Homeവ്യക്തിത്വം
Archive

മനുഷ്യരെ സംബന്ധിച്ചിടത്തോളം അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ് സന്താനങ്ങള്‍. സ്‌നേഹവും വാത്സല്യവും കാരുണ്യവും ഉള്‍ച്ചേര്‍ന്ന പരിപാലനത്തിലൂടെ മാത്രമേ അവരെ സമൂഹത്തിന് ഉപകാരപ്പെടുന്ന ഉത്തമ വ്യക്തിത്വങ്ങളായി വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ഇസ്‌ലാമിക വീക്ഷണത്തില്‍ സന്താനങ്ങള്‍ അല്ലാഹു മനുഷ്യനെ ഏല്‍പ്പിച്ച അമാനത്താകുന്നു. അവരെ പരിപാലിക്കുന്നതും പരിചരിക്കുന്നതും അവരുടെ കാര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നതെല്ലാം മാതാപിതാക്കള്‍ക്ക് മേല്‍ നിര്‍ബന്ധവും അല്ലാഹുവോടുള്ള ഇബാദത്തിന്റെ ഭാഗവുമാണ്. ഒരു തരത്തിലുള്ള വിഭാഗീയതയും വേര്‍തിരിവും മാതാപിതാക്കള്‍ മക്കള്‍ക്കിടയില്‍

മുഹമ്മദ് നബി സമയത്തിന്റെ വലിയൊരു പങ്ക് യുദ്ധരംഗത്ത് ചെലവിട്ടു എന്ന് കരുതുന്നവര്‍ ഏറെയുണ്ട്. ഇത് ശരിയല്ല. പൊതു രാഷ്ട്രീയ രംഗത്തും അദ്ദേഹം നാം ധരിച്ചയത്ര സമയം ചെലവഴിച്ചിട്ടില്ല. ദിനചര്യയെന്ന നിലക്ക് നോക്കിയാല്‍ ആരാധന കര്‍മങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കുമാണ് ഏറെ സമയം എടുത്തത്. പിന്നെ കുടുംബ, പൊതു കാര്യങ്ങള്‍ക്കും. സമയനിഷ്ഠയില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. ടൈം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട നാല് തത്ത്വങ്ങള്‍ അവിടുന്ന് ജീവിതത്തില്‍ പകര്‍ത്തി; ഏറ്റവും

ആധുനിക മാനേജ്‌മെന്റ് വിജ്ഞാനീയം നേതൃശേഷിയുടെ ചില അടിസ്ഥാന തത്ത്വങ്ങള്‍ പറയുന്നുണ്ട്. പ്രവാചകന്‍ മുഹമ്മദ്(സ) ഈ രംഗത്തും മാതൃകയായിരുന്നു. രചനാത്മകമായി ചിന്തിച്ചയാളായിരുന്നു അദ്ദേഹം; എല്ലാ പ്രവര്‍ത്തനങ്ങളും ഫലപ്രാപ്തി ലക്ഷ്യം വെച്ചുള്ളതായിരുന്നു. പ്രതിലോമ പ്രവൃത്തികളില്‍ നിന്ന് അദ്ദേഹം പൂര്‍ണമായും വിട്ടുനിന്നു. പ്രായോഗിക നേതൃഗുണങ്ങളില്‍ ഒന്ന്, സാധ്യമായതില്‍ നിന്ന് തുടങ്ങുക എന്നതാണ്. ''രണ്ട് സാധ്യതകള്‍ കണ്ടാല്‍ പ്രവാചകന്‍ അവയില്‍ എളുപ്പമായതാണ് എടുക്കുക'' എന്ന് ആഇശ(റ) (ബുഖാരി). പ്രതികൂലാവസ്ഥയിലും അവസരം

പ്രവാചകനെ നേരില്‍ കാണാന്‍ നമുക്ക് അവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ അനുചരന്മാരുടെ വര്‍ണനകളില്‍ നിന്ന് തിരുമേനിയുടെ ശരീര ഘടനയെക്കുറിച്ചും ആകാര ഭംഗിയെക്കുറിച്ചും ഒട്ടൊക്കെ മനസിലാക്കാന്‍ കഴിയും.   ബറാഅ് ബിന്‍ ആസ്വിബ്(റ) പറഞ്ഞു: നബി(സ) ജനങ്ങളില്‍ വെച്ച് ഏറ്റവും സുന്ദരവദനമുളളവനും, ഭംഗിയുളള ശരീര ഘടനയുടെ ഉടമയുമായിരുന്നു. അദ്ദേഹം വല്ലാതെ നീളമുള്ളവനോ, തീരെ കുറിയവനോ ആയിരുന്നില്ല. ഒത്ത ശരീരമുളള തിരുദൂതരുടെ ചുമലുകള്‍ക്കിടയില്‍ നല്ല വിസ്താരമുണ്ടായിരുന്നു. തലമുടി പിറകോട്ട് ചീകി

ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാമലകളും അംബരചുംബികളായ പര്‍വത നിരകളും പ്രാപഞ്ചിക ഘടനയുടെ സന്തുലിതത്വം നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. മനുഷ്യന്റെ മാനസികആത്മീയ സന്തുലിതത്വം നിലനിര്‍ത്തുന്നതിലും ഇവക്ക് പങ്കില്ലേ? പ്രവാചകന്മാരും മുനിമാരും ഋഷിമാരും ഏകാന്തപഥികരായി മല ശിബിരങ്ങളിലും വനാന്തരങ്ങളിലും കഴിഞ്ഞിരുന്നത് മേല്‍പറഞ്ഞ സന്തുലിതത്വം കൈവരിക്കാനായിരുന്നുവോ? അതോ മലകളുടെയും വനാന്തരങ്ങളുടെയും ആഹ്‌ളാദകരമായ ഏകാന്തത ആസ്വദിക്കാനായിരുന്നുവോ? മുഹമ്മദ് നബി(സ)യുടെ ജീവിതവുമായി ബന്ധപ്പെടുത്തി പഠിക്കുമ്പോള്‍ ചുരുങ്ങിയത് പത്ത് മലകളുടെയെങ്കിലും സജീവ

മുഹമ്മദ് നബി ചിരിച്ചിരുന്നു; ലോകത്ത് വന്ന യുഗപുരുഷന്മാര്‍ മുഴുവന്‍ ചിരിച്ചിട്ടുണ്ട്. ചിരിയിലൂടെയും കണ്ണീരിലൂടെയും അവര്‍ ജനതയുടെ ഹൃദയങ്ങളിലേക്കുള്ള കിളിവാതിലുകള്‍ തുറന്നു. മുഹമ്മദ് നബിയുടെ ജീവിതത്തിലും നര്‍മത്തിന്റെ തെളിനിലാവ് തൂകുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നമുക്ക് കാണാനാവും. നബി സദാസമയവും പ്രസന്ന വദനനായിരുന്നു. അടുക്കുന്ന ആരിലേക്കും അദ്ദേഹം തന്റെ പ്രസാദാത്മകത പ്രസരിപ്പിക്കുകയും ചെയ്തു. നബിയുടെ സന്നിധിയില്‍ അനുയായികളത്രയും അവരുടെ വ്യഥകള്‍ മറന്ന് ഉല്ലാസഭരിതരായി നേരം പങ്കിടുകയായിരുന്നുവല്ലോ. നബി

നേതൃത്വം വളര്‍ന്നു വരുന്നതിനേക്കാള്‍ വളര്‍ത്തപ്പെടുന്നതാണ് എന്ന് പ്രബലമായ ഒരു അഭിപ്രായമുണ്ട്. മോന്‍തഗ്മോറിയെ പോലെയുള്ളവരുടെ വീക്ഷണം ഇതാണ്. ഉന്നതരായ സൈനിക നേതാക്കന്മാര്‍ ചരിത്രത്തില്‍ വളരെ പരിമിതമായിരുന്നു. ഇവരുടെ രംഗപ്രവേശനത്തിലൂടെയാണ് യുദ്ധം കൊടുമ്പിരിക്കൊള്ളുന്നത്. ചിലര്‍ ഹൃസ്വകാല പരിശീലനത്തിലൂടെ തങ്ങളുടെ കരുത്ത് തെളിയിക്കുന്നു. സന്നിഗ്ദ ഘട്ടങ്ങളാണ് വീരപുരുഷന്മാരെ പ്രദാനം ചെയ്യുന്നത് എന്നതാണ് യുഗങ്ങളായുള്ള ചരിത്രത്തിന്റെ അത്ഭുത പ്രതിഭാസങ്ങളില്‍ പെട്ടതാണ്. പുരുഷായുസ്സിന് ഇതില്‍ ചെറിയ പങ്കാണ് ഉള്ളത്. ചിലര്‍ക്ക്

തൊഴിലാളികളുടെ അവകാശങ്ങള്‍: ഇസ്‌ലാമിക ചിത്രം ഇസ്‌ലാം തൊഴിലാളികളെയും, ജോലിക്കാരെയും ആദരിക്കുകയും ബഹുമാനിക്കുകയും അവരുടെ സ്ഥാനം ഉയര്‍ത്തുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായി അവരുടെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കപ്പെട്ടതും ഇസ്‌ലാമിലായിരുന്നു. മറ്റ് സമൂഹങ്ങളില്‍ അടിമകളും അധസ്ഥരുമായി ഗണിക്കപ്പെട്ടവരായിരുന്നല്ലോ അവര്‍. അവര്‍ കൂടി ഉള്‍പെട്ട സന്തുലിത സാമൂഹിക ഘടനയായിരുന്നു ഇസ്‌ലാം രൂപപ്പെടുത്തിയത്. തൊഴിലാളികളുടെ അവകാശങ്ങള്‍: ഇസ്‌ലാമിക ചിത്രം തൊഴിലാളികളോടുള്ള സമീപനത്തില്‍ സ്വീകരിക്കേണ്ട ഉദാത്തമാതൃകയാണ് നബി തിരുമേനി(സ) നമുക്ക് കാണിച്ച് തന്നത്. അവരോട്

/