ജീവചരിത്രംലേഖനം

പ്രവാചക സന്ദേശത്തിന്റെ ആധുനിക പ്രസക്തി

Spread the love

മർത്യവർഗത്തിന്റെ മാർഗദർശനത്തിനായി ദൈവം നിയോഗിച്ച് പ്രവാചകന്മാർ നൽകിയ സന്ദേശം ഇതായിരുന്നു. മനുഷ്യനുൾപ്പെടെയുള്ള ഈ പ്രപഞ്ചം ഏകനും അവിഭാജ്യനും അനന്തനും അനാദിയും സർവശക്തനുമായ ദൈവത്തിന്റെ സൃഷ്ടിയാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് തന്നെയാണ് അതിനെ സംരക്ഷിച്ച് പരിപാലിച്ചുകൊണ്ടിരിക്കുന്നതും. പ്രപഞ്ചത്തിൽ സംഭവിക്കുന്നതെന്തും അവന്റെയാണ് നാം നിയമവും നിശ്ചയവുമനുസരിച്ചാണ്. അവന്റെ നിയമത്ത പ്രകൃതിനിയമം എന്നു പറയുന്നത്. മനുഷ്യനല്ലാത്ത സൃഷ്ടികളഖിലം പൂർണമായും പ്രകൃതിനിയമത്തിന് വിധേയരാണ്. എന്നാൽ മനുഷ്യന് ചില കാര്യങ്ങളിൽ സ്വാതന്ത്ര്യമുണ്ട്. അവൻ ഇഛാശക്തിയുടെയും വിവേചനബോധത്തിന്റെയും ഉടമയാണ്. അതുകൊണ്ട് ഈ രണ്ട് യോഗ്യതകൾക്കും സ്വാധീനമുള്ള കർമമേഖലയിൽ അവർക്ക് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്താം. പക്ഷേ, ഈ തെരഞ്ഞ ടുപ്പും ദൈവികനീതിക്ക് അഥവാ പ്രകൃതിനിയമത്തിന് അനുഗുണമാകുമ്പോഴേ മനുഷ്യജീവിതം വികസ്വരവും വിജയകരവുമാകൂ. മറ്റുവിധത്തിൽ പറഞ്ഞാൽ ദൈവിക നിയമങ്ങൾ തെരഞ്ഞെടുത്ത് നടപ്പിലാക്കുകയും അങ്ങനെ ഭൂമിയെ സംസ്കരിക്കുകയുമാണ് മനുഷ്യന്റെ ധർമം. ഭൂമിയെ സംസ്കരിക്കുന്നതിനുവേണ്ടി ദൈവത്തിന്റെ പ്രതിനിധിയായി നിയോഗിക്കപ്പെട്ടവനാണ് മനുഷ്യൻ.

മനുഷ്യന്റെ ജീവിതം ക്ഷണികമായ ഭൂവാസത്തോടുകൂടി അവസാനിക്കുന്നില്ല. മരണത്തോടെ അവൻ അനന്തമായ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഓരോ മനുഷ്യനും ഈ ഭൂമിയിൽ നടത്തിയ നിർമാണങ്ങളെ അഥവാ ദൈവിക നിയമങ്ങളോടനുവർത്തിച്ച് പ്രാതിനിധ്യത്തെ ആശ്രയിച്ചിരിക്കുന്നു മരണാനന്തര ജീവിതത്തിൽ അവരുടെ സുഖ ദുഃഖങ്ങൾ. ഭൂമിയിൽ വെച്ച് മനുഷ്യൻ ചെയ്ത കർമം അണുഅളവ് പോലും പാരത്രിക രക്ഷാശിക്ഷകളുടെ നിർണയത്തിൽ പരിഗണിക്കപ്പെടാതിരിക്കുകയില്ല.

ദൈവത്തെയും അവനോടുള്ള ബാധ്യതയെയും സംബന്ധിച്ച് ബോധം ഓരോ മനുഷ്യന്റെയും മനസ്സിന്റെ അടിത്തട്ടിൽ പ്രകൃത്യാ നിക്ഷിപ്തമായിട്ടുണ്ട്. ബോധവും ബുദ്ധിയും ഉപയോഗിച്ച് മനുഷ്യന് ഒരളവോളം അവയെ സ്വയം ജാഗ്രത്താക്കാവുന്നതാണ്. എന്നാലും ദൈവേഛയെ പ്രായോഗിക ജീവിതത്തിൽ പകർത്തുന്നതിന് അവർക്ക് ഒരു മാർഗദർശകൻ കൂടിയേ തീരൂ. ഈ മാർഗദർശകനാണ് പ്രവാചകൻ. പ്രവാചകനെ തിരിച്ചറിഞ്ഞാൽ പിന്നെ അദ്ദേഹത്തെ അനുഗമിച്ചാൽ മതി. അദ്ദേഹം ദൈവിക നിയമങ്ങളുടെ വ്യാഖ്യാതാവും പ്രയോക്താവു മാണ്.

എല്ലാ പ്രവാചകന്മാരുടെയും സന്ദേശം ഒന്നുതന്നെ

പ്രവാചക സന്ദേശത്തിലെ ഈ മൂന്നു പോയന്റുകളെ സാങ്കേതിക ഭാഷയിൽ തൗഹീദ്, ആഖിറത്ത്, രിസാലത്ത് (ഏകദൈവത്വം, പരലോകം, ദൈവിക ദൗത്യം) എന്ന് വിളിക്കുന്നു. ഈ മൂന്നു സന്ദേശങ്ങൾ തന്നെയായിരുന്നു ഈ ലോകത്താഗതരായ എല്ലാ പ്രവാചകന്മാരും താന്താങ്ങളുടെ പ്രബോധിതർക്ക് നൽകിയത്. സെമിറ്റിക് പ്രവാചകന്മാരെക്കുറിച്ച് ഖുർആൻ പറയുന്നു: “നാം ഇബ്റാഹീമിന് ഇസ്ഹാഖ്, യഅ്ഖൂബ് തുടങ്ങിയ സന്തതികളെ പ്രദാനം ചെയ്തു. എല്ലാ വർക്കും സന്മാർഗം കാണിക്കുകയും ചെയ്തു. നേരത്തെ നൂഹിനു കാണിച്ചുകൊടുത്തിട്ടുണ്ടായിരുന്ന അതേ സന്മാർഗം തന്നെ. അദ്ദേഹത്തിന്റെ വംശത്തിൽ പെട്ട ദാവൂദിനും സുലൈമാന്നും അയ്യൂബിനും യൂസുഫിനും ഹാറൂനിനും നാം ഇതേ സന്മാർഗം കാണിച്ചിട്ടുണ്ട്. സകരിയ്യയും യഹ്യയും ഈസായും ഇല്യാസും ഇതേ സന്മാർഗം പ്രാപിച്ചവരാകുന്നു” (ഖുർആൻ 6: 84).

പ്രവാചകന്മാരുടെ വെളിപാടുകൾ കാലാന്തരത്തിൽ മാറിക്കൊണ്ടിരുന്നിട്ടില്ല. മാറ്റമില്ലാത്ത, സ്ഥായിയും സനാതനവുമായ ഒരു സത്യമാണ് അവർ പറഞ്ഞിരുന്നത്. അതായത് പ്രവാചക പരമ്പരയുടെ ചരിത്രം ഒരന്വേഷണ പരമ്പരയുടെ ചരിത്രമല്ല. ഒരുത്തരത്തിന്റെ തുടർച്ചയായ ആവർത്തനത്തിന്റെ ചരിത്രമാണ്. ആവർത്തനം ആവശ്യമായിരുന്നേടത്തോളം കാലം അതാവർത്തിച്ചുകൊണ്ടിരുന്നു. പിൽക്കാലത്ത് വെളിപാടുകൾ അവസാനിച്ചുപോയതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം തേടുമ്പോൾ ഈ വസ്തുത പ്രസക്തമായിത്തീരുന്നു.

ആദ്യ പിതാവിനു ശേഷം ഈ ഭൂമിയിൽ വന്ന ഒരു പ്രവാചകനും താനൊരു പുതിയ വെളിപാടുമായിട്ടാണ് ആഗതനായിട്ടുള്ളതെന്ന് വാദിച്ചിരുന്നില്ല. താനൊരു ഓർമപുതുക്കുന്നവനാണെന്നായിരുന്നു ഓരോരുത്തരും അവകാശപ്പെട്ടിരുന്നത്. എബ്രഹാമും മോശയും യേശുവും മുഹമ്മദും ഒന്നും ഇതിൽ നിന്നൊഴിവല്ല. അല്ലാഹു മുഹമ്മദ് നബി(സ)യോട് പറയുന്നു: “താങ്കൾക്കു മുമ്പ് നാം ഏതൊരു ദൂതനെയും നിയോഗിച്ചിട്ടുള്ളത്; ഞാനല്ലാതെ വേറെ ദൈവമില്ല, അതിനാൽ എനിക്ക് മാത്രം ഇബാദത്ത് ചെയ്യണം എന്ന വെളിപാട് നൽകിക്കൊണ്ട് മാത്രമാ കുന്നു” (ഖുർആൻ 21: 26). വിശുദ്ധ ഖുർആനിനെക്കുറിച്ച് അല്ലാഹു പറയുന്നു.

“വളരെ ഉത്തമവും അനുഗൃഹീതവും പൂർവ വേദങ്ങളെ സത്യപ്പെടുത്തുന്നതു മായ ഒരു വേദമത്രെ ഇത്” (ഖുർആൻ: 6: 92).

പ്രവാചക സന്ദേശങ്ങളെയും വേദഗ്രന്ഥങ്ങളെയും ദിക് റ് – അനുസ്മരണം എന്നാണ് ഖുർആൻ പലയിടത്തും വ്യവഹരിച്ചിട്ടുള്ളത്. ഓരോ പ്രവാചകന്റെയും സന്ദേശം മനുഷ്യന്റെ ഉപബോധ മനസ്സിൽ ഉറങ്ങിക്കിടക്കുന്നതും മുൻ പ്രവാചകനാൽ ഉണർത്തപ്പെട്ട ശേഷം വിസ്മൃതമായിപ്പോയതുമായ സത്യമാണ് എന്ന് ഈ പദപ്രയോഗം തന്നെ സൂചിപ്പിക്കുന്നുണ്ട്.

മനുഷ്യർ പരസ്പരബന്ധമില്ലാത്ത വിദൂര മേഖലകളിൽ കൊച്ചുകൊച്ചു ഗോത്രങ്ങളായി കഴിഞ്ഞുകൂടിയിരുന്ന കാലത്ത് ഓരോ ഗോത്രത്തിലേക്കും സമൂ ഹത്തിലേക്കും പ്രത്യേകം പ്രത്യേകം പ്രവാചകന്മാർ നിയുക്തരാവുകയായിരുന്നു. ലൂത്വ്, സ്വാലിഹ്, ശുഐബ് തുടങ്ങിയ പ്രവാചകന്മാരുടെ പ്രവർത്തനമണ്ഡലം അവരുടെ ഗോത്രങ്ങൾ മാത്രമായിരുന്നു. ലോകത്തിലെ എല്ലാ ജനതകളിലും ഒരേസമയം പ്രബോധനം ചെയ്യുക അന്നത്തെ സാഹചര്യത്തിൽ ഒരു പ്രവാച കന്നും സാധ്യമായിരുന്നില്ല. അതുകൊണ്ട് ഒരേ കാലത്തുതന്നെ അനേകം പ്രവാ ചകന്മാർ നിയുക്തരാവുക അന്ന് അപൂർവമായിരുന്നില്ല. ഓരോ പ്രവാചകന്റെയും സന്ദേശങ്ങൾ അവരുടെ കാലശേഷം തനിമയോടെ സൂക്ഷിക്കപ്പെടാൻ മാത്രം അന്നത്തെ ലേഖനവിദ്യ വളർന്നിരുന്നില്ല. അതുകൊണ്ട് പ്രവാചകന്മാരുടെ കാല ശേഷം ആ സന്ദേശങ്ങൾ വിസ്മൃതമാവുകയോ അല്ലെങ്കിൽ പുരോഹിതന്മാർ ഏറ്റെടുത്ത് വികൃതമാക്കുകയോ ചെയ്തുകൊണ്ടിരുന്നു. അതുകൊണ്ടാണ് ഒരേ ഗോത്രങ്ങളിൽ തന്നെ ദൈവദൂതന്മാർ ആവർത്തിച്ച് നിയോഗിക്കപ്പെട്ടുകൊണ്ടി രുന്നത്. ഇങ്ങനെ ഗോത്രങ്ങളെ കേന്ദ്രീകരിച്ച് ആഗതരായ പ്രവാചകന്മാരുടെ ചര്യ കളിൽ ഗോത്രാനുഭവങ്ങളുടെ സവിശേഷതകളും കണ്ടേക്കാം. കാരണം അവരുടെ സന്ദേശങ്ങൾ സാർവലൗകികമായിരുന്നുവെങ്കിലും ചര്യകൾ അതതു ഗോത ങ്ങൾക്കു മാത്രം മാതൃകയായിരുന്നുവല്ലോ.

എബ്രഹാമിന്റെ വെളിപാടുകൾ കാലഹരണപ്പെട്ടതുകൊണ്ടല്ല മോശെക്കു വെളിപാടുണ്ടായത്; അത് വിസ്മൃതമായതുകൊണ്ടാണ്. മോശെയുടെ വെളിപാ ടുകളിലും ഇസ്രായേലി പുരോഹിതന്മാർ കൈകടത്തി, അതിന്റെ സാരാംശം ചോർത്തിക്കളഞ്ഞു. മനുഷ്യരെല്ലാവരും ഒരേ മാതാപിതാക്കളുടെ മക്കളും ദൈവ ത്തിന്റെ സൃഷ്ടികളുമാണ്. അവർ തങ്ങളെ ദൈവത്തിനു സമർപ്പിക്കുകയും അവന്റെ മാത്രം ശാസനയും ഇഛയുമനുസരിച്ച് ജീവിക്കുകയും ചെയ്യണം. ഇതാ യിരുന്നു മോശെയും പഠിപ്പിച്ചത്. പക്ഷേ പുരോഹിതന്മാർ ഇസ്രായേൽ വംശ മറ്റു മനുഷ്യരേക്കാൾ വിശിഷ്ടരും ദൈവത്തിന്റെ മക്കളുമായവരോധിച്ചു. ദൈവ ത്തിന്റെ മക്കൾക്ക് – തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്ന് – മറ്റു ജനത്തിനുമേൽ ആധി പത്യമുണ്ടെന്നു വാദിച്ചു. മനുഷ്യർ അവരെ ദൈവത്തിന് നേരിട്ട് സമർപ്പിക്കാതെ പുരോഹിതന്മാർക്ക് സമർപ്പിക്കണമെന്നും അവരുടെ ശാസനകളനുസരിച്ച് ജീവിക്കണമെന്നും നിർദേശിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ മോശെയുടെ യഥാർഥ സന്ദേശങ്ങൾ അനുസ്മരിപ്പിക്കാനാണ് യേശു ആഗതനായത്. അതുകൊണ്ടാണ് തന്റെ ദൗത്യത്തെക്കുറിച്ച് അദ്ദേഹം ന്യായപ്രമാണങ്ങൾ നീക്കുന്നതിനായിട്ടല്ല, നിവർത്തിക്കുന്നതിനായിട്ട് ഞാൻ വന്നത്’ എന്നു പ്രസ്താവിച്ചത്.

വിധേയമാ കാലക്രമത്തിൽ യേശുവിന്റെ സന്ദേശങ്ങളും ഭേദഗതികൾക്കു യി. ഗ്രീക്ക് ബഹുദൈവത്വവും റോമൻ ഭൗതികത്വവും അതിന്റെ ഘടകങ്ങ ളായിത്തീർന്നു. തുടർന്ന് അതൊരു ദുർഗ്രഹമായ ഏക-ബഹുദൈവ മതമായി മാറി. അതോടെ ഏകദൈവത്വം ഉയർത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനം ലോകത്തെ വിടെയും ഇല്ലാതായി. അതായത് മനുഷ്യരാശി ഒന്നടങ്കം അസ്തിത്വത്തിന്റെ മൗലിക സിദ്ധാന്തത്തിൽനിന്ന് വ്യതിചലിച്ചുകഴിഞ്ഞു. ഈ വ്യതിചലനം മനുഷ്യൻ അതുവരെ കെട്ടിപ്പടുത്ത നാഗരികസൗധത്തെ അതിവേഗം ജീർണിപ്പിച്ചുകൊണ്ടി രുന്നു.

ഏകദൈവത്വത്തിന്റെ പ്രസക്തി

ഏകദൈവത്വത്തിന്റെ പ്രസക്തിയെന്താണ്? അല്ലെങ്കിൽ, ദൈവം ഇല്ലെന്നോ പല ദൈവങ്ങളുണ്ടെന്നോ മനുഷ്യൻ വിശ്വസിച്ചതുകൊണ്ടെന്താണ് കുഴപ്പം? പ്രപ ഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്നോ, ഒരു സ്രഷ്ടാവേ ഉള്ളൂ എന്നോ ഉള്ള ഒരു കേവല വാർത്ത ജനങ്ങളെ അറിയിക്കുകയല്ല പ്രവാചകദൗത്യത്തിന്റെ കാതൽ. മനുഷ്യനെ സംബന്ധിച്ചേടത്തോളം, തന്നെയും താനുൾക്കൊള്ളുന്ന പ്രപഞ്ച ത്തെയും സംബന്ധിച്ച് വ്യക്തമായ അറിവാണ് അവന്റെ ജീവിതവീക്ഷണം അല്ലെ ങ്കിൽ പ്രപഞ്ചവീക്ഷണം കരുപ്പിടിപ്പിക്കുന്നത്. ഈ അറിവിന്റെ ആദ്യക്ഷരമാണ് തന്റെയും പ്രപഞ്ചത്തിന്റെയും പ്രഭവകേന്ദ്രവും ഏകവും അവിഭാജ്യവും നിത്യജാ ഗ്രത്തുമായ ഒരു മഹാശക്തിയാണ് എന്ന യാഥാർഥ്യം. ഈ അറിവ് പിഴക്കുന്ന തോടെ അവന്റെ പ്രപഞ്ചവീക്ഷണവും ജീവിതത്തിന്റെ അടിത്തറയും പ്രഥമ ചുവടും പിഴക്കുന്നു. പിന്നെ ആ വഴിക്കുള്ള ഓരോ ചുവടും അവനെ യാഥാർഥ്യ ത്തിൽനിന്ന് കൂടുതൽ കൂടുതൽ അകറ്റുന്നു.

ഈയടിസ്ഥാനത്തിലാണ് ശിർക്ക് – ബഹുദൈവത്വം ഒരു മഹാപാപമാണെന്ന് മുഹമ്മദ് നബി(സ) അടക്കമുള്ള പ്രവാചകന്മാരെല്ലാവരും പഠിപ്പിച്ചത്. ദൈവ ത്തിന്റേതെന്ന പേരിൽ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിച്ചാലും താൽക്കാലികമായ ഒരനുഭൂതി കൈവരുന്നു എന്നതിനെ ഇത് നിഷേധിക്കുന്നില്ല. പക്ഷേ, അത് ക്ഷണി കവും അയഥാർഥവുമാണ്; മിഥ്യയും വ്യാമോഹവുമാണ്. ജീവിതത്തിന് സൃഷ്ടി പരമായ മാർഗദർശനം നൽകാൻ അതിനു സാധിക്കുകയില്ല. താൽക്കാലികമായ അനുഭൂതി നൽകുന്നവയായിട്ടും മദ്യവും അഗമ്യഗമനവും ആക്ഷേപിക്കപ്പെടുക യാണല്ലോ. മനുഷ്യന്റെ മഹത്വത്തെ ഹനിക്കുകയും അവരെ അയഥാർഥതയിലേക്കു നയിക്കുകയും ചെയ്യുന്നതിൽ ബഹുദൈവത്വം മദ്യത്തിന്റെയും മദിരാക്ഷിയുടെയും മുന്നിലാണ്.

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

You may also like