കുടുംബ ജീവിതം

ഹാരിസിന്റെ പുത്രി ജുവൈരിയ(റ)

Spread the love

ഇവരുടെ പിതാവ് ഹാരിസ് ഖുസാഅഗോത്രത്തിലെ ബനൂ മുസ്ത്വലഖ് ശാഖയുടെ നേതാവാണ്. ബനൂ മുസ്ത്വലഖ് യുദ്ധത്തില്‍ ബന്ദികളാക്കപ്പെട്ടവരില്‍ ഇവരുമുണ്ടായിരുന്നു. ഥാബിത് ബിന്‍ ഖൈസിന്റെ ഓഹരിയില്‍ വന്ന ഇവരെ അദ്ദേഹം മോചനപത്രമെഴുതിമോചിപ്പിച്ചു. അവരുടെ മോചനദ്രവ്യം നല്കി പ്രവാചകന്‍ അവരെ സ്വതന്ത്രയാക്കിയശേഷം വിവാഹം കഴിച്ചു. ഹിജ്‌റ ആറാം വര്‍ഷം (അഞ്ചാണെന്ന പക്ഷവുമുണ്ട്.) ശഅബാനിലായിരുന്നു വിവാഹം. പ്രവാചകന്‍ ഇവരെ വിവാഹം ചെയ്തതോടെ ഇവരുടേ ഗോത്രക്കാരായ നൂറ് ബനൂ മുസ്ത്വലഖ്കാരെ അനുചരന്മാര്‍ മോചിതരാക്കി. ‘അല്ലാഹുവിന്റെ ദൂതരുടെ വിവാഹബന്ധത്തിലുള്ളവരെ നാം ബന്ദികളാക്കിവെക്കുകയോ’ എന്നു പറഞ്ഞായിരുന്നു ഇവര്‍ മോചിപ്പിച്ചത്.

മാതൃകാപരമായിരുന്നു ജുവൈരിയ്യയുടെ ജീവിതം. ഇസ്‌ലാം സ്വീകരിച്ചതോടെ ദിനചര്യകളില്‍ അത്ഭുതാവഹമായ മാറ്റങ്ങള്‍ ഉണ്ടായി. സദാ ദിക്‌റിലും ഇബാദത്തിലും കഴിഞ്ഞുകൂടി. സുന്നത്ത് നോമ്പുകള്‍ ധാരാളമായി അനുഷ്ഠിച്ചിരുന്നു. കുടുംബിനി എന്ന നിലയ്ക്ക് നബിയെ പരിചരിക്കുവാനും ഭക്ഷണം പാകം ചെയ്തുകൊടുക്കുവാനും ജുവൈരിയ്യ ശ്രദ്ധിച്ചിരുന്നു.
ഹിജ്‌റ: 50ല്‍ തന്റെ അറുപത്തിയഞ്ചാം വയസ്സില്‍ അവര്‍ ഈ ലോകത്തോട് വിടപറഞ്ഞു.

You may also like