Homeകഥ & കവിത
Archive

പ്രവാചകന്റെ ഹിജ്‌റയോടെ മദീനയായി മാറിയ യഥ്രിബില്‍ നിന്ന് ഹജ്ജിനെത്തിയവരുമായി നബി തിരുമേനി ബന്ധം സ്ഥാപിച്ചു. അവര്‍ രണടു സ്ത്രീകളടക്കം എഴുപത്തി അഞ്ച് പേരായിരുന്നു. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി രണടാം ദിവസം പാതിരാവില്‍ പരമ രഹസ്യമായി 'അഖബ'യില്‍ ഒരുമിച്ചുകൂടാന്‍ പ്രവാചകന്‍ അവരോടാവശ്യപ്പെട്ടു. ബന്ധപ്പെട്ട ആളുകളല്ലാതെ ആരും വിവരമറിയരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം അവര്‍ അഖബയിലെത്തി. പിതൃവ്യന്‍ അബ്ബാസിനോടൊപ്പം പ്രവാചകനും അവിടെയെത്തി അവരുമായി സന്ധിച്ചു.

പള്ളിമണികളുടെ മുഴക്കം. അത്രക്ക് ആഹ്ലാദകരമായ ഒരു ശബ്ദവും മുഹമ്മദ് ജീവിതത്തില്‍ അന്നേവരെ കേട്ടിട്ടില്ല!  അബൂത്വാലിബിന്റെ കച്ചവട സംഘം സിറിയയിലെത്തിയതും നാലുപാടുനിന്നും പള്ളിമണികള്‍ മുഴങ്ങാന്‍ തുടങ്ങിയിരുന്നു. കിലുങ്ങുന്ന ആ മണിയൊച്ച കേട്ടപ്പോള്‍ തന്റെ ഇളം മനസ്സില്‍ തോന്നിയ കാര്യം, മുഹമ്മദ് പിതൃവ്യനോട് തുറന്നു ചോദിക്കുകയും ചെയ്തു. 'അവര്‍ നമ്മളെ സ്വാഗതം ചെയ്യുകയാണോ?' 'അല്ല കുഞ്ഞേ, അത് പള്ളിമണികളാണ്, ക്രിസ്ത്യാനികളെ പ്രാര്‍ഥനക്ക് ക്ഷണിക്കുന്ന പള്ളിമണികള്‍!' അബൂത്വാലിബിന്റെ ഉത്തരം മുഹമ്മദ് ശ്രദ്ധയോടെ കേട്ടു.

ഇതൊരു മീന്‍കാരന്റെ കഥയാണ്. കടല്‍ത്തീരത്തുനിന്ന് അഞ്ച് നാഴിക അകലെയാണ് മീന്‍കാരന്റെ വീട്. വീട്ടില്‍ ഉമ്മയും ഭാര്യയും അഞ്ച് മക്കളുമുണ്ട്. കൊറ്റിയുദിക്കുന്നതിനുമുമ്പ് എഴുന്നേല്‍ക്കണമെന്നു ഉദ്ദേശിച്ചുകൊണ്ടാണ് മീന്‍കാരന്‍ ഉറങ്ങാന്‍ കിടക്കുക. പകലത്തെ ഓട്ടവും ചാട്ടവും നിമിത്തം ക്ഷീണിച്ചവശനായ മീന്‍കാരന്‍ ഉണരുമ്പോഴേക്കും നേരം പുലര്‍ന്നിരിക്കും. പച്ചവെള്ളം പോലും കുടിക്കാതെ തന്റെ കാവടിയുമായി മീന്‍കാരന്‍ കടപ്പുറത്തേക്കോടും. കാരണം അല്‍പം താമസിച്ചുപോയാല്‍ പിന്നെ മീന്‍ കിട്ടുകയില്ല. അഞ്ചുമണിയാവുമ്പോഴേക്കും തോണികള്‍ മുഴുവന്‍ കരയടുപ്പിച്ചിരിക്കും. അടുപ്പിച്ച

ഒരു ബധിരന്‍ പറഞ്ഞു: പാട്ടില്ല. പട്ടില്‍പൊതിഞ്ഞു ചത്തുകിടക്കുകയാണ് ശബ്ദങ്ങള്‍. ഇപ്പോള്‍ ഈ വീട് നിശ്ശബ്ദമാണ്. ഈ നാട് നിശ്ശബ്ദമാണ്. ഈ ലോകം നിശ്ശബ്ദമാണ്. ഒരു ഊമ നിനച്ചു: ഉള്ളിലെവിടെയോ കുരുങ്ങിപ്പോയി ശ്വാസം മുട്ടിപ്പോയിരിക്കുന്നു വാക്കുകള്‍ക്ക്. മുകള്‍പ്പരപ്പിലേക്ക് പൊന്തിവരാതെ ആഴിയുടെ അടിയില്‍ അമര്‍ന്നുപോയിരിക്കുന്നു കുമിളകള്‍. ഒരു അന്ധന്‍ മൊഴിഞ്ഞു: സൂര്യനില്ല. പണ്ടെങ്ങോ പ്രകാശത്തിന്റെ കിരണങ്ങളത്രയും ആരോ തല്ലിക്കെടുത്തിയിരിക്കുന്നു. കറുത്ത രോമങ്ങളുമായി ഇരുളു മാത്രം. ഒടുവില്‍ അറിവുള്ളവരാരോ ദൈവത്തിന്റെ വാക്കുകളുരുവിട്ടു.

1. ദാഹം അതിഭയങ്കരമായ ദാഹത്താല്‍ ഒരു നായ കിണറ്റിന്‍ കരയിലെ നനഞ്ഞുകുതിര്‍ന്ന മണ്ണ് നക്കിത്തിന്നുന്നത് ഒരു വേശ്യ കാണാനിടയായി. അവള്‍ക്ക് ആ ജീവിയോട് കരുണയും അലിവും തോന്നി. പക്ഷേ, അന്നേരം ആ ജീവിക്കൊരിറ്റ് തെളിനീര്‍ കൊടുക്കാന്‍ അവള്‍ക്കായില്ല. ചുറ്റും പൊള്ളുന്ന ചൂട്. തൊട്ടരകിലൊന്നും യാതൊരു ആളനക്കവുമില്ല. അവള്‍ പലതും ചിന്തിച്ചു. അതിനവസാനം പെട്ടെന്ന് അവള്‍ക്കൊരു കൗശലം തോന്നി. വേശ്യ തന്റെ ചെരിപ്പഴിച്ചു. പിന്നെ വളരെ ധൃതിയില്‍

പറത്ത് കനത്തുവരുന്ന പ്രഭാത വെയിലിന്റെ ചൂട്. കേള്‍ക്കാന്‍ ഭയപ്പെടുന്ന, അപ്രിയകരമായ എന്തോ ഒന്നിന് പ്രകൃതി കാതോര്‍ത്തുനില്‍ക്കുന്നതുപോലുണ്ട്. വിറങ്ങലിച്ചുനില്‍ക്കുന്ന മൂകത വിരിനീക്കി നോക്കിയാല്‍ കാണാം, മസ്ജിദുന്നബവിയുടെ നിഴലില്‍ സ്വഹാബികള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ടാവും. അവരുടെ ഉള്ളില്‍ എന്തോ ഇരമ്പിമറിയുന്നുണ്ടാവണം. മടിയില്‍ തലചായ്ച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ എന്തുകൊണ്ടോ മനസ്സ് വല്ലാതെ പിടക്കുന്നു. അവിടുന്നു അത്യധികം പരിക്ഷീണനാണ്. കഠിനമായ വേദന അമര്‍ത്തിവെക്കാന്‍ ശ്രമിക്കുന്നതുപോലെ ആ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ടോ? ''പടച്ചവനേ,

'ഹാ കണ്ടതില്‍ക്കണ്ടതലീശ്വരത്വം കല്‍പിച്ചു നടന്നൊടുക്കം നിരീശ്വരത്വത്തിലടിഞ്ഞുവീണു; നിരസ്ത വിശ്വാസരറേബിയക്കാര്‍! കുറുമ്പുമാറാത്ത കുറൈഷിവര്യ- ര്‍ക്കോതിക്കൊടുത്തേന്‍ പലവട്ടവും ഞാന്‍: 'ഈ നിങ്ങള്‍ കൂപ്പും മരമല്ല, കല്ല- ല്ല,ള്ളാവു സര്‍വാതിശക്തനേകന്‍.' ഇവര്‍ക്കിരുട്ടേ പ്രിയമിത്രമൂതി- ക്കെടുക്കയായ്, കൈത്തിരികൊണ്ടുചെന്നാല്‍; മിന്നാമിനുങ്ങിന്‍ ചെറുതാം വെളിച്ചം പോലും സഹിക്കാത്ത തമസ്സിതേതോ! കലാവിശേഷം കൊലയിബ്ബലോഗ്ര- ര്‍ക്കിത്തൃഡ്വശന്മാര്‍ക്കെരികള്ളിളംപോല്‍; പിശാചര്‍ വംശ്വേരരിക്കുഭക്ത- ര്‍ക്കി, തില്‍ക്കവിഞ്ഞെന്തവിവേകമുള്ളൂ? കഷ്ടാവമാനങ്ങളില്‍ വീഴ്തിടുന്നൂ കാമാതിരേകാല്‍ക്കുലനാരിമാരേ; ആരാധ്യമാരാമവരമ്മപെങ്ങ- ന്മാരെന്നു കാണ്‍മാനിവര്‍ കണ്‍മിഴിക്കാ! മൃഗോപമന്മാര്‍ പെരുമക്കൃഷിക്കു നുകങ്ങള്‍ വെപ്പൂ, നരര്‍തന്‍ കഴുത്തില്‍, സഗര്‍ഭ്യരെച്ചെന്നടിമക്കുടുക്കി- ട്ടങ്ങോട്ടുമിങ്ങോട്ടുമിഴച്ചിടുന്നൂ സൗധങ്ങള്‍തോറും സമസൃഷ്ടദുഃഖ- ക്കണ്ണീരുകൊണ്ടേ പനിനീരൊഴുക്കീ, അനേകദുര്‍വൃത്തികളെപ്പുണര്‍ന്നു രമിക്കയാണി, സ്സുഖലോലുപന്മാര്‍! അശക്തമാമെന്നുടെ ഹസ്തമെങ്ങീ- യധഃസ്ഥിതോദ്ധാരണകൃത്യമെങ്ങോ? ചളിക്കകത്താഴുമൊരാനയെപ്പോയ്- പ്പിടിച്ചു കേറ്റാന്‍ കുഴിയാനതാനോ! കരുത്തനമ്മാമനു, മാത്മനാഥ കദീജയും കീര്‍ത്ത്യവശേഷരായ്‌പ്പോയ്; ഞാനേകനെ,ന്‍ ചുറ്റുമൊരെട്ടുപത്ത- ല്ലെ, ന്‍ചോരയില്‍ത്തൃഷ്ണ വളര്‍ന്ന ഖഡ്ഗം!' ഇതൊക്കെയാവാം നിനവാ, യിരത്തി- മുന്നൂറുകൊല്ലത്തിനു മുമ്പൊരിക്കല്‍, മെക്കായിലെക്കൈവഴിയൊന്നിലൂടേ നടന്നുപോകും നബിതന്‍ മനസ്സില്‍. 'കില്ലില്ല,

കാരുണ്യപ്പൊല്‍ത്തിടമ്പായ്, മാനവലോകത്തിന്നു കാഞ്ചന പ്രദീപമായ് വിളങ്ങും ഗുരുഭൂതാ, ഭാവല്‍ക്കഗുണൗഘങ്ങളുദ്ഗാനം ചെയ്യുവോര്‍ക്കു കൈവരും ചിദാനന്ദം വര്‍ണിപ്പാനെളുതാമോ? കെല്പില്ലാകിലും ഭവല്‍ പുണ്യാപദാനം പാടാ- നല്‌പേതരാഭിലാഷം തിരതല്ലുന്നൂ ഹൃദി. എന്‍ മനശ്ശാരികേ, നീ പാടുക, മധുരമാ- യമ്മഹല്‍ക്കീര്‍ത്തനങ്ങള്‍-നിര്‍വൃതിപൂകട്ടേ ഞാന്‍! സൃഷ്ടിയാം ഗ്രന്ഥത്തിന്റെയാമുഖമായി മുന്നം സ്രഷ്ടാവിന്‍മുമ്പില്‍ നൃത്തമാടിന പൊന്മയൂരം; സമസ്തലോകങ്ങള്‍ക്കുമനുഗ്രഹമായ്, പുണ്യ- പുമാനായ്, പ്രവാചകപ്രഭുവായ് ജന്മംപൂണ്ടു. മന്നിനെ നാകമാക്കിക്കാണിച്ച 'നൂറുല്ലാ'താന്‍ ഔന്നത്യം പാര്‍ത്തുപാര്‍ത്തു ലജ്ജിപ്പൂ അര്‍ശൂപോലും പാവനസ്സീനിനാഖ്യ ഗിരിയും മുഹമ്മദിന്‍ ചേവടിചേരും മണല്‍ത്തരിക്കു സമമാമോ? അങ്ങയെ വലംവെപ്പൂ ഗോളങ്ങള്‍ മുറ്റും ഭക്ത്യാ; അങ്ങുതന്‍പ്രഭകൊണ്ടേ സൂര്യനും പ്രകാശിപ്പൂ. കിരാതപ്രായരായി മേവിനോര്‍, ജഗത്തിന്നു ഗുരുവര്യരായ് വാഴ്‌വൂ നബിതന്‍ശിക്ഷണത്താല്‍; പരക്കേ ദൈവങ്ങളെ

/