Homeപ്രവാചക കരാറുകള്‍
Archive

കൈസ്തവ സമൂഹത്തോട് നബി തിരുമേനി(സ) നടത്തിയ കരാറുകള്‍ അവരോടുള്ള സ്‌നേഹത്തെയും ആദരവിനെയുമാണ് കുറിക്കുന്നത്. നജ്‌റാനിലെ ക്രിസ്ത്യാനികളോട് ചെയ്ത ഉടമ്പടി ഇവയില്‍ പ്രസിദ്ധമാണ്. നജ്‌റാനില്‍ നിന്നും അവര്‍ പ്രവാചക സന്നിധിയില്‍ വന്നു. രണ്ട് കക്ഷികളും സന്ധി ചെയ്യാന്‍ ധാരണയായി. അവര്‍ പ്രവാചകന് ജിസ്‌യ നല്‍കി. അയ്‌ലയിലെ െ്രെകസ്തവരുമായി നടത്തിയ കരാറും അപ്രകാരം തന്നെ. നജ്‌റാനിലെ െ്രെകസ്തവരുമായി പ്രവാചക(സ)ന്റെ കരാര്‍ പ്രവാചക വിയോഗത്തിന്റെ അവസാന രണ്ടുവര്‍ഷങ്ങളില്‍ െ്രെകസ്തവരുമായി നിരവധി

അമുസ്‌ലിം ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യം മദീനയിലേക്ക് ഹിജ്‌റ പോയ പ്രവാചകന്‍ അവിടെ ഭരണാധികാരിയായി. ജൂതരും, ബഹുദൈവാരാധകരുമായ ന്യൂനപക്ഷങ്ങള്‍ അദ്ദേഹത്തിന്റെ ഭരണീയരായുണ്ടായിരുന്നു.ഇസ്‌ലാമിക രാഷ്ട്രം കൂടുതല്‍ വിശാലമായപ്പോള്‍ െ്രെകസ്തവന്യൂനപക്ഷവും രൂപപ്പെട്ടു. പ്രസ്തുത ന്യൂനപക്ഷ വിഭാഗങ്ങളെല്ലാം വളരെ സന്തോഷത്തോടെയും മതസ്വാതന്ത്ര്യത്തോടെയും അവിടെ ജീവിച്ചു. എല്ലാ ജനവിഭാഗങ്ങള്‍ക്കും തങ്ങളുടെ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ അനുവാദമുണ്ടായിരുന്നു. ദൈവിവെളിപാടുകളുടെ പ്രാരംഭം മുതല്‍ ഇസ്‌ലാം അംഗീകരിച്ച നയമായിരുന്നു അത്. അത് മുഖേന മാനവികത ഉന്നതി പ്രാപിക്കുകയും,

മക്കയുടെയും മദീനയുടെ പരിസരങ്ങളിലുള്ള ബഹുദൈവാരാകരുമായി നബി(സ) ധാരാളം ഉടമ്പടികളിലേര്‍പ്പെട്ടിട്ടുണ്ട്. മദീനയുടെ പരിസരപ്രദേശത്തെ ബനൂ ദംറക്കാരുമായി ഹിജ്‌റ രണ്ടാം വര്‍ഷം നബി(സ) ചെയ്ത ഉടമ്പടി അവയിലൊന്നായിരുന്നു. മഗ്ശ ബിന്‍ അംറുദ്ദംരി ആയിരുന്നു ആ ഗോത്രത്തിന്റെ തലവന്‍. ഹിജ്‌റക്ക് തൊട്ടുടനെ അഥവാ കേവലം ഒരു വര്‍ഷം പൂര്‍ത്തിയായ സന്ദര്‍ഭത്തില്‍ നടത്തിയ ഈ കരാര്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രാരംഭത്തില്‍ തന്നെ സഹവര്‍ത്തിത്വ നയം രൂപപെട്ടിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്

പ്രവാചകന്‍(സ) തന്റെ കാലത്തുള്ള എല്ലാ അമുസ്‌ലിങ്ങളുമായി കരാറിലേര്‍പ്പെടുകയുണ്ടായി. ഖുര്‍ആനികാഹ്വാനത്തിന്റെ സാക്ഷാല്‍ക്കാരമായി കരാര്‍ ചെയ്തവരോടെല്ലാം അദ്ദേഹം അത് പൂര്‍ത്തീകരിക്കുകയും ചെയ്തു. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ അല്ലാഹുവോട് പ്രതിജ്ഞ ചെയ്താല്‍ പൂര്‍ണമായും പാലിക്കുക. അല്ലാഹുവെ സാക്ഷിയാക്കി നിങ്ങള്‍ ചെയ്തുറപ്പിക്കുന്ന സത്യങ്ങളൊന്നും ലംഘിക്കരുത്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അല്ലാഹു അറിയുന്നുണ്ട്.' (അന്നഹ്ല്‍:91). ഇമാം ഇബ്‌നുകസീര്‍ വിശദീകരിക്കുന്നു. കരാറുകള്‍ പൂര്‍ത്തീകരിക്കുക, വാഗ്ദാനം പാലിക്കുക എന്നതാണ് അല്ലാഹുവിന്റെ കല്‍പ്പനയുടെ ഉദ്ദേശ്യം. ഈ തത്വങ്ങള്‍ക്കനുസൃതമായിരുന്നു