Homeപ്രവാചക നിന്ദ
Archive

'ഇന്നസെന്‍സ് ഓഫ് മുസ്‌ലിം', അതായത് 'മുസ്‌ലിംകളുടെ ശുദ്ധഗതി.' പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നിക്കുന്ന ഒരു ശീര്‍ഷകത്തിനു മറവില്‍ പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുന്ന അമേരിക്കന്‍ വീഡിയോ ഫിലിമിനെതിരെ ലോകവ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്. പാകിസ്താനില്‍ അത് ഇരുപത്തിമൂന്ന് പേരുടെ ജീവഹാനിയില്‍ വരെ എത്തിയിരിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും പ്രതിഷേധക്കാരും പോലീസുമായി നടക്കുന്ന ഏറ്റുമുട്ടലില്‍ അനേകരുടെ ജീവനും സ്വത്തിനും നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നു. അന്യന്റെ പുര കത്തിയെരിയുമ്പോഴും കണ്ടുനിന്ന് രസിക്കുന്ന

'തുല്യ നിന്ദാ സ്തുതിര്‍ മൗനി' എന്നാണ് ഭഗവദ്ഗീത ജ്ഞാനിയെ വിശേഷിപ്പിക്കുന്നത്. നിന്ദയും സ്തുതിയും സമബുദ്ധിയോടെ സഹിക്കുന്നവനാണ് യോഗി. പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും മറികടക്കാവുന്നവിധം മനോബലമുള്ളവനാണ് ഭാരതീയ ധര്‍മശാസ്ത്രങ്ങള്‍ പ്രഖ്യാപനം ചെയ്യുന്ന പ്രബുദ്ധ പുരുഷന്‍. അത്തരമൊരു പ്രബുദ്ധ പുരുഷനായിരുന്നു മുഹമ്മദ് നബി. അതിനാലാണ് നബിതിരുമേനി പറഞ്ഞത്: ''നിങ്ങളില്‍ വെച്ചേറ്റവും ശക്തനായവന്‍ ദേഷ്യം വരുമ്പോള്‍ തന്റെ ശരീരത്തെ കീഴടക്കുന്നവനാണ്, നിങ്ങളില്‍ വെച്ചേറ്റവും ക്ഷമയുള്ളവന്‍ പ്രതികാരം ചെയ്യാന്‍ കഴിവുള്ളപ്പോള്‍

ആദരവായ മുഹമ്മദ് മുസ്ത്വഫാ(സ)യുടെ പ്രതിമയോ പടമോ ലോകത്തെങ്ങുമില്ല. അദ്ദേഹത്തിന്റെ ചൈതന്യം വഹിക്കുന്നതെന്നവകാശപ്പെടുന്ന പ്രതിഷ്ഠകളും ആസ്ഥാനങ്ങളുമില്ല. അദ്ദേഹം ആരാലും പൂജിക്കപ്പെടുന്നില്ല. പ്രാര്‍ഥിക്കപ്പെടുന്നുമില്ല. ഇതൊന്നുമില്ലാതെത്തന്നെ കോടാനുകോടി മുസ്‌ലിം ഹൃദയങ്ങളില്‍ നിത്യമായി നിറഞ്ഞുനില്‍ക്കുന്ന അത്ഭുത പ്രതിഭാസമാണ് മുഹമ്മദീയ പ്രവാചകത്വം. ദിവസത്തില്‍ ഒരു ഇരുപത് തവണയെങ്കിലും അന്ത്യപ്രവാചകനെ ഓര്‍ക്കാത്ത, ആ തിരുനാമം ഉരുവിടാത്ത, അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥന ചൊല്ലാത്ത വിശ്വാസികള്‍ വിരളമാണ്. കേവലം ഒരു ജഡരൂപമല്ല മുസ്‌ലിം ഹൃദയങ്ങളില്‍

പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ അധിക്ഷേപിച്ചുകൊണ്ടുള്ള സംസാരങ്ങളും തര്‍ക്കങ്ങളും നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞു: ഇസ്‌ലാമിന്റെ ഉദയം മുതല്‍ക്ക് തന്നെ ഇത്തരം ആരോപണങ്ങളും അധിക്ഷേപങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ ആക്ഷേപങ്ങളോ അപഹാസങ്ങളോ തമസ്‌കരണമോ പരിഹാസമോ ഒന്നും പ്രവാചകന്റെ വ്യക്തിത്വത്തെയോ സ്വഭാവത്തെയോ ഒട്ടും ബാധിച്ചിട്ടില്ല. തിരുമേനിയുടെ പ്രബോധനത്തിന്റെ മക്കാകാലഘട്ടത്തില്‍ തന്നെ പ്രവാചകനെതിരായ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. പ്രവാചകന്‍ ഉന്നതമായ മനോദാര്‍ഢ്യത്തിനുടമയായിരുന്നു. മഹത്തായ ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. പ്രസ്തുത

പ്രവാചകനിന്ദയുടെ വ്യത്യസ്ത സംഭവങ്ങള്‍ ഒരു തുടര്‍ക്കഥ പോലെ ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുകയാണല്ലോ. വര്‍ഷങ്ങള്‍ക്കുമുമ്പ് സാത്താനിക് വേഴ്‌സസിലൂടെ സല്‍മാന്‍ റുശ്ദി, കുറച്ചുകാലം മുമ്പ് ഡാനിഷ് കാര്‍ട്ടൂണിലൂടെ കുര്‍ട്ട് വെസ്റ്റ്ഗാര്‍ഡ്, ഇപ്പോഴിതാ 'ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസി'ലൂടെ ബാസില്‍ നകോല. എന്താണ് മുഹമ്മദ് നബിയെ അവഹേളിക്കുക എന്ന മെനക്കെട്ട പണി ചിലര്‍ കരാറെടുത്തിരിക്കുന്നതെന്ന കാര്യം ഗവേഷണം ചെയ്ത് കണ്ടുപിടിക്കേണ്ട വിഷയമൊന്നുമല്ല. ഭൂലോകത്ത് സാമുദായിക കാലുഷ്യം സൃഷ്ടിച്ച് ഇതര മതസ്ഥരില്‍

സാത്താനിക് വേഴ്‌സസിനും ഡാനിഷ് കാര്‍ട്ടൂണിനും ശേഷം മുസ്‌ലിം ലോകത്തിന്റെ വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ മറ്റൊരു കലാ(പ) പ്രവര്‍ത്തനമാണ് 'ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്' എന്ന അമേരിക്കന്‍ സിനിമ. മുഹമ്മദ് നബിയെയും വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആനെയും നിന്ദിക്കുക എന്നത് പടിഞ്ഞാറ് ഇപ്പോള്‍ ഒരു നിരന്തര വിനോദമായി മാറ്റിയിരിക്കുകയാണ്. അഫ്ഗാനിസ്താനിലെ നാറ്റോ സൈനിക ക്യാമ്പില്‍ ഒന്നിലേറെ തവണ ഖുര്‍ആന്‍ നിന്ദിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ടെറി ജോണ്‍സ്