Homeഹദീസ്
Archive

ദീനുല്‍ ഇസ്‌ലാമിന്റെ ദ്വിതീയ പ്രമാണമാണ് സുന്നത്ത്. പ്രഥമ പ്രമാണമായ ഖുര്‍ആന്റെ വ്യാഖ്യാനമാണത്. ഖുര്‍ആന്‍ കര്‍മരൂപത്തില്‍ തര്‍ജമ ചെയ്ത് ജനങ്ങളെ പഠിപ്പിക്കാന്‍ അല്ലാഹു നിയോഗിച്ച മുഹമ്മദ് മുസ്ത്വഫ(സ) സ്വ ജീവിതം കൊണ്ട് രചിച്ച ആധികാരികവും പ്രായോഗികവുമായ വ്യാഖ്യാനം. അല്ലാഹുവാണ് സൃഷ്ടികളുടെ മഖ്‌സ്വദ്- ലക്ഷ്യം. എങ്കില്‍ ആ ലക്ഷ്യത്തിലേക്കെത്താനുള്ള ഒരേയൊരു മാര്‍ഗമാണ് അല്ലാഹുവിന്റെ ദൂതന്‍ പഠിപ്പിച്ചുതന്ന ഖുര്‍ആന്‍. 'അല്ലാഹുവിന്റെ ദൂതന്‍ പഠിപ്പിച്ച ഖുര്‍ആന്‍' എന്നത് അടിവരയിട്ടറിയണം. ദൈവദൂതന്‍

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ വചനങ്ങളും കര്‍മങ്ങളും ഏതെങ്കിലും വിഷയത്തില്‍ അദ്ദേഹം അവലംബിച്ച മൗനംപോലും അതേപടി ഉദ്ധരിക്കപ്പെട്ടതാണ് ഹദീസ്. വാര്‍ത്ത/സംസാരം എന്നാണ് ഹദീസിന്റെ ഭാഷാര്‍ഥം. സുന്നത്ത്, സീറഃ, ഖബര്‍ എന്നിങ്ങനെയും ഹദീസ് വ്യവഹരിക്കപ്പെടുന്നു. നടപടിക്രമം, ചര്യ, ചരിത്രം എന്നാണ് സുന്നഃയുടെയും സീറഃയുടെയും അര്‍ഥം. ഖബര്‍ - വാര്‍ത്ത. ഹദീസിന്റെയും പര്യായപദങ്ങളുടെയും അര്‍ഥങ്ങള്‍ ചരിത്രത്തിന്റെ ആശയം ഉള്‍ക്കൊള്ളുന്നതായി കാണാം. വാസ്തവത്തില്‍ പ്രവാചക ജീവിതത്തിന്റെ പൊട്ടുകളാണ് ഹദീസുകള്‍.

അല്ലാഹു നബി(സ)ക്ക് വിശുദ്ധ ഖുര്‍ആന്‍ ഇറക്കിക്കൊടുത്തു. അത് ഭക്തജനങ്ങള്‍ക്ക് സന്മാര്‍ഗവും സമൂഹത്തിന് ഭരണഘടനയുമാണ്. അതില്‍ നിയമവും ജീവിത മര്യാദകളും ആപല്‍ സൂചനകളും സന്തോഷവാര്‍ത്തകളും വിശ്വാസകാര്യങ്ങളും ചരിത്ര കഥകളും എല്ലാമുണ്ട്. അത് മുഴുവന്‍ സത്യവുമാണ്. ഖുര്‍ആന്‍ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിന് പുറമെ നബി(സ)ക്ക് വേറെയും ദൗത്യം നിര്‍വഹിക്കാനുണ്ടായിരുന്നു. ഖുര്‍ആന്‍ വിശദീകരിക്കുകയും അതിലെ നിയമങ്ങള്‍ വിവരിച്ചുകൊടുക്കുകയും ചെയ്യുകയാണ് അതില്‍ പ്രധാനം. മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ ഗ്രന്ഥം മാത്രമല്ല നബി(സ)യുടെ വിശദീകരണവും

ഖുര്‍ആനിക വചനങ്ങള്‍ അവതരിക്കുന്ന മാത്രയില്‍ എഴുതി സൂക്ഷിക്കാന്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു പ്രവാചകന്‍. ഹദീസുകള്‍ എഴുതിവെക്കാന്‍ ആജ്ഞാപിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്തിരുന്നില്ല. അതേസമയം, ഹദീസുകള്‍ 'ഹൃദയ ഫലകങ്ങളില്‍' കുറിച്ചുവെക്കണമെന്ന് പ്രവാചകന്‍ അനുചരന്മാരെ ഉണര്‍ത്തിയിരുന്നു: ''എന്റെ വചനം കേള്‍ക്കുകയും അത് ഹൃദിസ്ഥമാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന അടിമയെ അല്ലാഹു അനുഗ്രഹിക്കട്ടെ'' (നബിവചനം). എന്നാല്‍, ഹൃദയങ്ങളിലൂടെ ഹദീസുകള്‍ കൈമാറുമ്പോള്‍ മറന്ന് പോകാനും തെറ്റുകള്‍ പിണയാനും സാധ്യതയില്ലേ? ഇത്തരം സംശയങ്ങളെ

മുഹമ്മദ് നബി(സ)യുടെ സ്വഭാവമെന്തെന്ന് പ്രിയപത്‌നി ആഇശയോട് ചോദിച്ചപ്പോള്‍ 'അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനാണെന്ന്' മറുപടി നല്‍കുകയുണ്ടായി. ഖുര്‍ആന്റെ ജീവിത കാഴ്ചപ്പാട് നബിയുടെ ജീവിതത്തിലൂടെ പ്രതിഫലിക്കുകയാണ് ചെയ്തിട്ടുള്ളത്. നബിയുടെ വാക്കും പ്രവൃത്തിയുമാണ് ഹദീസ്. ഹദീസിന്റെ ജീവിതദര്‍ശനം ഖുര്‍ആന്റെ ജീവിതദര്‍ശനം തന്നെയാണ്. നബിയിലൂടെ, നബിയുടെ വാക്കിലൂടെ, പ്രവൃത്തിയിലൂടെ ഖുര്‍ആന്‍ പ്രകാശിതമായി എന്ന് ചുരുക്കം. നിങ്ങള്‍ ദൈവത്തെപ്പറ്റി പറയുന്നതിനു പകരം മനുഷ്യരെ കുറിച്ച് പറയൂവെന്ന് ചിലര്‍ പുരോഗമനം ചമഞ്ഞ് ഉപദേശിക്കാറുണ്ട്

ഇസ്‌ലാം ഇന്ത്യയിലേക്കു വന്നത് രണ്ടു മാര്‍ഗങ്ങളിലൂടെയാണ്. കരമാര്‍ഗവും കടല്‍വഴിയും. ഇന്ത്യയിലേക്കു മുഗളന്മാര്‍, പത്താന്‍കാര്‍, തുര്‍ക്കികള്‍ എന്നിവര്‍ കടന്നുവന്ന ഖൈബര്‍ ചുരമാണ് കരമാര്‍ഗം. ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദംവരെയാണ് ഇതുണ്ടായത്. എന്നാല്‍, ഇതിനും വളരെ മുമ്പുതന്നെ അറബ് വ്യാപാരികള്‍ ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ വിശിഷ്യാ മലബാര്‍, സിന്ധ്, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപിച്ചിരുന്നു. അവരുടെ മതവും സംസ്‌കാരവും വൈജ്ഞാനികസമ്പത്തും വേദഗ്രന്ഥവുമെല്ലാം

ബുഖാരി മുസ്‌ലിം പ്രവാചകചര്യയുടെ ക്രോഡീകരണം ഹിജ്‌റ രണ്ട്-മൂന്ന് നൂറ്റാണ്ടുകളിലായി പൂര്‍ത്തീകരിക്കപ്പെട്ടു. ഇസ്‌ലാമിന്റെ പൊതു ധാരയില്‍നിന്ന് വ്യത്യസ്തമായി ഖവാരിജുകള്‍, ശീഈകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ അവരവരുടെ ചിന്താഗതികള്‍ പ്രചരിപ്പിക്കുകയും മറുവശത്ത് ബിദ്അത്തുകളും അനാചാരങ്ങളും തലപൊക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അത്തരം ദുഃസ്വാധീനങ്ങളില്‍നിന്ന് തിരുസുന്നത്തിനെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ സൂക്ഷ്മാലുക്കളായ പണ്ഡിതന്മാര്‍ ഈ രംഗത്തേക്ക് കടന്നുവന്നു. ഹദീസുകളിലെ നെല്ലും പതിരും വേര്‍തിരിച്ച് ഇമാം മാലിക്(റ) രചിച്ച അല്‍ മുവത്വ എന്ന

പേര്: അബൂദാവൂദ് സുലൈമാനുബ്‌നു അശ്അഥിബ്‌നി ഇസ്ഹാഖ് സജിസ്താനി. ജനനം: ഹി. 202-ല്‍ സീസ്താനില്‍ (അറബി രൂപം സജിസ്താന്‍ എന്നാണ്. ബലൂചിസ്താനിന്റെ സമീപപ്രദേശമാണിത്) ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം ബഗ്ദാദിലാണ് കഴിച്ചുകൂട്ടിയത്. പ്രസിദ്ധമായ തന്റെ സുനനിന്റെ രചന നിര്‍വഹിച്ചതും അവിടെ വെച്ചുതന്നെ. ഹിജ്‌റ 271-ല്‍ വിജ്ഞാനങ്ങളുടെ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്ന ബസ്വറയിലേക്ക് താമസം മാറ്റി. ഹി. 275-ല്‍ അവിടെ വെച്ചു മരണപ്പെട്ടു. പഠനം: ഹദീസ് വിജ്ഞാനീയങ്ങളുടെ സുവര്‍ണ കാലത്താണ് അദ്ദേഹം ജീവിച്ചത്.