
ശൈഖ് മുഹമ്മദ് കാരക്കുന്ന്
ലോകചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തി മുഹമ്മദ് നബിയാണ്. ഏറ്റവും ശ്രദ്ധേയ ഗ്രന്ഥം അദ്ദേഹത്തിലൂടെ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആനും. അതുകൊണ്ടുതന്നെ ഏറെ വിമര്‍ശനവിധേയമാകുന്നതും പ്രവാചകനും ഖുര്‍ആനും തന്നെ.
എവിടെയും ഇസ്ലാമിക നവജാഗരണം ദൃശ്യമാണിന്ന്. കിഴക്കും പടിഞ്ഞാറും ഈ പുത്തനുണര്‍വ് പ്രകടമാണ്. ഇത് പ്രതിയോഗികളെ പ്രകോപിതരാക്കിയിരിക്കുന്നു. അവര്‍ എതിര്‍പ്പിന് ആക്കംകൂട്ടി. വിമര്‍ശനങ്ങളുടെ മുന മുഖ്യമായും മുഹമ്മദ് നബിയുടെ വ്യക്തിത്വത്തിന്റെയും വിശുദ്ധ ഖുര്‍ആനിന്റെയും നേരെയാണ് തിരിച്ചുവെച്ചത്. അലിദാസ്തി എന്ന ഒരിറാനിയുടെ പേരില്‍ കേരളത്തിലെ യുക്തിവാദികള്‍ പുറത്തിറക്കിയ ‘മുഹമ്മദ് നബി: പ്രചരണവും യാഥാര്‍ഥ്യവും’ എന്ന കൃതി ഇതിന്റെ മികച്ച ഉദാഹരണം.
പ്രസ്തുത കൃതിക്കുള്ള വിമര്‍ശന പഠനമാണ് ഈ പുസ്തകം. പ്രവാചകന്നും പരിശുദ്ധ ഖുര്‍ആന്നുമെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളുടെ അര്‍ഥശൂന്യത ഈ കൃതി തെളിയിച്ചു കാണിക്കുന്നു. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ പി എച്ച്) ആണ് ഇതിന്റെ പ്രസാധകര്‍