കുടുംബ ജീവിതം

അടിമസ്ത്രീകള്‍

Spread the love

പ്രവാചകന്‍ വിവാഹം കഴിക്കുകയും വീടുകൂടുകയും ചെയ്ത പത്‌നിമാര്‍ പതിനൊന്ന് പേരാണ്. അവശേഷിച്ച രണ്ടുപേരില്‍ ഒന്ന് കിലാബ് ഗോത്രക്കാരിയും അപര കിന്‍ദ ഗോത്രക്കാരിയുമാണ്.
യുദ്ധത്തില്‍ തടവുകാരക്കപ്പെട്ടവരായി പ്രവാചകന്റെ സമീപം രണ്ടുപേരുണ്ടായിരുന്നു. ഒന്ന് കോപ്റ്റിക് വംശജയായ മാരിയ. ഇവരെ മുഖൌഖിസ് രാജാവ് സമ്മാനമായി നല്കിയതായിരുന്നു. ഇവരിലാണ് ശൈശവത്തിലേ മരിച്ചുപോയ ഇബ്‌റാഹീം പിറന്നത്. ഇത് ഹിജ്‌റ പത്താം വര്‍ഷം ശവ്വാല്‍ 28നോ 29നോ ആയിരുന്നു. (ക്രിസ്താബ്ദം 632 ജനുവരി 27ന്) രണ്ടാമത്തവള്‍ റൈഹാന, ഖുറൈള ഗോത്രക്കാരിയായ ഇവരെ യുദ്ധത്തില്‍ പിടിച്ചെടുത്തതായിരുന്നു. ഇവര്‍ ഭാര്യയായിരുന്നുവെന്ന നിവേദനവുമുണ്ട്.

You may also like