ജീവചരിത്രം

നബി(സ)യുടെ വംശവും കുടുംബവും

Spread the love

നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്.
 1. ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും  അംഗികരിക്കുന്നതാണ്. ഇത് അദ്‌നാന്‍ വരെയെത്തുന്നു.
 2 സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്‌നാന്‍ മുതല്‍ ഇബ്‌റാഹീം (അ) വരെയാണ്.
 3.നിരവധി അഭിപ്രായ ഭിന്നതകളുള്ളത്. ഇത്, ഇബ്‌റാഹീം(അ) മുതല്‍ ആദം നബി വരെ എത്തുന്നത്. ഓരോന്നിന്റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു.

ഒന്നാം ഭാഗം: (മുഹമ്മദ് മുതല്‍ അദ്‌നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ മുത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്‌റ, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്!(ഇദ്ദേഹമാണ് ഖുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്‍്ര, നിസാര്‍, മഅദ്, അദ്‌നാന്‍ .

രണ്ടാം ഭാഗം: (അദ്‌നാന്‍ മുതല്‍ ഇബ്‌റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്‌നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ്, ബുസ്, ഖംവാല്‍, ഉബയ്യ്, അവാം, നാശിദ്, ഹസാ, ബല്ദാ്‌സ്, യദ്‌ലാഫ്, ത്വാബിഖ്, ജാഹിം, നാഹിശ്, മാഖി, ഈള്, അബ്ഖര്‍, ഉബൈദ്, അദആ, ഹംദാന്‍, സന്ബിലര്‍, യസ്രിബ്, യഹ്‌സന്‍, യല്ഹ,ന്‍, അര്അബബി, ഈള്, ദീശാന്‍, ഏസര്‍, അഫ്‌നാദ്, ഐഹാം, മഖ്‌സര്‍, നാഹിഫ്, സാരിഹ്, സമി, മസി, ഔള, അറാം, ഖൈദാര്‍, ഇസ്മാഈല്‍, ഇബ്‌റാഹീം(അ).

മൂന്നാം ഭാഗം: (ഇബ്‌റാഹീം മുതല്‍ ആദം വരെ എത്തുന്ന പിതാക്കളുടെ പരമ്പര) ഇബ്‌റാഹീം, തേരഹ് (ആസര്‍), നാഹൂര്‍, സാറൂഅ്, റാഊ, ഫാലിഖ്, ആബിര്‍, ശാലിഖ്, അര്ഫ,ഖ്ശിദ്, സാം, നൂഹ്, ലാമക്, മുതലശി ലിഖ്, അഖ്ന്തുഖ് (ഇത് ഇദ്രീസ് (അ)യാണെന്ന് പറയപ്പെടുന്നു), യര്ദ്ദ, മഹ്ലാഈല്‍, ഖൈനാന്‍, ആനൂശ്, ശേഥ്, ആദം (അ).
കുടുംബം: -നബി(സ)യുടെ പിതാമഹന്‍ ഹാശിം ബിന്‍ അബ്ദുമനാഫിലേക്ക് ചേര്‍ത്തു കൊണ്ട് നബിയുടെ കുടുംബം ഹാശിമിയ്യ് എന്ന് അറിയപ്പെടുന്നു.

You may also like