അറേബ്യയിലെ മക്കയില്‍ ഖുറൈഷി ഗോത്രത്തിലെ ഹാശിം കുടുംബത്തില്‍ അബ്ദുല്‍ മുത്തലിബിന്റെ മകന്‍ അബ്ദുല്ലയുടെയും വഹബിന്റെ മകളായ ആമിനയുടേയും മകനായി ഹിജ്‌റക്ക് അന്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്ത്വാബ്ദം 571 ഏപ്രില്‍ 20 റബ്ബീഉല്‍ അവ്വല്‍ 12 നായിരുന്നു മുഹമ്മദ് നബി ജനിച്ചത്. (ഏപ്രില്‍ 22 നാണെന്നും റബീഉല്‍ അവ്വല്‍ 9 നാണെന്നും അഭിപ്രായമുണ്ട്്്). വ്യാപാരാവശ്യങ്ങള്‍ക്കായി സിറിയയിലേക്ക് പോയ തിരുമേനിയുടെ പിതാവ് അബ്ദുല്ല തിരിച്ച് വരുന്ന വഴിയില്‍ മദീനക്കടുത്ത് വെച്ച് രോഗബാധിതനായി മരണമടഞ്ഞു. രണ്ട് മാസത്തിനുശേഷമാണ് വിധവയായ ആമിന മുഹമ്മദ് നബിക്ക് ജന്മം നല്‍കിയത്. ആമിനയുടെ പ്രസവ വിവരം കേട്ടയുടനെ പിതാമഹനായ അബ്ദുല്‍ മുത്വലിബ് വീട്ടിലെത്തി കുഞ്ഞിനെ എടുത്ത് കഅബയില്‍ കൊണ്ടുപോയി മുഹമ്മദ് എന്നു നാമകരണം ചെയ്തു. കുഞ്ഞിന് പേരിട്ട ശേഷം അബ്ദുല്‍ മുത്വലിബ് അതിനെ കൊണ്ടുവന്ന് ആമിനയെ ഏല്‍പ്പിച്ചു.
ജീവചരിത്രം