Homeസംശയങ്ങള്‍
Archive

പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നതിന് ഖുര്‍ആനിലും ഹദീസിലും തെളിവുകളുണ്ടെന്ന് ചിലര്‍ വാദിക്കുമ്പോള്‍ മറ്റു ചിലര്‍ അതിനെ നിഷേധിക്കുകയും ജന്മദിനാഘോഷം ഒരു പുത്തന്‍ ആചാരമായി കണക്കാക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണ് ഇവിടെ വ്യക്തമാക്കുന്നത്. പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അല്‍ അസ്ഹര്‍ ഫത്‌വാ കമ്മിറ്റിയിലെ അംഗവും പ്രമുഖ

? നബിതിരുമേനി ദൈവത്തിന്റെ അന്ത്യദൂതനായതെന്തുകൊണ്ട്? ദൈവത്തിന്റെ മാര്‍ഗദര്‍ശനം ഇന്നും ആവശ്യമല്ലേ? എങ്കില്‍ എന്തുകൊണ്ടിപ്പോള്‍ ദൈവദൂതന്മാരുണ്ടാകുന്നില്ല. മനുഷ്യരുടെ മാര്‍ഗദര്‍ശനമാണല്ലോ ദൈവദൂത•ാരുടെ നിയോഗലക്ഷ്യം. മുഹമ്മദ് നബിക്കു മുമ്പുള്ള പ്രവാചകന്മാരിലൂടെ അവതീര്‍ണമായ ദൈവികസന്ദേശം ചില പ്രത്യേക കാലക്കാര്‍ക്കും ദേശക്കാര്‍ക്കും മാത്രമുള്ളവയായിരുന്നു. ലോകവ്യാപകമായി ആ സന്ദേശങ്ങളുടെ പ്രചാരണവും അവയുടെ ഭദ്രമായ സംരക്ഷണവും സാധ്യമായിരുന്നില്ലെന്നതാവാം ഇതിനു കാരണം. ഏതായാലും അവരിലൂടെ ലഭ്യമായ ദൈവികസന്ദേശം മനുഷ്യ ഇടപെടലുകളില്‍നിന്ന് തീര്‍ത്തും മുക്തമായ നിലയില്‍ ലോകത്തിന്ന്

?യേശു ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും മുഹമ്മദ് നബി ദൈവത്തിന്റെ അന്ത്യദൂതനാണെന്ന് മുസ്‌ലിങ്ങളും വാദിക്കുന്നു. ഇതെല്ലാം സ്വന്തം മതസ്ഥാപകരെ മഹത്വവല്‍ക്കരിക്കാനുള്ള കേവലം അവകാശവാദങ്ങളല്ലേ. -ഇസ്ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച ഗുരുതരമായ തെറ്റുധാരണകളാണ് ഈ ചോദ്യത്തിനു കാരണം. മുഹമ്മദ് നബി നമ്മുടെയൊക്കെ പ്രവാചകനാണ്. ഏതെങ്കിലും ജാതിക്കാരുടെയോ സമുദായക്കാരുടെയോ മാത്രം നബിയല്ല. മുഴുവന്‍ ലോകത്തിനും സകല ജനത്തിനും വേണ്ടി നിയോഗിക്കപ്പെട്ട ദൈവദൂതനാണ്. അദ്ദേഹത്തെ സംബന്ധിച്ച് വിശുദ്ധഖുര്‍ആന്‍ പറയുന്നത്, 'ലോകര്‍ക്കാകെ അനുഗ്രഹമായിട്ടല്ലാതെ നിന്നെ

'ഇന്ത്യയിലെ ഹിന്ദുക്കളെപ്പോലെത്തന്നെ മക്കയിലെ അറബികളും വിഗ്രഹാരാധകരായിരുന്നു. കഅ്ബ നിരവധി വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ട പുരാതന ക്ഷേത്രവുമായിരുന്നു. മുഹമ്മദിന് രാഷ്ട്രീയാധികാരം ലഭിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ വിഗ്രഹങ്ങള്‍ നശിപ്പിക്കുകയാണുണ്ടായത്. ഇതിനെക്കുറിച്ച് എന്തു പറയുന്നു?'' ലോകത്ത് ഒരു മതവും ബഹുദൈവ സങ്കല്‍പം അംഗീകരിക്കുകയോ വിഗ്രഹാരാധന അനുശാസിക്കുകയോ ചെയ്യുന്നില്ല. ഹിന്ദുമതത്തിന്റെ സ്ഥിതിയും ഭിന്നമല്ല. ഹിന്ദുക്കള്‍ ആദ്യകാലത്ത് വിഗ്രഹാരാധകരായിരുന്നില്ല. അത് പിന്നീട് കടന്നുകൂടിയ അത്യാചാരമാണ്. പ്രമുഖരായ വേദപണ്ഡിതന്മാരും ഹൈന്ദവ നവോത്ഥാരകന്മാരും ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.

ദൈവത്തിങ്കല്‍ ലിംഗവിവേചനമില്ലെങ്കില്‍ എന്തുകൊണ്ട് സ്ത്രീ പ്രവാചകന്മാരെ നിയോഗിച്ചില്ല?  ദൈവിക ജീവിതവ്യവസ്ഥ സമൂഹത്തിന് സമര്‍പ്പിക്കലും അതിന് കര്‍മപരമായ സാക്ഷ്യം വഹിക്കലും പ്രായോഗിക മാതൃക കാണിച്ചുകൊടുക്കലുമാണല്ലോ പ്രവാചകന്‍മാരുടെ പ്രധാന ദൗത്യം. അതിനാല്‍ ആരാധനാകാര്യങ്ങളിലും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ, ഭരണരംഗങ്ങളിലും യുദ്ധം, സന്ധി പോലുള്ളവയിലും സമൂഹത്തിന് അവര്‍ മാതൃകയാവേണ്ടതുണ്ട്. മാസത്തില്‍ ഏതാനും ദിവസം ആരാധനാകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഗര്‍ഭധാരണം, പ്രസവം പോലുള്ള ഘട്ടങ്ങളില്‍ നായകത്വപരമായ പങ്കുവഹിക്കാനും സ്ത്രീകള്‍ക്ക്

'മുഹമ്മദ് നബി തന്നെ നിരവധി യുദ്ധം നടത്തിയിട്ടില്ലേ? ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ചത് ആയുധപ്രയോഗമല്ലേ?'' മുഹമ്മദ് നബി പ്രവാചകത്വ ലബ്ധിക്കുശേഷം നീണ്ട പതിമൂന്നു വര്‍ഷം മക്കയില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി. ആ ഘട്ടത്തില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ പ്രവാചകനെയും അനുയായികളെയും നിര്‍ദയം മര്‍ദിച്ചു. കൊടിയ പീഡനങ്ങള്‍ക്കിരയാക്കി. അസഹ്യമാംവിധം അവഹേളിക്കുകയും നാട്ടില്‍നിന്ന് ബഹിഷ്‌കരിക്കുകയും ചെയ്തു. അപ്പോഴൊന്നും പ്രവാചകന്‍ അവയെ പ്രതിരോധിക്കുകയോ പ്രതികാര നടപടികള്‍ സ്വീകരിക്കുകയോ പ്രത്യാക്രമണങ്ങള്‍

? മാതാവ് മരിക്കുമ്പോള്‍ നബി(സ)ക്ക് നുബുവ്വത്ത് ലഭിച്ചിരുന്നില്ല. എന്നിരിക്കെ നബി(സ) ഉമ്മക്കു വേണ്ടി പാപമോചനം തേടിയത് തടയപ്പെട്ടത് എന്തുകൊണ്ട്. മാതാപിതാക്കള്‍ക്ക് കരുണ ചെയ്യാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ക്ക് വിരുദ്ധമാവില്ലേ ഇത്. -' ഞാന്‍ എന്റെ ഉമ്മക്ക് പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കാന്‍ അല്ലാഹുവിനോട് അനുമതി തേടി; പക്ഷെ എനിക്ക് അത് അനുമതി ലഭിച്ചില്ല' എന്നാണ് സഹീഹായ ഹദീസുകളിലെ പ്രസ്താവന. അതായത്, നബി(സ)

? ഹിന്ദുക്കള്‍ ദൈവാവതാരങ്ങളായി കാണുന്ന ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാരങ്ങളെല്ലാം പ്രവാചകന്‍മാരായിരുന്നോ. ഒരു ലക്ഷത്തിലധികം പ്രവാചകന്‍മാര്‍ ഇവിടെ ഭൂമിയില്‍ വന്നിട്ടുണ്ടല്ലോ. ഇവരുടെ എല്ലാം ദൗത്യം ഇസ്‌ലാമിനെ പ്രചരിപ്പിക്കല്‍ മാത്രമായിരുന്നോ. -എല്ലാ ജനസമൂഹങ്ങളിലേക്കും നാം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. ' മുന്നറിയിപ്പുകാരന്‍ കഴിഞ്ഞുപോയിട്ടില്ലാത്ത ഒരു ജനതയും ഇല്ല' .' എല്ലാ ഓരോ ജനതക്കും ഒരു മാര്‍ഗദര്‍ശകന്‍ ഉണ്ട്' എന്നീ ഖുര്‍ആന്‍ വചനങ്ങള്‍ വ്യക്തമാക്കുന്നത് പ്രാചീന നാഗരികതയുടെ കളിത്തൊട്ടിലായ

/