സിനോപ്‌സിസ്‌

കാരുണ്യത്തിന്റെ പ്രവാചകന്‍

Spread the love

കാരുണ്ണ്യത്തിന്റെ പ്രവാചകനായിട്ടാണ് മുഹമ്മദ് നബി(സ) നിയോഗിക്കപ്പെടുന്നത്

وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ  الأنبياء :107

അദ്ദേഹം കൊണ്ടുവന്ന ശരീഅത്തില്‍ ആ കാരുണ്ണ്യം നിറഞ്ഞതാണ്.
പ്രയാസങ്ങള്‍ ഒഴിവാക്കി എളുപ്പം നല്‍കുന്നു.

عَنْ أَنَسِ بْنِ مَالِكٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يَسِّرُوا وَلَا تُعَسِّرُوا وَبَشِّرُوا وَلَا تُنَفِّرُوا

فَإِنَّمَا بُعِثْتُمْ مُيَسِّرِينَ وَلَمْ تُبْعَثُوا مُعَسِّرِينَ

            لاَ يُكَلِّفُ اللّهُ نَفْسًا إِلاَّ وُسْعَهَا

കഴിവില്‍പ്പെട്ടത് മാത്രം കല്‍പിക്കുന്നു.
പ്രകൃതിക്ക് അനുയോജ്യമയ ആ കല്‍പനകളില്‍ തന്നെ വിവിധ തരത്തില്‍ ഇളവുകള്‍ നല്‍കുന്നു.

وَمَن كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُواْ الْعِدَّةَ وَلِتُكَبِّرُواْ اللّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ   (البقرة:185)

يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالأُنثَى بِالأُنثَى فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاء إِلَيْهِ بِإِحْسَانٍ ذَلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ اعْتَدَى بَعْدَ ذَلِكَ فَلَهُ عَذَابٌ أَلِيمٌ    البقرة:178

إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللّهِ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلاَ عَادٍ فَلا إِثْمَ عَلَيْهِ البقرة:173

يُرِيدُ اللّهُ أَن يُخَفِّفَ عَنكُمْ وَخُلِقَ الإِنسَانُ ضَعِيفًا   النساء:28

وَإِن كُنتُم مَّرْضَى أَوْ عَلَى سَفَرٍ أَوْ جَاء أَحَدٌ مَّنكُم مِّنَ الْغَائِطِ أَوْ لاَمَسْتُمُ النِّسَاء فَلَمْ تَجِدُواْ مَاء فَتَيَمَّمُواْ صَعِيدًا طَيِّبًا فَامْسَحُواْ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ مَا يُرِيدُ اللّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـكِن يُرِيدُ لِيُطَهَّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ  المائدة:6

പ്രവാചക സന്ദേശം  സമാധാനത്തിലേക്ക് ക്ഷണിക്കുന്നു. അനിവാര്യ ഘട്ടത്തിലല്ലാതെ യുദ്ധം അനുവദിക്കുന്നില്ല. അത്തരം ഘട്ടത്തിലും പരിധി ലംഘിക്കരുത്

وَقَاتِلُواْ فِي سَبِيلِ اللّهِ الَّذِينَ يُقَاتِلُونَكُمْ وَلاَ تَعْتَدُواْ إِنَّ اللّهَ لاَ يُحِبِّ الْمُعْتَدِينَ  البقرة:190

യുദ്ധം നടക്കുകയാണെങ്കിലും സന്ധിക്ക് അവസരം നല്‍കുന്നു.എതിരാളികള്‍ ചതിയാണ് ഉദ്ദേശിക്കുന്നത് എങ്കിലും.

وَإِن جَنَحُواْ لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللّهِ إِنَّهُ هُوَ السَّمِيعُ الْعَلِيم     وَإِن يُرِيدُواْ أَن يَخْدَعُوكَ فَإِنَّ حَسْبَكَ اللّهُ هُوَ الَّذِيَ أَيَّدَكَ بِنَصْرِهِ وَبِالْمُؤْمِنِينَ   الانفال :61,62ُ

കരാര്‍ ചെയ്താല്‍ അത് പാലിക്കണം.   ?

يُوفُونَ بِعَهْدِ اللّهِ وَلاَ يِنقُضُونَ الْمِيثَاقَ   الرعد:20

وَأَوْفُواْ بِعَهْدِ اللّهِ إِذَا عَاهَدتُّمْ وَلاَ تَنقُضُواْ الأَيْمَانَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ اللّهَ عَلَيْكُمْ كَفِيلاً إِنَّ اللّهَ يَعْلَمُ مَا تَفْعَلُونَ  النحل:91 

കുട്ടികള്‍, വൃദ്ധര്‍, സ്ത്രീകള്‍ ….. എന്നിവരെ വധിക്കരുത്. മരം, കെട്ടിടം തുടങ്ങിയവ നശിപ്പിക്കരുത്.
അഥവാ യുദ്ധത്തിലും ധാര്‍മ്മിക പരിധികള്‍ പാലിക്കണം
എല്ലാ രംഗത്തും ഈ കാരുണ്ണ്യം പ്രകടിപ്പിക്കുന്നു.
വ്യക്തി –          അഖീദ നന്നാക്കുന്നു, ഇബാദത്ത് സ്വീകാര്യമായരീതിയിലാക്കുന്നു, സംസ്‌കരിക്കുന്നു, സ്വഭാവങ്ങള്‍ നന്നാക്കുന്നു. റബ്ബിനോടുള്ള ബന്ധം ശക്തിപ്പെടുതത്തുന്നു. സമൂഹത്തോടുള്ള ബന്ധം ഊഷമളമാക്കുന്നു.ഇങ്ങനെ വ്യക്തിയെ സന്‍മാര്‍ഗ്ഗത്തിലാക്കി അവനെ പരലോക ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്തുന്നു എന്നത് കാരുണ്യത്തില്‍ ഏറ്റവും പ്രധാനം. അവരെ രക്ഷപ്പെടുത്താന്‍ കഴിയുന്നില്ല എന്നത് പ്രവാചകനെ പ്രയാസപ്പെടുത്തിയിരുന്നു.( അല്‍ കഹ്ഫ്: 6)
കുടുംബത്തില്‍

وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ  الروم :21

സമൂഹത്തില്‍-

إِنَّ الْمُؤْمِنَ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا وَشَبَّكَ أَصَابِعَهُ

പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നു.
പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്നു.അതിന് വേണ്ടണ്‍ണ്‍ി സകാത് നിര്‍ബദ്ധമാക്കുന്നു.
സമ്പത്ത് ചെലവഴിക്കാത്തതിനെ വിമര്‍ശിക്കുന്നു

كَلَّا بَل لَّا تُكْرِمُونَ الْيَتِيمَ وَلَا تَحَاضُّونَ عَلَى طَعَامِ الْمِسْكِينِ وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا وَتُحِبُّونَ الْمَالَ حُبًّا جَمًّا   

പ്രവാചകന്റെ ജീവിത ദൗത്യം സാമൂഹിക ജീവിതത്തിലെ പ്രയാസങ്ങളെ ദൂരീകരിക്കുന്നതാണ്(അല്‍ അഅറാഫ്:157)്
പ്രവാചകന്റെ ജീവിതം ഈ കാരുണ്യം സ്വയം ഉള്‍കൊള്ളുന്നതായിരുന്നു.
ഒരിക്കല്‍ യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ സ്വഹാബികള്‍ കുട്ടികള്‍ കൊല്ലപ്പെട്ട വിവരം പ്രവാചകനെ അിറയിച്ചു അദ്ദഹം വല്ലാതെ അസ്വസ്ഥനാകുന്നത് കണ്ടപ്പോള്‍ ശത്രുക്കുളുടെ കുട്ടികളാണ് കൊല്ലപ്പെട്ടെതെന്ന് അവര്‍ തിരുത്തി. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. ആ കുട്ടികള്‍ ഒരപരാധവും ചെയ്തിട്ടില്ല, എന്നിട്ടും അവര്‍ വധിക്കപ്പെട്ടു. പാവം കുട്ടികള്‍ !  ഒരു യുദ്ധത്തിലും കുട്ടികള്‍ കുറ്റക്കാരല്ല,വലിയവരുടെ കുറ്റത്തിന് കുട്ടികള്‍ ശിക്ഷിക്കപ്പെട്ടുകൂടാ. ഇനിമേല്‍ നിങ്ങള്‍ ആരുടെ കുട്ടികളെയും കൊല്ലരുത്.
ഒരിക്കല്‍ തന്റെ പേരക്കുട്ടിയും അലിയുടെ പുത്രനുമായ ഹസനെ തിരുമേനി ചുംബിച്ചു. ഇത് കണ്ട് ആശ്ചര്യം കൂറി അടുത്തുണ്ടായിരുന്ന അഖ്‌റഉബ്‌നു ഹാബിസ് പറഞ്ഞു: എനിക്ക് 10 മക്കളുണ്ട്. എന്നാല്‍ അവരില്‍ ഒരാളെയും ഞാന്‍ ചുംബിച്ചിട്ടില്ല. പ്രവാചകന്‍ പ്രതികരിച്ചു. അല്ലാഹു താങ്കളുടെ ഹൃദയത്തില്‍ നിന്ന് കാരുണ്യം എടുത്തുകളഞ്ഞെങ്കില്‍ ഞാനെന്തു ചെയ്യാനാണ്. കരുണ കാണിക്കാത്തവന് കരുണ ലഭിക്കുകയില്ല.
ഉറുമ്പിന്‍കൂട്ടത്തിനടുത്ത് തീകൂട്ടിയത് കണ്ട പ്രവാചകന്‍ അവ ചാരമാകുമെന്ന് മനസ്സിലാക്കി തീ കെടുത്താന്‍ ആവശ്യപ്പെട്ടു.
ഇങ്ങനെ മനുഷ്യര്‍ക്കും സൃഷ്ടിജാലങ്ങള്‍ക്കു മുഴുവനും അനുഭവിക്കാന്‍ കഴിയുന്ന കാരുണ്യത്തിന്റെ സന്ദേശവും ജീവിതവുമാണ് പ്രവാചകന്റേത്
ഈ കാരൂണ്യത്തെ സ്വന്തം ജീവിതത്തന്റെ ഭാഗമാക്കുന്നതിലൂടെ പ്രാവാചകന്റെ മഹത്വം പ്രഘോഷിക്കാന്‍ മുസ്‌ലിം ഉമ്മത്തിന് കഴിയണം.

തയ്യാറാക്കിയത് : മലിക് ശഹബാസ്

You may also like