടനെ തിരുമേനി അകത്ത് പോയി അഴിച്ച് അദ്ദേഹത്തിന് കൊണ്ടുവന്നു കൊടുത്തു.)

عن جابر (ر) قال ما سئل رسول الله (ص) شيئا على الإسلام إلا أعطاه سأله رجل فأعطاه غنما بين جبلين فأتى الرجل قومه فقال لهم (يا قوم أسلموا  فإن محمدا يعطي عطاء من لا يخشى الفاقة ) (بخاري ,مسلم)

( ഇസ്‌ലാമിന്റെ പേരില്‍ ചോദിച്ച ഒന്നും പ്രവാചകന്‍ നല്‍കാതിരുന്നിട്ടില്ല.ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ രണ്ട് മലകള്‍ക്കിടയില്‍ മേഞ്ഞ് കൊണ്ടിരിക്കുന്ന മുഴുവന്‍ ആടുകളേയും തിരുമേനി നല്‍കുകയുണ്ടായി. അയാള്‍ തന്റെ ആളുകളുടെ അടുത്തുചെന്ന് പറഞ്ഞു. എന്റെ ജനമേ, നിങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുക, ദാരിദ്ര്യം ഭയക്കാതെയാണ് മുഹമ്മദ് നല്‍കുന്നത്)
ഇത്തരം എല്ലാ ഉത്തമ സ്വഭാവങ്ങളുടെയും പ്രതിബിംബമായിരുന്നു പ്രവാചകന്‍ (സ)
ഈ ഉത്തമസ്വഭാവങ്ങളെ സ്വായത്തമാക്കാന്‍ കഴിയുന്നത് അല്ലാഹുവന്റെ മഹത്തായ അനഗ്രഹമാണ്

وروي عنه صلى الله عليه وسلم أنه قال: ((إن هذه الأخلاق من الله تعالى؛ فمن أراد الله به خيراً منحه خلقا حسنا

 (നിശ്ചയം ഈ സ്വഭാവങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളതാണ്. ആര്‍ക്കാണോ അല്ലാഹു നന്മയുദ്ദേശിക്കുന്നത് അവന് അല്ലാഹു ഉത്തമ സ്വഭാവം പ്രദാനം ചെയ്യും)

തയ്യാറാക്കിയത് : മലിക് ശഹബാസ്

You may also like