ശാന്തിയുടേയും സാഹോദര്യത്തിന്റേയും സന്ദേശം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച മുഹമ്മദ് നബിയുടെ ജീവിതത്തേയും പ്രബോധനം ചെയ്ത തത്ത്വങ്ങളേയും സമഗ്രമായി വിശകലനം ചെയ്യുന്ന ശ്രദ്ധേയപഠനമാണിത്. ടി. കെ ഇബ്രാഹീം ടൊറോണ്ടോ എഴുതിയ ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം നല്‍കിയത് പ്രൊഫ. കെപി കമാലുദ്ദീന്‍ ആണ്. മാതൃഭൂമി ബുക്‌സ് ആണ് ഇതിന്റെ പ്രസാധകര്‍.
നീതിയില്‍ വിശ്വസിക്കുന്ന, കാരുണ്യത്തെ സ്‌നേഹിക്കുന്ന പരസ്പരധാരണയുടെ പാതയില്‍ ചരിക്കാനാഗ്രഹിക്കുന്ന ഏതൊരാളും വായിക്കേണ്ട ഗ്രന്ഥമാണ് ഇത് ഡോ.അന്‍വര്‍ ഇബ്രാഹിം( മുന്‍ ഉപപ്രധാനമന്ത്രി, മലേഷ്യ)
മഹാനായ പ്രവാചകന്റെ ജീവിതത്തെക്കുറിച്ച് കുഴക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം കാണുകയും വിടവ് നികത്തുകയും ചെയ്യുന്ന തുല്യതയില്ലാത്ത ഗ്രന്ഥം റാശിദുല്‍ ഗന്നൂഷി (തുനിഷ്യന്‍ ചിന്തകന്‍)